നക്ഷത്ര ഫലം (06-05-2025 ചൊവ്വ)

ചിങ്ങം : ഇന്ന് നിങ്ങൾ എന്ത് തീരുമാനമെടുത്താലും അത് വേഗത്തിലും നല്ല ചിന്തയിലും അധിഷ്‌ഠിതമായിരിക്കും. ഇന്ന് നിങ്ങൾക്ക് ആരോഗ്യവും ഊർജസ്വലതയും ആവേശവും തോന്നും. എന്നാൽ നിങ്ങളുടെ ജോലി ഏറെക്കുറെ അതേപടി നിലനിൽക്കും. ഇന്ന് നിങ്ങൾ തർക്കത്തിൽ ഏർപ്പെട്ടേക്കാം. പരമാവധി ശ്രദ്ധിക്കുക.

കന്നി : ഇന്ന് നിങ്ങളുടെ കുടുംബത്തിന്‍റെ യഥാർഥ മൂല്യം നിങ്ങൾ തിരിച്ചറിയാൻ സാധ്യതയുണ്ട്. ആരും ഇടപെടാത്ത ചില തർക്കങ്ങൾ പരിഹരിക്കാൻ നിങ്ങളുടെ സംവാദനിപുണത സഹായിക്കും. അതുപോലെ കാര്യങ്ങളോടുള്ള നിങ്ങളുടെ സമീപനം ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കും. ആരെങ്കിലും എതിർക്കുമ്പോഴായിരിക്കും അതിനെ നേരിടാൻ നാം യഥാർഥ പുരോഗതി കൈവരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

തുലാം : ഇന്ന് നിങ്ങളുടെ വഴിയേ വരുന്ന എല്ലാ സുഖഭോഗങ്ങളും ആസ്വദിക്കണം. ജോലിയുടെ കാര്യത്തിൽ, നിങ്ങൾ വിവിധ ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുക്കേണ്ട ഒരു ഘട്ടത്തിൽ ഇപ്പോൾ എത്തിയിരിക്കണം. പക്ഷേ വിഷമിക്കേണ്ട. ദൈവങ്ങളെ സ്‌തുതിക്കുക. അപ്പോൾ എന്താണ് വേണ്ടതെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല.

വൃശ്ചികം : ഇന്ന് നിങ്ങളുടെ ദിവസമാണ്. നിങ്ങൾ വളരെയധികം കണ്ണുകളെ ആകർഷിക്കുന്നു. ആളുകൾ നിങ്ങളെ അനുകരിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ചിരിക്കുന്നു. ലോകം നിങ്ങളോടൊപ്പം ചിരിക്കുന്നു. അപ്പോൾ സന്തോഷം പരക്കുന്നു. അത് പത്തിരട്ടിയായി നിങ്ങൾക്ക് കിട്ടും.

ധനു : ഓഫിസിലെ നിങ്ങളുടെ ഇച്ഛാശക്തിയും പ്രതിബദ്ധതയും ടൺ കണക്കിന് ജോലിഭാരം ആകർഷിക്കും. നിങ്ങൾ ഒരു വർക്ക്ഹോളിക് ആകാനുള്ള സാധ്യതയുണ്ട്. വൈകുന്നേരം ഒന്ന് വിശ്രമിക്കുക. ദിവസം മുഴുവൻ ആസ്വദിക്കുകയും ചെയ്യുക.

മകരം : നിങ്ങൾ നിയമപരമായ ഒരു തർക്കത്തിലേർപ്പെടുകയാണെങ്കിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. സാമ്പത്തിക നഷ്‌ടത്തിന് സാധ്യത. നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ബ്രോക്കറാണെങ്കിൽ, നിങ്ങൾക്ക് വലിയ നഷ്‌ടമുണ്ടാകാൻ സാധ്യതയുണ്ട്. ഇത് തടയാനായി, എല്ലായ്‌പ്പോഴും ജാഗ്രത പുലർത്തുക.

കുംഭം : ഇന്ന് നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും വളരെ സന്തുഷ്‌ടരാണ്. അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്താൻ നിങ്ങൾ എല്ലാ തരത്തിലുള്ള കുഴപ്പങ്ങളിലേക്കും കടന്നുചെല്ലും. ഇന്ന് നിങ്ങളുടെ കുടുംബത്തിലേക്ക് നിങ്ങൾ പകരുന്ന സ്നേഹം തിരിച്ച് പല തരത്തിൽ നിങ്ങളിലേക്ക് തന്നെ എത്തിച്ചേരും. ആദരവും ബഹുമാനവും നേടിയെടുക്കാൻ നിങ്ങളുടെ കുടുംബത്തിനോടുള്ള നിങ്ങളുടെ സ്‌നേഹം സഹായിക്കും.

മീനം : നിങ്ങളുടെ അഭിനിവേശം നിങ്ങളുടെ പ്രൊഫഷനാണെങ്കിൽ, നിങ്ങൾക്ക് എല്ലാവരേയും മറികടക്കാൻ കഴിയുമെന്ന് ഉറപ്പാണ്.

മേടം : കുട്ടികള്‍ക്കായിരിക്കും നിങ്ങള്‍ മുൻതൂക്കം നല്‍കുക. ജോലിയിൽ നിങ്ങൾ ഇപ്പോൾ കഠിനാധ്വാനം ചെയ്യുന്നു. പൂർത്തിയാകാത്ത എല്ലാ ജോലികളും പൂർത്തിയാക്കുന്നതിൽ നിങ്ങൾ തീർച്ചയായും വിജയിക്കും. നിങ്ങൾ ഏതെങ്കിലും പൊതുമേഖലയിലോ മെഡിക്കൽ മേഖലയിലോ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഇന്ന് നിങ്ങൾക്ക് ഒരു ഭാഗ്യദിനമായിരിക്കും.

ഇടവം : നിങ്ങൾക്കായിട്ടുള്ള ഒരു പുതിയ ദിവസമാണ് ഇന്ന്. നിങ്ങൾ വളരെ നല്ല നിലയിൽ പ്രവർത്തിക്കുകയും, കാര്യങ്ങൾ നിയന്ത്രിക്കുകയും, മറ്റുള്ളവരെ ആകർഷിക്കുകയും, നിങ്ങളുടെ ചുറ്റുമുള്ളവരെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മാർഗനിർദേശത്തിന് കീഴിൽ പ്രവർത്തിക്കാൻ സഹപ്രവർത്തകർ തയ്യാറാണ്. മറ്റേതൊരു ദിവസത്തെയും പോലെ അവർ നിങ്ങളെ സഹായിക്കും. അതിനാൽ ഇന്നു നിങ്ങൾക്ക് വളരെ ഫലവത്തായ ഒരു ദിവസമായിരിക്കും.

മിഥുനം : നിങ്ങൾ നിങ്ങളുടെ ബുദ്ധിയെക്കാൾ നിങ്ങളുടെ ഹൃദയത്തിന് മുൻഗണന നൽകുന്നു. അപ്പോൾ നിങ്ങൾക്ക് വികാരങ്ങളുടെ ചുഴലിക്കാറ്റ് അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ആരാണ് നല്ലവൻ എന്ന് മനസിലാക്കാത്തവരും മനസിനെത്തന്നെ മനസിലാക്കാൻ ആഗ്രഹിക്കാത്തവരുമാണ് അധികവും. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ നല്ല വാർത്തകൾ നിങ്ങളിൽ എത്തും.

കര്‍ക്കടകം : ഭാവിയെ ആസൂത്രണം ചെയ്‌തുകൊണ്ടുള്ള ഒരു പ്രചോദനാത്മകമായ കുറിപ്പോടെ ആയിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസം ആരംഭിക്കുക. നിങ്ങൾ വിപുലമായ പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങും. ഭാവിയെ ആസൂത്രണം ചെയത് മറ്റ് കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങൾ ധാരാളം സമയം ലാഭിക്കുന്നു. നിങ്ങൾ ചെയ്യുന്ന ഓരോ ജോലിയും ദിവസാവസാനം നിങ്ങൾക്ക് ആവേശകരമായ പ്രതിഫലം നൽകും.

Print Friendly, PDF & Email

Leave a Comment

More News