നക്ഷത്ര ഫലം (മെയ് 15, 2025 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. കലാരംഗത്ത് നിങ്ങളിന്ന് ശോഭിക്കും. നിങ്ങൾക്ക് നിങ്ങളുടെ കലാസൃഷ്‌ടികൾ ഇന്ന് പ്രദർശിപ്പിക്കാൻ കഴിയും. ജോലിസ്ഥലത്ത് നിങ്ങൾ ഉത്സാഹവും ഊർജസ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെയൊക്കെ നിഷ്പ്രഭമാക്കും. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. വിദ്യാർഥികൾ പഠനത്തിൽ ഇന്ന് മികവ് കാണിക്കും.

കന്നി: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. അപ്രധാനമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. ബിസിനസ്‌പരമായി നിങ്ങൾക്ക് ഇന്ന് കുറച്ച് പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല.

തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അത്ര നല്ലതാകണമെന്നില്ല. ക്ഷീണം, ഉത്‌കണ്‌ഠ, പ്രതികൂലചിന്തകള്‍ എന്നിവ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാം. യോഗയോ ധ്യാനമോ ശീലിക്കുന്നത് ആശ്വാസമാകും. നിങ്ങളുടെ കോപം നിയന്ത്രിക്കുക. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കില്ല.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ഒരു ഗംഭീര ദിവസമായിരിക്കും. ബിസിനസ് രംഗത്ത് നേട്ടമുണ്ടാകും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിനും സാധ്യത.

ധനു: വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മതപരമായ കാര്യങ്ങളിലൂടെയും ധ്യാനത്തിലൂടെയും ആത്‌മീയ സംതൃപ്‌തി ലഭിക്കും. ജോലിയിൽ മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബിസിനസിലെ പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാകും.

മകരം: ഇന്ന് ഒരു ഉത്‌പാദനക്ഷമമായ ദിവസമായിരിക്കും. നിങ്ങളിന്ന് പഴയ സുഹൃത്തുക്കളും സഹപ്രവർത്തകരുമായി ഒരു കൂടിക്കാഴ്‌ചയ്‌ക്ക് സാധ്യത. പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരൽ കൂടുതല്‍ ആഹ്ലാദം പകരും. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്‌, പ്രശസ്‌തി എന്നിവയില്‍ മുന്നേറ്റമുണ്ടാകും.

കുംഭം: നിങ്ങളിന്ന് ആത്മീയമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവിടും. കുടുംബവുമായി യാത്ര പോകാൻ സാധ്യത. ഇന്ന് നിങ്ങളുടെ ശാരീരിക നില തൃപ്‌തികരമായിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യ സമയത്ത് പൂർത്തീകരിക്കാൻ സാധിക്കും. ജോലി സ്ഥലത്ത് അഭിനന്ദിക്കപ്പെടും. സാമ്പത്തിക നേട്ടത്തിനും സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

മീനം: ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. ജോലി സ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും. സാമ്പത്തിക നേട്ടത്തിന് സാധ്യത.

മേടം: നിങ്ങളിന്ന് തികച്ചും ആത്മീയമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. കുടുംബവുമൊത്ത് ഒരു ചെറിയ തീർഥയാത്രയ്ക്ക് പോകാൻ സാധ്യത. ഇപ്പോഴുള്ള ബിസിനസിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ജോലി സ്ഥലത്ത് അഭിനന്ദിക്കപ്പെടും.

ഇടവം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. കുടുംബവുമൊത്ത് ഏറെ സമയം പങ്കിടും. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ചെറിയ ഒരു യാത്ര പോകാനും സാധ്യത.

മിഥുനം: സ്ഥിരതയും ചിട്ടയുമുള്ള ഒരു ദിവസമായിരിക്കും ഇന്ന്. ഒരു കുടുംബസ്ഥനെന്ന നിലയിൽ അധിക സമയവും അവരോടൊപ്പവും ചെലവഴിക്കും. ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയിലായിരിക്കും. തൊഴിലിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ ഇന്ന് സന്തുഷ്‌ടനാക്കും.

കര്‍ക്കടകം: സങ്കീർണമായ വിഷയത്തെ പോലും വളരെ നിസാരമായി കൈകാര്യം ചെയ്യാൻ ഇന്ന് സാധിക്കും. സാമ്പത്തിക ഇടപാടുകളിൽ നിന്ന് അതീവ ജാഗ്രത പുലർത്തണം. കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധ്യത. സാമ്പത്തിക ചെലവുകള്‍ സൂക്ഷിക്കുക.

Print Friendly, PDF & Email

Leave a Comment

More News