ചിങ്ങം : നിങ്ങൾ ഇന്ന് നല്ല ശാരീരികവും മാനസികവുമായ അവസ്ഥ ആസ്വദിക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒരു സാമൂഹിക ഒത്തുചേരലിനുള്ള സമയമാണിത്. ഇത് കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ അവരുമായി ഒരു സംഗമം ആസൂത്രണം ചെയ്യുന്നത് നല്ല ആശയമായിരിക്കും. കച്ചവടത്തില്‍ നിങ്ങളുടെ പങ്കാളികളുമായി നല്ലൊരു ഇടപാട് നടത്താൻ നിങ്ങൾക്ക് സാധ്യതയുണ്ട്.
കന്നി : ബിസിനസ് പങ്കാളികളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. നിങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് നിങ്ങള്‍ അഭിനന്ദനം ഏറ്റുവാങ്ങും. അത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ഒരാഘോഷത്തില്‍ കലാശിക്കും. ശരിക്കും മനസിൻ്റെ പിരിമുറുക്കം കുറക്കാനുള്ള ഒരു അവസരമാകും അത്.
തുലാം : ഈ മനോഹരമായ ദിവസം ശരിക്കും ഉപയോഗിക്കൂ. ദിനചര്യയിൽ നിന്നും മാറി ഇന്ന് ഒരു ഇടവേള എടുത്ത് ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കും. അങ്ങനെ നിങ്ങൾ നടത്തുന്ന യാത്രകൾ നിങ്ങളുടെ അറിവും അനുഭവജ്ഞാനവും കൂട്ടുകയും അത് നിങ്ങൾക്ക് ഗുണപരമായി ഭവിക്കുകയും ചെയ്യും. എന്നാല്‍ വികാരങ്ങള്‍ക്ക് വശംവദനാകരുത്.
വൃശ്ചികം : ഇടയ്ക്ക് നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുകയും ആഡംബരങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നതിൽ കുഴപ്പമില്ല. അത് നിങ്ങളുടെ ജീവിതപങ്കാളിക്ക് ഒപ്പമാണെങ്കിൽ ആ അനുഭവം വളരെ മനോഹരമായിത്തീരുകയും ചെയ്യും. തൊഴിൽ സംബന്ധമായി കമ്പനിക്കൊരു സ്വത്തായി ആളുകൾ നിങ്ങളെ കാണും.
ധനു : തൊട്ടതെല്ലാം പൊന്നാക്കുന്നതാണ് ഇന്നത്തെ ഫലം. നിങ്ങൾ ചെയ്യുന്നതെല്ലാം പ്രതീക്ഷിക്കുന്നതിലേറെ ഫലം ചെയ്യും. മറ്റുള്ളവരുടെ സംഭാവനകൾക്ക് അവരെ അഭിനന്ദിക്കാൻ നിങ്ങൾ മടിക്കില്ല. പ്രിയപ്പെട്ടവരായിരിക്കും നിങ്ങളുടെ ആകർഷണകേന്ദ്രം.
മകരം : പോസിറ്റീവ് ആയ മനോഭാവം, സ്ഥിരോത്സാഹം, അഭ്യുദയകാംക്ഷികൾ, സമയ ക്രമീകരണം ഇങ്ങനെ ജീവിതത്തിന് ആവശ്യമായതെല്ലാം ഇന്ന് നിങ്ങൾക്ക് അനുകൂലമാണ്. അത് നന്നായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കുടുംബത്തിനോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങൾ അവർക്ക് എത്ര വലുതാണെന്ന് കാട്ടിത്തരും.
കുംഭം : ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമാണ്. ആത്മീയതയിലുള്ള താൽപര്യം ഈ ദിവസം നിങ്ങള്‍ക്ക് സംതൃപ്‌തിയും സന്തോഷവും നല്‍കും. പ്രതികൂലചിന്തകള്‍ക്ക് മനസില്‍ ഇടം നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം തീരുമാനം കൈക്കൊള്ളാനുള്ള നിങ്ങളുടെ കഴിവിനെ അത് ബാധിക്കും. നിങ്ങളുടെ ഉത്സാഹത്തെ അത് മന്ദീഭവിപ്പിക്കുകയും ചെയ്യും. കാര്യങ്ങള്‍ സാധാരണ ഗതിയില്‍ മുന്നോട്ട് പോയാല്‍ നിങ്ങളുടെ കോപം നിയന്ത്രിക്കുന്നതും അസാധ്യമാണ്. ആര്‍ഭാടങ്ങള്‍ക്കായി പണം ചെലവാക്കുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ചെന്ന് വീഴും. വിദ്യാര്‍ഥികള്‍ക്ക് ഇന്നത്തെ ദിവസം അത്യന്തം ശ്രമകരമായതായിരിക്കും.
മീനം : നിങ്ങളുടെ ഊര്‍ജം മുഴുവന്‍ സംഭരിച്ച് അനുകൂല ദിശയിലേക്ക് മുന്നേറാന്‍ പ്രയോജനപ്പെടുത്തുക. ഈ ഒരു ലക്ഷ്യബോധം കൈവരാന്‍ ധ്യാനവും യോഗയും നിങ്ങള്‍ക്ക് സഹായകമാകും. കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത കാണുന്നു. അതിനാല്‍ വാക്കുകളും വികാരങ്ങളും നിയന്ത്രിക്കുക. ഉച്ചക്ക് ശേഷം ദിവസം അനുകൂലമായിത്തീര്‍ന്നേക്കും. നിങ്ങളുടെ ചിന്തയിലും പ്രവൃത്തിയിലും ഒരു ശുഭകരമായ സമീപനം പ്രകടമാകും. അത് നിങ്ങള്‍ക്ക് സന്തോഷവും ഉന്മേഷവും നല്‍കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഒരു ഒത്തുചേരലിന് ആലോചിക്കാന്‍ സാധ്യതയുണ്ട്. വീട്ടിലെ അന്തരീക്ഷം അതിന് കൂടുതല്‍ പ്രേരണയാകും. എന്നാല്‍ ചെലവുകള്‍ നിയന്ത്രണാതീതമാകാതെ നോക്കണം.
മേടം : സാമ്പത്തിക നേട്ടങ്ങൾക്കുള്ള സമയം. സാമൂഹികമായി നിങ്ങൾ അന്തസും പ്രശസ്‌തിയും ഉയർത്തും. നിങ്ങളുടെ കച്ചവടവും വളരും. ജീവിതത്തിൻ്റെ ഒരു പുതിയ അധ്യായം ആരംഭിക്കാൻ കാത്തിരിക്കുന്നവര്‍ക്ക് കാത്തിരിപ്പ് അവസാനിച്ചതായി തോന്നും. വിവാഹം ഉടൻ നടക്കും.
ഇടവം : കച്ചവടത്തിന്‍റെ കാര്യത്തിൽ ഒരു അത്ഭുതകരമായ ദിവസം. നിങ്ങളുടെ ജോലിയ്‌ക്ക് അഭിനന്ദനം ലഭിക്കും. ഇത് നിങ്ങളുടെ പേര്, പ്രശസ്‌തി, സാമൂഹിക അംഗീകാരം എന്നിവ ഉയർത്തിയേക്കാം. കൂടാതെ സാമ്പത്തിക ആനുകൂല്യങ്ങൾ ഇന്ന് നിങ്ങൾക്ക് അനുകൂലമാണ്.
മിഥുനം : നിങ്ങളുടെ കീഴുദ്യോഗസ്ഥരുമായോ മുതിർന്നവരുമായോ ഇടയുന്നത് നല്ലതാകില്ല. അൽപ്പം വിട്ടുവീഴ്‌ച ചെയ്യാൻ ശ്രമിക്കുക. നിങ്ങൾക്കും മറ്റുള്ളവർക്കും ഇടയില്‍ ഒരു ഔദ്യോഗിക-സൗഹാർദ അന്തരീക്ഷം സൃഷ്‌ടിക്കുക. നിങ്ങൾ ഇന്ന് സുഖസൗകര്യങ്ങളിലും ആഡംബരങ്ങളിലും മുഴുകാൻ സാധ്യതയുണ്ട്.
കര്‍ക്കടകം : നിങ്ങളുടെ ഭാഗ്യനക്ഷത്രങ്ങള്‍ നിഷ്ക്രിയമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് ജാഗ്രത പാലിക്കുന്നത് നല്ലതായിരിക്കും. നിയമവിരുദ്ധവും അധാർമികവുമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, അത് നിങ്ങളുടെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കും. കഠിനമായ വാക്കുകൾ സംസാരിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക. കാരണം ചിലപ്പോൾ അത് മറ്റുള്ളവർക്ക് വേദനയുണ്ടാക്കാം.