കൊച്ചി: 2024 – 25 കാലയളവിലേക്കുള്ള സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കൊച്ചി സിറ്റി പ്രസിഡന്‍റായി ഷറഫുദ്ദീൻ നദ്`വിയെയും ജനറൽ സെക്രട്ടറിയായി സദറുദ്ദീൻ ടി.എ. യെയും തെരഞ്ഞെടുത്തു. എറണാകുളം ഗ്രാൻഡ് സ്‌ക്വറിൽ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി സിറ്റി പ്രസിഡന്റ് ജമാൽ അസുഹരി, സോളിഡാരിറ്റി സംസ്ഥാന സമതി അംഗം ഷെഫ്രിൻ കെ.എ. എന്നിവർ നേതൃത്വം നൽകി.
ഇസ്ഹാഖ് അസ്ഹരി വൈപ്പിൻ, മുനീർ കല്ലേലിൽ എളമക്കര, മുഹമ്മദ് ബാബർ നെട്ടൂർ, മുഹമ്മദ് വസീം കലൂർ എന്നിവർ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് സമിതി അംഗങ്ങൾ: അമാനുള്ള എടവനക്കാട്, ഹാബീൽ സിദ്ധീഖി, ഷഫീക് പള്ളുരുത്തി, ഷിനാസ് പള്ളുരുത്തി. ഏരിയ പ്രസിഡന്‍റുമാർ: മുഹമ്മദ് സാബിഖ് (വൈപ്പിൻ), ഹസീദ് കെ.എച്ച്. (എറണാകുളം നോർത്ത്), ഹിസ്‌ബുല്ലാഹ് (എറണാകുളം സൗത്ത്), ഹാഷിം സാഹിബ് (വൈറ്റില), അബ്ദുൽ മുഇസ് (കൊച്ചി), അസ്‌ലം പി.എ. (പള്ളുരുത്തി).