നക്ഷത്ര ഫലം (05-05-2025 തിങ്കള്‍)

ചിങ്ങം: സുപ്രധാന തീരുമാനങ്ങളിൽ തീരുമാനമെടുക്കാൻ പറ്റിയ ദിവസമല്ല ഇന്ന്. ഉച്ചവരെ പ്രതിസന്ധികളുള്ള ദിവസമാണ് ഇന്ന്. രണ്ടാം പകുതിയിൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടാൻ സാധ്യതയുണ്ട്. എന്തേലും കാര്യത്തെപ്പറ്റി സംസാരിക്കുന്നതിന് മുൻപ് രണ്ടുതവണ ചിന്തിക്കുക. ബന്ധുക്കളോടും അയൽക്കാരോടും തർക്കിക്കാൻ നില്‍ക്കരുത്.

കന്നി: നിങ്ങളുടെ പങ്കാളിയുമായോ സുഹൃത്തുക്കളുമായോ ചേർന്ന് ചെയ്യുന്ന ജോലിയിൽ കൂടുതൽ ലാഭമുണ്ടാകും. സുഹൃത്തുക്കളുമായും, കുടുംബാംഗങ്ങളുമായും, സഹപ്രവർത്തകരുമായും സന്തോഷം പങ്കിടാൻ കഴിയും. ഇന്നത്തെ സായാഹ്നം കൂടുതൽ സന്തോഷം നൽകും.

തുലാം: ശോഭയുള്ളതും മനോഹരവുമായ ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ വീട് അലങ്കരിക്കുന്നതിൽ നിങ്ങൾ താൽപര്യം കാണിക്കും. ഇന്നത്തെ ദിവസം സന്തോഷകരമായിരിക്കും. സാമ്പത്തിക നേട്ടം ലഭിക്കും.

വൃശ്ചികം: ഈ രാശിക്കാര്‍ക്ക് ഇന്ന് സൗഭാഗ്യപൂര്‍ണമായ ദിവസമാണ്. മതപരമായ യാത്രകളും സാമ്പത്തിക ആനുകൂല്യങ്ങളും ദിവസം മുഴുവൻ നിങ്ങൾക്ക് ആനന്ദം നൽകും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. സമാധാനപരമായ ദിവസം ആസ്വദിക്കാൻ സാധിക്കും. വിജയകരമായി നിങ്ങളുടെ ജോലി പൂർത്തിയാക്കാൻ സാധിക്കും.

ധനു: ഈ പ്രഭാതം എന്നെത്തേയും പോലെ രസകരവും ആനന്ദമുള്ളതും ആയിരിക്കില്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആനന്ദത്തിന് വേണ്ടി ചെയ്യുന്ന പല കാര്യങ്ങളിൽ നിന്നും പിന്തിരിയാൻ ശ്രമിക്കും. ചില കാര്യങ്ങള്‍ ശുഭകരമായി പര്യവസാനിക്കുമെങ്കിലും, പരിചയസമ്പന്നത ചിലകാര്യങ്ങളില്‍ അത്തരം ഫലങ്ങള്‍ നല്‍കണമെന്നില്ല. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തി മുന്നോട്ട് നീങ്ങുക.

മകരം: നിങ്ങളുടെ കുടുംബവുമായും പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായും ആസൂത്രണം ചെയ്‌തുകൊണ്ട് ചെയ്യുന്ന പദ്ധതികൾ ഗുണം ചെയ്യും. ദിവസാവസാനം നിങ്ങളുടെ ചെലവുകൾ കൂടുകയും സാമ്പത്തിക നഷ്‌ടം സംഭവിക്കാനും സാധ്യതയുണ്ട്. കാലാകാലങ്ങളിൽ വരുന്ന എല്ലാ ചെലവുകളും നിയന്ത്രിക്കുന്നതിൽ നിങ്ങൾ പരാജയപ്പെടാൻ സാധ്യതയുണ്ട്.

കുംഭം: ആരോഗ്യവും സമ്പത്തും സന്തോഷം ദിവസം മുഴുവനും ലഭിക്കും. ഭാഗ്യാനുഭവങ്ങളാല്‍ സന്തോഷവാന്മാരായിരിക്കും. നിങ്ങളുടെ ജീവിതത്തെ ഇന്ന് അതിന്‍റെ മനോഹാരിതയോടെ ആസ്വദിക്കുന്നതായിരിക്കും. വസ്ത്രം, ആഭരണങ്ങൾ എന്നിവയോടുള്ള അഭിനിവേശം കാരണം നിങ്ങൾ നല്ലൊരു തുക അതിനായി ചെലവഴിക്കും. വിലപേശലുകൾക്കും വാങ്ങലുകള്‍ക്കും ഏറ്റവും നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം.

മീനം: ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം ഒരു ശരാശരി ദിവസം മാത്രമായിരിക്കും. സുഹൃത്തുക്കളുമായി വാദപ്രതിവാദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രലോഭനങ്ങളിൽ വീഴാതിരിക്കുക. പുതിയ ജോലികൾ ചെയ്യുന്നതിൽ പ്രതിസന്ധിയുണ്ടാകാൻ സാധ്യതയുണ്ട്. സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുക.

മേടം: നിങ്ങൾ ദയയും കരുതലും ഉള്ള വ്യക്തിയായിരിക്കും. ഇന്നത്തെ നിങ്ങളുടെ പ്രവർത്തികളിൽ ഉദാരമനസ്‌കത കാണിക്കുക. ഇന്ന് നിങ്ങള്‍ കൂടുതൽ ദാന ശീലമുള്ളവരായി കാണുന്നു. ജോലിയും ഒഴിവു സമയവും സന്തോഷത്തോടെ കാണപ്പെടുന്നു. ചെറിയ കുട്ടികളോടും കുടുംബാംഗങ്ങളോടും ഒപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കും.

ഇടവം: സാമ്പത്തിക പ്രശ്‌നങ്ങൾ നിങ്ങളെ തുടർച്ചയായി അലട്ടിക്കൊണ്ടിരിക്കും. ചെറിയ ചെലവുകൾ പോലും വലുതായി അനുഭവപ്പെടും. പല വഴിയിൽ നിന്നും സ്വരൂപിക്കേണ്ടതായി വരും. ജോലിസ്ഥലത്ത്‌ ക്ലേശങ്ങള്‍ സംഭവിക്കാൻ സാധ്യത.

മിഥുനം: നിരാശയും അശുഭാപ്‌തി വിശ്വാസവും നിങ്ങളുടെ മനസിനെ നിരാശയിലാക്കും. നിങ്ങളുടെ ആരോഗ്യം ഇന്ന് മെച്ചപ്പെട്ടതാകണമെന്നില്ല. വീട്ടിൽത്തന്നെയുള്ള കാര്യങ്ങളില്‍ നിന്നും നിങ്ങൾ പിന്മാറാനിടയുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. എന്നിരുന്നാലും, ദിവസത്തിൻ്റെ മധ്യഭാഗത്തോടെ കാര്യങ്ങള്‍ മാറിമറിയും.

കര്‍ക്കടകം: ഇന്ന് നിങ്ങളുടെ ഗ്രഹങ്ങൾ അനുകൂല ഭാവത്തിലാണ്. അവ എല്ലാത്തരം കലകളിലും മികവുറ്റതാക്കാൻ നിങ്ങളെ സഹായിക്കും. ബിസിനസിലെ പുതിയ പങ്കാളിത്തത്തിന് നല്ല സമയമാണ്. ഇന്ന് നിങ്ങൾ നല്ല രീതിയില്‍ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കും. പ്രിയപ്പെട്ടവരുമായി ഒരു യാത്ര പോകാൻ സാധ്യതയുണ്ട്. യഥാര്‍ഥ നിങ്ങളെ തിരിച്ചറിയാൻ യാത്ര നിങ്ങളെ സഹായിക്കും.

Print Friendly, PDF & Email

Leave a Comment

More News