ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക അഞ്ചാമത് കണ്‍വന്‍ഷന്‍ ജൂലൈ 11 മുതല്‍

2014 മുതൽ ഫിലാഡൽഫിയ, ഹ്യൂസ്റ്റൺ, ന്യൂയോർക്ക്, വാഷിങ്ടൺ എന്നിവിടങ്ങളിൽ വിജയകരമായി നടന്ന ശ്രീനാരായണ ദേശീയ കൺവെൻഷന്റെ അഞ്ചാമത്തെ സമ്മേളനത്തിന് ജൂലൈ 11-14 തിയ്യതികളിൽ കണക്റ്റിക്കട്ടിലെ ഹില്‍ട്ടണ്‍ സ്റ്റാം‌ഫോര്‍ഡ് ഹോട്ടലില്‍ വേദിയൊരുങ്ങുകയാണ്. സന്യാസ ശ്രേഷ്ഠന്മാരും, ദാർശനിക പ്രതിഭകളും നേതൃത്വം നൽകുന്ന പ്രഭാഷണങ്ങളും ചർച്ചകളും, വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.

Brahmasree Sachidhananda Swamikal – President-Sivagiri Dharma Sangham , Swami Mukthananda Yati – Discipline of Nitya Chaithanya Yati , Director – School of Vedanda, Sree Shaukath Sahajotsu – Discipline of Nitya Chaithanya Yati, Writer & Orator) തുടങ്ങിയവർ പങ്കെടുക്കുന്നു.

ഡോ. കലാമണ്ഡലം ധനുഷാ സന്യാൽ നേതൃത്വം നൽകുന്ന ഗുരു കൃതികളുടെ നൃത്താവിഷ്കാരം, സ്റ്റാർ സിംഗർ ഫെയിം വിവേകാനന്ദും , യുവ ഗായിക അപർണ ഷിബുവും നയിക്കുന്ന സംഗീത നിശയും വിവിധ റീജിയണിലെ കലാപതിഭകളുടെ പരിപാടികളും ഈ ഈ കൺവെൻഷന്റെ ഭാഗമാണ്. ഗുരുവിനാൽ സംഘടിപ്പിക്കപ്പെട്ട സർവമത സമ്മേളനത്തിന്റെ നൂറാം വര്ഷം പൂർത്തീകരിക്കുന്ന വേളയിൽ കാലികപ്രസക്തിയുള്ള സമാന ചർച്ചകളും ആശാൻ ചരമ ശതാബ്ദിയോടനുബന്ധിച്ചു
മഹാകവിയുടെ കൃതികളുടെ സാഹിത്യാനുഭവം പങ്കുവെക്കാനുള്ള അവസരവും ഈ കൺവെൻഷന്റെ പ്രത്യേകതയായിരിക്കും

ശ്രീ നാരായണ ദർശനങ്ങളിൽ ആകൃഷ്ടരായ എല്ലാവരും കൺവെൻഷനിൽ പങ്കെടുത്തു ഈ മഹത്തായ സംരംഭത്തിന്റെ ഭാഗമാകുവാൻ അഭ്യർത്ഥിക്കുന്നു.

For further information and Registration please contact: Sajeevkumar Chennattu, President (917)979-0177, Renuka Chirakuzhiyil, General Secretary (914)434-4843, Rajeev Bhaskar (516)395-9480.

Print Friendly, PDF & Email

Leave a Comment

More News