ചാലക്കുടി: അമ്മയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കാണാതായ മൂന്ന് വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി. ചാലക്കുടി പുഴയിൽ നിന്ന് മുങ്ങൽ വിദഗ്ദ്ധർ അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മൂഴിക്കുളം പാലത്തിന് സമീപം കുട്ടിയെ ഉപേക്ഷിച്ചിട്ടുണ്ടെന്ന അമ്മയുടെ മൊഴിയെത്തുടർന്ന് പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ പുഴയിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തി. തിരച്ചിലിനായി സ്കൂബ ഡൈവിംഗ് സംഘവും എത്തി.
കോലഞ്ചേരി വരിക്കോലി മട്ടക്കുഴി സ്വദേശിയായ സുഭാഷിന്റെ മകളാണ് കല്യാണി. ഇന്നലെ കുട്ടിയുടെ അമ്മ മട്ടക്കുഴിയിലെ അംഗന്‍വാടിയില്‍ പോയി കുട്ടിയെയും കൂട്ടി കുറുമശേരിയിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. മൂഴിക്കുളത്ത് ഇരുവരും ബസിൽ നിന്ന് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു, ചാലക്കുടി പുഴ സ്റ്റോപ്പിൽ നിന്ന് നൂറ് മീറ്റർ അകലെയാണിത്.
കുട്ടിയുമായി സ്ത്രീ ഈ പാലത്തിൽ എത്തിയിരുന്നു, പിന്നീട് കുറുമശേരിയിലെ വീട്ടിലേക്ക് ഒറ്റയ്ക്കാണ് പോയത്. ഓട്ടോ ഡ്രൈവറും ഇത് സ്ഥിരീകരിച്ചു.
ആലുവ വരെ കുട്ടി തന്റെ കൂടെയുണ്ടായിരുന്നുവെന്നും അതിനുശേഷം കാണാനില്ലെന്നുമായിരുന്നു കല്യാണിയുടെ അമ്മയുടെ ആദ്യ മൊഴി. പിന്നീട് സ്ത്രീ മൊഴി മാറ്റി. പരസ്പര വിരുദ്ധമായി സംസാരിച്ച അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പാലത്തിന് സമീപം കുട്ടിയെ ഉപേക്ഷിച്ചെന്ന് അവർ പറഞ്ഞത്.