ദോഹ (ഖത്തര്‍): മുന്‍ നിശ്ചയിച്ചതുപോലെ, ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഗാസയിലെ വെടിനിർത്തൽ അപകടത്തിലായിരിക്കുന്ന പ്രശ്നം പരിഹരിക്കാനുള്ള ശ്രമമായാണ് തീവ്രവാദ സംഘടനയുടെ ഈ പ്രഖ്യാപനം കാണുന്നത്.
“എല്ലാ തടസ്സങ്ങളും നീക്കാൻ” പ്രവർത്തിക്കുമെന്ന് ഈജിപ്ത്, ഖത്തർ മധ്യസ്ഥർ സ്ഥിരീകരിച്ചതായും വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുമെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. ശനിയാഴ്ച മൂന്ന് ഇസ്രായേലി ബന്ദികളെ കൂടി വിട്ടയക്കുമെന്ന് പ്രസ്താവനയിൽ സൂചിപ്പിച്ചു. ഹമാസിന്റെ പ്രഖ്യാപനത്തിന് ശേഷം ഇസ്രായേലിൽ നിന്ന് ഉടനടി പ്രതികരണമൊന്നും ഉണ്ടായില്ല.
കൂടുതൽ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നത് വൈകിപ്പിക്കുമെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഫലസ്തീനികളെ ടെന്റുകളിലും ക്യാമ്പുകളിലും താമസിക്കാൻ അനുവദിക്കുന്നതിനുള്ള ബാധ്യതകൾ ഇസ്രായേൽ നിറവേറ്റുന്നില്ലെന്നും ആരോപിച്ചു. ഇതിനുപുറമെ, വെടിനിർത്തലിന്റെ മറ്റ് വ്യവസ്ഥകൾ ഇസ്രായേൽ ലംഘിച്ചതായും ഹമാസ് ആരോപിച്ചു. ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ ഭീഷണിപ്പെടുത്തിയിരുന്നു.