എടത്വാ: തലവടി സിഎംഎസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ബാഡ്മിന്റൺ അക്കാദമി പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പ്രദീപ് ജോസഫ് , ട്രഷറാർ എബി മാത്യു ചോളകത്ത്, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, അഡ്വ. ഐസക്ക് രാജു എന്നിവർ പ്രസംഗിച്ചു.
പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ നിർമ്മിച്ചു നല്കിയ ബാഡ്മിന്റണ്‍ കോർട്ടിൽ ഓപ്പൺ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സ്മാഷ് 2025 നടത്തിയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും താരങ്ങൾ പങ്കെടുത്തിരുന്നു.
പ്രദീപ് ജോസഫിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.