മലപ്പുറം: ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ ഭാരവാഹികളെ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ ഇ എച്ച് മലപ്പുറം സാബിർ അൻസാരി മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന സംഗമത്തിൽ വച്ച് പ്രഖ്യാപിച്ചു.
ജില്ലാ പ്രസിഡന്റ് സെയ്താലി വലമ്പൂർ, സെക്രട്ടറി സമീറ വടക്കാങ്ങര, ട്രഷറർ പിടി അബൂബക്കർ, വൈസ് പ്രസിഡണ്ട് ഷീബ വടക്കാങ്ങര, അബൂബക്കർ പൂപ്പലം, ഖദീജ വേങ്ങര, അസിസ്റ്റന്റ് സെക്രട്ടറി, അനിതാ ദാസ്, സലീജ കീഴുപറമ്പ്, സുരയ്യ കുന്നക്കാവ്.
എഫ്ഐടിയു ജില്ലാ പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. റഹ്മത്ത് പെരിന്തൽമണ്ണ, മുഹ്സിന താനൂര്‍, നസീമ കൊണ്ടോട്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വാർത്ത: ജില്ലാ കൺവീനർ