ചൈന ഡീപ്സീക്ക് എഐയുടെ സഹായത്തോടെ അത്യാധുനിക യുദ്ധവിമാനം നിർമ്മിക്കാനൊരുങ്ങുന്നു

ഹാങ്‌ഷൗ ആസ്ഥാനമായുള്ള ഡീപ്‌സീക്ക് റിസർച്ച് ലാബ്, ചെലവ് കുറഞ്ഞ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ വർഷം ലോകത്തെ അത്ഭുതപ്പെടുത്തി. ഈ സാങ്കേതികവിദ്യ മുൻനിര അമേരിക്കൻ കമ്പനികൾക്ക് കടുത്ത മത്സരമാണ് നല്‍കുന്നത്.

പ്രതിരോധ സാങ്കേതികവിദ്യ കൂടുതൽ വികസിപ്പിക്കുന്നതിന് ചൈന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായം തേടുന്നു. ഡീപ്‌സീക്ക് എഐ ഉപയോഗിച്ച് അത്യാധുനിക യുദ്ധവിമാനങ്ങളുടെ രൂപകൽപ്പനയും വികസനവും ചൈന ത്വരിതപ്പെടുത്തുകയാണെന്ന് അടുത്തിടെ വന്ന ഒരു റിപ്പോർട്ട് പറയുന്നു. ഈ സാങ്കേതികവിദ്യ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുക മാത്രമല്ല, ഗവേഷകരുടെ ജോലി എളുപ്പമാക്കുകയും ചെയ്യുന്നു.

ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ കാര്യമാണ്. നിലവിൽ ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ചൈനയാകട്ടെ പാക്കിസ്താനോട് ചായ്‌വ് പുലര്‍ത്തുകയും ചെയ്യുന്നു.

പുതിയതും നൂതനവുമായ വിമാനങ്ങൾ നിര്‍മ്മിക്കാന്‍ ഡീപ്‌സീക്ക് AI ഉപയോഗിക്കുന്നുണ്ടെന്ന് ഷെൻയാങ് എയർക്രാഫ്റ്റ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ഡിസൈനർ വാങ് യോങ്‌കിംഗ് പറഞ്ഞു. സങ്കീർണ്ണമായ ഡിസൈനുകൾ മനസ്സിലാക്കുന്നതിനും പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും ഈ സാങ്കേതിക വിദ്യ സഹായകരമാണെന്ന് തെളിയിക്കപ്പെടുന്നു. ഡീപ്‌സീക്ക് പോലുള്ള വലിയ ഭാഷാ മോഡലുകൾ ഉപയോഗിച്ച്, തന്റെ ടീം നിരവധി സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന് വാങ് പറഞ്ഞു. ഈ സാങ്കേതികവിദ്യ ഭാവിയിലെ വ്യോമയാന ഗവേഷണത്തിന് പുതിയ വഴികൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡീപ്‌സീക്ക് AI യുടെ ഉപയോഗത്തോടെ, ഗവേഷകർ വിരസവും സമയമെടുക്കുന്നതുമായ ജോലികളിൽ നിന്ന് മുക്തി നേടുന്നു. ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശാസ്ത്രജ്ഞർക്ക് ഇപ്പോൾ അവരുടെ ജോലിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നുണ്ടെന്ന് വാങ് യോങ്‌കിംഗ് പറഞ്ഞു. ഇത് സമയം ലാഭിക്കുക മാത്രമല്ല, ഡിസൈൻ പ്രക്രിയ വേഗത്തിലും മികച്ചതാക്കി മാറ്റുകയും ചെയ്യുന്നു. വ്യോമയാന ഗവേഷണത്തിന്റെ ഭാവി ദിശയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ഘട്ടം.

60 കാരനായ വാങ് യോങ്‌ക്വിങ് കഴിഞ്ഞ 40 വർഷമായി ഷെൻയാങ് എയർക്രാഫ്റ്റ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്. നിരവധി ശക്തമായ യുദ്ധവിമാനങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ള ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയുടെ ഭാഗമാണ് ഈ സ്ഥാപനം. നാവിക സേനയുടെ ജെ-15 ഫ്ലൈയിംഗ് ഷാർക്ക്, ജെ-35 സ്റ്റെൽത്ത് ഫൈറ്റർ തുടങ്ങിയ നൂതന വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. വായുവിലും കടലിലും ഉപയോഗിക്കാവുന്ന പുതിയതും വിവിധോദ്ദേശ്യമുള്ളതുമായ ജെ-35 മോഡലിന്റെ വികസനം സുഗമമായി പുരോഗമിക്കുകയാണെന്നും വാങ് പറഞ്ഞു.

ചൈനയിലെ വിവിധ മേഖലകൾ ഈ AI സ്വീകരിക്കാനും അവരുടെ ജോലിയിൽ ഉൾപ്പെടുത്താനും തുടങ്ങിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News