രാശിഫലം (മാര്‍ച്ച് 21 വ്യാഴം 2024)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് എല്ലാ വശത്തുനിന്നും പുകഴ്‌ത്തലുകൾ/ അഭിനന്ദനങ്ങൾ ലഭിക്കും. ഇന്ന് നടന്ന കാര്യങ്ങളിൽ ഒരുപക്ഷേ പൂർണമായും നിങ്ങൾ സന്തോഷിക്കണമെന്നില്ല. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഇന്ന് കണ്ടെത്തും. വ്യക്തിപരമായ നഷ്‌ടങ്ങളിൽ നിങ്ങൾ വികാരാധീനനായേക്കാം.

കന്നി: ഇന്ന് നിങ്ങളുടെ ഭൂരിഭാഗം ശ്രദ്ധയും വ്യക്തിജീവിതം അപഹരിക്കും. നിങ്ങളുടെ ചിന്തകൾ അവയെ ചുറ്റിപ്പറ്റിത്തന്നെയായിരിക്കും. ബിസിനസുകാർ ഇന്ന് വളരെ ശ്രദ്ധാലുക്കളായിരിക്കണം. വൈകുന്നേരം ആയാസരഹിതമായ കുറച്ച് സമയം നിങ്ങൾക്ക് ലഭിച്ചേക്കാം. നിങ്ങളിന്ന് ആരാധനാസ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്.

തുലാം: ഇന്ന് നിങ്ങൾ പലതരത്തിലുള്ള മാനസികാവസ്ഥയിലായിരിക്കും. മനസിന്‍റെ കലുഷിതാവസ്ഥ വൈകുന്നേരം വരെ നിലനിന്നേക്കാം. എന്നാൽ വൈകുന്നേരം അവസാനിക്കുമ്പോഴേക്കും സന്തോഷകരമായ ‘സർപ്രൈസുകൾ’ ലഭിക്കുന്നതാണ്. എന്നാൽ ഏറ്റവും നല്ലത് പ്രതീക്ഷിക്കുമ്പോൾ തന്നെ ഏറ്റവും മോശമായത് സംഭവിച്ചേക്കാമെന്ന ചിന്തയും വേണം.

വൃശ്ചികം: ഇന്ന് നിങ്ങളുടെ പെരുമാറ്റം ചുറ്റും ഒരു മാന്ത്രികവലയം ഉണ്ടാക്കുകയും, മറ്റുള്ളവരിൽ അത് മതിപ്പുളവാക്കുകയും ചെയ്യും. നിങ്ങൾ വികാരങ്ങൾ എന്നത്തേതിലും കൂടുതൽ ഇന്ന് പ്രകടിപ്പിച്ചേക്കാം. തൊഴിലിടങ്ങളിൽ ഇന്ന് നിങ്ങൾ ഏറ്റവും ഉത്സാഹത്തോടെ പ്രവർത്തിക്കും. ഒരുപക്ഷേ പുതിയ പദ്ധതികൾ വരെ നിങ്ങൾ തുടങ്ങിയേക്കും. നിങ്ങളുടെ സമയത്തിനായി കരുതിയിരിക്കുക.

ധനു: വിഷമസമയം അധികനാൾ നിലനിൽക്കില്ല, പക്ഷേ ദുഷ്‌ടജനങ്ങൾ നിലനിൽക്കും- ഈ വസ്‌തുത എപ്പോഴും ഓർത്ത് ജീവിതത്തിൽ മുന്നോട്ട് പോകുക. പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തെ നിങ്ങളുടെ ശുഭാപ്‌തി വിശ്വാസത്തോടെയുള്ള സമീപനം കൊണ്ട് ലളിതമാക്കി മാറ്റാൻ ശ്രമിക്കുക. ആവശ്യമുള്ള സമയത്ത് മാത്രം പ്രതികരിക്കുക. അനാവശ്യ സമ്മർദ്ദങ്ങളിൽ കുടുങ്ങി ഒരിക്കലും തളർന്നുപോകരുത്.

മകരം: മനോവികാരങ്ങളുടെ നിയന്ത്രണത്തിൽ വികാരപരമായി ജീവിക്കുന്നവരെക്കുറിച്ച് നിങ്ങൾ ധാരാളം കേട്ടിട്ടുണ്ടാവും. ഒരിക്കലും അവരിൽ ഒരാളാവാൻ നിങ്ങൾ ശ്രമിക്കരുത്. അത് ശ്രമകരമായ ഒന്നായി തോന്നിയാൽ, കുറഞ്ഞപക്ഷം അങ്ങനെയുള്ള ആളല്ലെന്ന് അഭിനയിക്കുകയെങ്കിലും ചെയ്യുക. കാരണം, മനോവികാരങ്ങൾക്കനുസരിച്ച് മുൻപോട്ട് പോയാൽ അത് അധഃപതനത്തിന് വഴിയൊരുക്കും. മറ്റൊരുതരത്തിൽ പറഞ്ഞാൽ, നിങ്ങളുടെ വികാരങ്ങൾ വിജയപാതയിൽ തടസമായി മാറും. അവസരവാദികൾക്ക് നിങ്ങളെ അത്ര വേഗം കീഴ്‌പ്പെടുത്താൻ കഴിയില്ല എന്ന് മനസിലാക്കിക്കൊടുത്ത്, നിർവികാരനായി നിലകൊള്ളുക എന്നതാണ് ഇതിനുള്ള പരിഹാരം.

കുംഭം: നിങ്ങളുടെ വ്യക്തിത്വത്തിന്‍റെ യുക്തിപരവും വികാരപരവുമായ ഭാവങ്ങളെ തുലനം ചെയ്‌തുകൊണ്ടുപോകാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ തൊഴിലിൽ നിങ്ങൾക്ക് സന്തോഷം കണ്ടെത്താൻ സാധിക്കും. തന്നെയുമല്ല, വ്യക്തിജീവിതവും, തൊഴിലും വിജയകരമായി ഒന്നിച്ച് കൊണ്ട് പോകാനും കഴിയും. സാമ്പത്തികമായി പറയത്തക്ക പ്രശ്‌നങ്ങൾക്കൊന്നും തന്നെ ഇന്ന് സാധ്യതയില്ല. എന്നാൽ ചില നിസാരമായ കാര്യങ്ങളിൽ ഒരുപക്ഷേ മനസ് ഇന്ന് വിഷമിച്ചേക്കാം.

മീനം: ഇന്ന് നിങ്ങൾ സ്വന്തം കഴിവുകൾ വികസിപ്പിക്കുകയും നിരവധി പുതിയ വശങ്ങൾ കണ്ടെത്തുകയും ചെയ്യും. സർഗാത്മകതയാകും ഇന്ന് നിങ്ങളെ അക്ഷരാർത്ഥത്തിൽ ഭരിക്കുക. എഴുത്ത്, സാഹിത്യം തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് സ്വയം സമ്മർദ്ദം ചെലുത്തുക. ദമ്പതികൾക്ക് വളരെ നല്ല ദിവസമാണിന്ന്. നിങ്ങളുടെ കോപം ശ്രദ്ധാപൂർവം നിയന്ത്രിക്കുക, അല്ലാത്തപക്ഷം നിങ്ങൾക്കിതൊരു മോശം ദിവസമായി ഭവിച്ചേക്കാം.

മേടം: നിങ്ങളുടെ തനതായ വ്യക്തിപാടവം ഇന്ന് അനുകൂലമായി പ്രവർത്തിക്കുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങളുടെ ആശയങ്ങളും കാഴ്‌ചപ്പാടുകളും പ്രകടിപ്പിക്കുന്നത് പ്രയോജനകരമായി മാറും. മെച്ചപ്പെടുന്ന സാമ്പത്തിക വരവ്-ചെലവ് പട്ടിക നിങ്ങൾക്ക് കാണാൻ സാധിക്കും. എന്നാലും അസുഖങ്ങൾ, അപകടങ്ങൾ എന്നിവയെ കരുതിയിരിക്കുക.

ഇടവം: വളരെ സന്തോഷം നിറഞ്ഞ ഒരു നല്ല ദിവസമാകും ഇന്ന്. നിങ്ങളിന്ന് ഉത്സാഹിയോ, കർമ്മനിരതനോ അയേക്കാം. എങ്കിലും നിങ്ങൾ എന്ത് ചെയ്യുന്നുവോ അതിൽ പൂർണമായും ശ്രദ്ധാലുവായിരിക്കും. നിങ്ങൾ ഇന്ന് സുഹൃത്തുക്കൾക്കൊപ്പം വൈകുന്നേരം ചെലവഴിച്ചേക്കാം.

മിഥുനം: ഇന്ന് ആളുകൾ നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കും. എന്നാൽ ആ പ്രതീക്ഷകൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് നിങ്ങളെ സമ്മർദ്ദത്തിലാക്കിയേക്കാം. എന്നിരുന്നാലും ഓരോ ആവശ്യങ്ങളും സാധിക്കത്തക്ക വിധത്തിൽ ചിന്തിച്ച് ഒരു വഴി കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും. ആളുകൾ നിങ്ങളുടെ നവീന ആശയങ്ങളെയും ബുദ്ധിശക്തിയെയും പ്രശംസിക്കും.

കര്‍ക്കടകം : ഇന്ന് മാറ്റങ്ങൾ ഉടൻ കാണാൻ സാധിക്കും. ഇന്ന് നിങ്ങൾ നിങ്ങളെത്തന്നെ നിരീക്ഷിക്കുന്നത് നല്ലതാണ്. ശാന്തതയോടും ക്ഷമയോടുമിരിക്കുക. സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളോട് പൊരുത്തപ്പെട്ടാൽ, ഇന്നത്തെ ജോലി നിങ്ങൾക്ക് കുറച്ചുകൂടി എളുപ്പമാകും. തമാശയിലൂടെയും നേരമ്പോക്കുകളിലൂടെയും നിങ്ങൾക്ക് ഇന്നത്തെ ദിവസം വിജയം നേടാം.

Print Friendly, PDF & Email

Leave a Comment

More News