നക്ഷത്ര ഫലം (01-02-2025 ശനി)

ചിങ്ങം : ജീവിതപങ്കാളിയുമായുള്ള അസ്വാരസ്യം ഇരുവര്‍ക്കും മനപ്രയാസം ഉണ്ടാക്കും. പങ്കാളിക്ക് എന്തെങ്കിലും രോഗം മൂലം വൈഷമ്യം ഉണ്ടാകാം. സഹപ്രവര്‍ത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെടുമ്പോള്‍ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നിഷ്‍പ്രയോജനമായ സംഭാഷണങ്ങളില്‍ പങ്കുകൊള്ളാതിരിക്കുക. നിയമകാര്യങ്ങളില്‍ പ്രതീക്ഷിച്ചഫലം ലഭിക്കില്ല. സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ വിരളം.

കന്നി : വാക്‌ചാതുരിയും സർഗാത്മകമായ കഴിവുകളുമാണ് നിങ്ങളുടെ ആയുധം. ജീവിതത്തോടുള്ള അമിതമായ താൽപര്യം ക്രമേണ സന്തോഷത്തെ കുറയ്ക്കും. ഒരുതരത്തിലുള്ള സമ്മർദവും കഷ്‌ടപ്പാടുകളും ഇല്ലാതിരിക്കുമ്പോൾ മാത്രമെ നിങ്ങളുടെ യഥാർഥ കഴിവ്‌ പുറത്തുവരൂ.

തുലാം : മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള നിങ്ങളുടെ സുഹൃത്ത്‌ നിങ്ങൾക്കൊരു ഭാഗ്യമാണ്. നിങ്ങൾക്ക്‌ ഒരു കൂട്ടുകച്ചവടസംരംഭം തടസങ്ങളൊന്നുമില്ലാതെ തുടങ്ങാൻ സാധിക്കും. നിങ്ങളുടെ കാര്യശേഷിയും കഠിനാധ്വാനവും അഭിനന്ദിക്കപ്പെടും.

വൃശ്ചികം : നിങ്ങൾക്കിന്ന് മേലുദ്യോഗസ്ഥന്‍റെ അതൃപ്‌തിയും സഹപ്രവർത്തകരുടെ അർധമനസോടെയുള്ള പിന്തുണയും സ്നേഹപൂർവമായ സാമീപ്യമില്ലായ്‌മയും അനുഭവിക്കേണ്ടിവരും. പുതുക്കക്കാരനായി ജോലിക്ക്‌ ശ്രമിക്കലും, വൈകിയുള്ള അഭിമുഖവിജയങ്ങളും, അന്തിമതെരഞ്ഞെടുക്കലും ഉണ്ടാകും.

ധനു : സത്യവും നീതിയും ഉയർത്തിപ്പിടിച്ച്‌ അനീതിക്കും വിവേചനത്തിനും എതിരേ നിങ്ങൾ പൊരുതും. ഈ ദിവസം ഗംഭീരമായിരിക്കും. ഇന്ന് ഇഷ്‌ടമുള്ളതെല്ലാം വെട്ടിപ്പിടിക്കണം.

മകരം : കഠിനാധ്വാനവും ആസൂത്രണവും പാഴായിപ്പോയതിൽ വളരെയധികം ദുഖിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ മറ്റുള്ളവരുടേതുമായി യോജിക്കാത്തതിനാൽ തര്‍ക്കങ്ങള്‍ ഉണ്ടാകും. ഈ അന്തരീക്ഷം നിങ്ങളുടെ ഉത്കണ്‌ഠ വർധിപ്പിക്കുമെങ്കിലും പ്രതീക്ഷ കൈവിടരുത്‌. തീർച്ചയായും ഈ ദുർഘടസമയം തരണം ചെയ്യുകയും അവസാനം വിജയം നേടുകയും ചെയ്യും.

കുംഭം : ഭാവിപദ്ധതികളുമായി ബന്ധപ്പെട്ട്‌ ബുദ്ധിമുട്ട്‌ അനുഭവിക്കും. എന്നിരുന്നാലും ഇപ്പോൾ നിങ്ങൾക്ക്‌ ലഭിക്കുന്ന ദൈവീകമായ ഊർജം ഭാവി സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കും. ജോലിയിൽ നിങ്ങൾ ഊർജസ്വലതയും സൗമനസ്യവും ആർജിച്ചിട്ടുള്ളതാണ്.

മീനം : സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി ഊർജം ചെലവഴിക്കേണ്ടി വരും. സാമ്പത്തികമായി നിങ്ങൾക്ക്‌ മുറിവേൽക്കുകയും കുടുംബത്തിൽ അപ്രതീക്ഷിത അസുഖങ്ങൾ മാനസിക ബുദ്ധിമുട്ട്‌ ഉണ്ടാക്കുകയും ചെയ്യും. ഈ പ്രതിസന്ധി നിങ്ങൾക്കുമേൽ ഉടൻ വരുമെങ്കിലും സമ്മർദത്തിന് അടിമപ്പെടരുത്‌.

മേടം : അപ്പപ്പോൾ പെട്ടന്ന് തീരുമാനങ്ങൾ എടുക്കുന്നതിന് നിങ്ങളുടെ എല്ലാമാനസിക കഴിവുകളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്‌. എന്നിരുന്നാലും നിങ്ങളുടെ തീരുമാനങ്ങൾ ചെറിയ കാര്യങ്ങൾക്ക്‌ പോലും ദീർഘകാലപ്രഭാവം ഉണ്ടാക്കുന്നുവെങ്കിൽ നിങ്ങൾ ശരിയായ ഉപദേശം തേടേണ്ടതാണ്.

ഇടവം : നിങ്ങൾക്കിന്ന് സന്തോഷവും സുഖവുമുള്ള ദിവസമാണ്. അവിടെ ഒരു ദുഖവും വേദനയും ഇല്ല. എന്നിരുന്നാലും ചെയ്യാൻ പറ്റാത്തത്രകാര്യങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. നിങ്ങളെ ഇത്‌ സമ്മർദത്തിലും ബുദ്ധിമുട്ടിലുമാക്കും. ജോലിഭാരം അമിതമാക്കാതെ പ്രായോഗികമായി ചിന്തിക്കുക. യഥാർഥമായതും ഉചിതമായതുമായ തീരുമാനങ്ങൾ എടുക്കുക.

മിഥുനം : പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈദിനം ശുഭകരമല്ല. തളര്‍ച്ച, മടി, ഉന്‍മേഷക്കുറവ് എന്നിവക്ക് സാധ്യത. ഉദര അസ്വാസ്ഥ്യവും പ്രതീക്ഷിക്കാം. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്കനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകള്‍ക്കുള്ള സാധ്യതയും കാണുന്നു. എല്ലാപ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവയ്‌ക്കുക.

കര്‍ക്കടകം : ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും പുലര്‍ത്തണം. കുടുംബത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. ദിവസം മുഴുവന്‍ വിനയം കൈവിടാതിരിക്കുക. പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ അത് സഹായിക്കും. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. അധാര്‍മികമോ നിയമവിരുദ്ധമോ ആയ പ്രവൃത്തികളില്‍ നിന്ന് മാറിനില്‍ക്കുക. പ്രാര്‍ഥനയും ധ്യാനവും വളരെ ഗുണകരം.

Print Friendly, PDF & Email

Leave a Comment

More News