കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ടിങ്കർഹബ് ഫൗണ്ടേഷന്റെ മികച്ച കാമ്പസ് അവാർഡ് നേടി. ക്യാമ്പസിലെ സജീവമായ പരിപാടികൾക്കും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സമഗ്രമായ കമ്മ്യൂണിറ്റി വികസന പ്രവർത്തനങ്ങൾക്കും അംഗീകാരമായാണ് ഈ അംഗീകാരം ലഭിച്ചത്. ടിങ്കർഹബ് ചീഫ് ഓപ്പറേഷൻസ് ഓഫീസർ കുര്യൻ ജേക്കബും ബോർഡ് അംഗം ഗോപികയും ചേർന്ന് അവാർഡ് സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ. സ്മിതാ ധരൺ അവാർഡ് ഏറ്റുവാങ്ങി.
ക്യാമ്പസ് ലീഡ് ആർ.ബി.അഭിമന്യു, കോ-ലീഡർമാരായ ബി. അഭിജിത്ത്, ആരോൺ എം. സാബു. ഔട്രിച്ച് ലീഡ് ജോഹാൻ ജോർജ്, വുമൺ ഇൻടെക് ലീഡ് മാളവിക സുനിൽ, ഇന്റേൺമാരായ ജി.കെ.ധനുഷ്, അഞ്ജിമ രമണൻ, ആർ. ശ്രീഹരി എന്നിവരുടെ ശ്രമങ്ങളാണ് ശ്രദ്ധേയമായത്.ഫാക്കൽട്ടി. ഷാനി രാര് മേൽനോട്ടം വഹിച്ചു.
പി ആര്‍ ഡി, കേരള സര്‍ക്കാര്‍