ദുബായിൽ രണ്ട് പുതിയ യൂണിയൻ കോപ് ശാഖകൾ ഉടൻ തുറക്കും

ദുബായ്: യൂണിയൻ കോപ് ദുബായ് ന​ഗരത്തിൽ രണ്ട് പുതിയ ബ്രാഞ്ചുകൾ തുറക്കുന്നു. Al Khawaneej 2, Wadi Al Safa 7 എന്നിവയാണ് പുതിയ ശാഖകൾ. ഹൈപ്പർമാർക്കറ്റുകൾ, റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ, വിശാലമായ പാർക്കിങ് തുടങ്ങിയ ഈ ശാഖകളുടെ ഭാ​ഗമാകും.

മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റിനോട് ചേർന്നാണ് Al Khawaneej 2 വാണിജ്യ പ്ലോട്ടിൽ പുതിയ ശാഖ. പുതുതായി വികസിപ്പിച്ച വസതികൾക്കും താമസക്കാർക്കും ഉപയോ​ഗിക്കാൻ അനുയോജ്യമായ രീതിയിലാണ് പുതിയ ബ്രാഞ്ചിന്റെ നിർമ്മാണം. മൊത്തം 70,785.88 ചതുരശ്രയടിയാണ് വിസ്തീർണ്ണം. ഹൈപ്പർമാർക്കറ്റ്, നഴ്സറി, വിവിധ റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ, 87 ഔട്ട്ഡോർ പാർക്കിങ് സ്പേസുകൾ എന്നിവ ഇതിന്റെ ഭാ​ഗമാണെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

രണ്ടാമത്തെ ശാഖ റുകാൻ കമ്മ്യൂണിറ്റി (Rukan Community)യുടെ ഉള്ളിലാണ്. വിവിധ രാജ്യങ്ങളിലും സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നും ഉള്ളവർക്ക് ഈ ശാഖ പ്രയോജനപ്പെടും. മൊത്തം 19,892 ചതുരശ്രയടിയിലാണ് ശാഖ. ഹൈപ്പർമാർക്കറ്റ്, റീട്ടെയ്ൽ ഷോപ്പുകൾ, പാർക്കിങ് സ്പേസുകൾ എന്നിവ ഇതിന്റെ ഭാ​ഗമാണ്.

പുതിയ രണ്ട് ശാഖകൾ ഉടൻ പൊതുജനങ്ങൾക്ക് സമർപ്പിക്കും. ഇതോടെ യൂണിയൻ കോപ് ശാഖകളുടെ എണ്ണം 30 ആകും.

Print Friendly, PDF & Email

Leave a Comment

More News