ഞായറാഴ്ച രാത്രി, റഷ്യ ഉക്രെയ്‌നിലേക്ക് 367 ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചു, രാജ്യത്തിന്റെ തലസ്ഥാനമായ കൈവ് ഉൾപ്പെടെ നിരവധി നഗരങ്ങളെ ആക്രമിച്ചു. ഈ ആക്രമണത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 45 മിസൈലുകൾ വെടിവെച്ചിടുകയും 266 ഡ്രോണുകൾ നശിപ്പിക്കുകയും ചെയ്തതായി ഉക്രേനിയൻ വ്യോമസേന അവകാശപ്പെട്ടു, പക്ഷേ പല പ്രദേശങ്ങളും മോശമായി ബാധിക്കപ്പെട്ടു.
യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണം റഷ്യ ഉക്രെയ്‌നിൽ നടത്തിയതോടെ, യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്ഷമ നഷ്ടപ്പെട്ട് മുന്നറിയിപ്പ് നൽകി. പുടിനെ വിമർശിച്ച ട്രംപ്, മുഴുവൻ ഉക്രെയ്നും വേണമെങ്കിൽ അത് റഷ്യയുടെ തകർച്ചയിലേക്ക് നയിക്കുമെന്ന് പറഞ്ഞു. ഞായറാഴ്ച ന്യൂജേഴ്‌സിയിലെ മോറിസ്‌ടൗൺ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പുടിനെ വിമർശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു, “I don’t know what the hell happened to Putin.”
“അദ്ദേഹം ഒരുപാട് പേരെ കൊല്ലുന്നുണ്ട്, പുടിന് എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല! എനിക്ക് അദ്ദേഹത്തെ വളരെക്കാലമായി അറിയാം. ഞാൻ എപ്പോഴും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം നഗരങ്ങളിലേക്ക് റോക്കറ്റുകൾ അയച്ച് ആളുകളെ കൊല്ലുകയാണ്. എനിക്ക് അത് ഒട്ടും ഇഷ്ടമല്ല. ഞങ്ങൾ ചർച്ചകൾ നടത്തുകയാണ്, അദ്ദേഹം കൈവിലും മറ്റ് നഗരങ്ങളിലും റോക്കറ്റുകൾ പ്രയോഗിക്കുകയാണ്! എനിക്ക് ഇത് ഒട്ടും ഇഷ്ടമല്ല,” ട്രംപ് പറഞ്ഞു.
30 ലധികം പട്ടണങ്ങളും ഗ്രാമങ്ങളും ആക്രമണത്തിൽ തകർന്നതായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. ട്രൂത്ത് സോഷ്യലിൽ, വ്‌ളാഡിമിർ പുടിനുമായി തനിക്ക് നല്ല ബന്ധമുണ്ടെന്ന് ട്രംപ് പറഞ്ഞു, എന്നാൽ, ഉക്രേനിയൻ നഗരങ്ങളിൽ നടത്തിയ മാരകമായ ആക്രമണങ്ങളിൽ റഷ്യൻ നേതാവ് “ഭ്രാന്തനായി” മാറിയെന്ന് ട്രംപ് അവകാശപ്പെട്ടു.
നേരത്തെ, അന്താരാഷ്ട്ര പ്രതികരണത്തിൽ, പ്രത്യേകിച്ച് യുഎസിന്റെ പ്രതികരണത്തിൽ താൻ നിരാശനാണെന്ന് ഉക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കി പറഞ്ഞിരുന്നു. കൂടുതൽ ശക്തമായ നടപടികളില്ലാതെ റഷ്യയുടെ തുടർച്ചയായ ക്രൂരത തടയാനാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ലോകം അവധി ആഘോഷിക്കുന്നു. പക്ഷേ, വാരാന്ത്യങ്ങളും പ്രവൃത്തിദിവസങ്ങളും പരിഗണിക്കാതെ യുദ്ധം തുടരുന്നുവെന്ന് സെലെൻസ്‌കി പറഞ്ഞു. “ഇത് അവഗണിക്കാൻ കഴിയില്ല. അമേരിക്കയുടെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളുടെയും നിശബ്ദത പുടിനെ പ്രോത്സാഹിപ്പിക്കുകയേയുള്ളൂ,” അദ്ദേഹം പറഞ്ഞു.
റഷ്യൻ നേതൃത്വത്തിന്മേൽ ഗുരുതരമായ സമ്മർദ്ദം ചെലുത്തുന്നതുവരെ ആക്രമണങ്ങൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാത്രി ആരംഭിച്ച ആക്രമണങ്ങൾ രാജ്യത്തിന്റെ മിക്കവാറും എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ടെന്ന് ഉക്രേനിയൻ സൈന്യം അവകാശപ്പെട്ടു. അടുത്തിടെ വെടിനിർത്തലിന് മധ്യസ്ഥത വഹിക്കാൻ ശ്രമിച്ച ട്രംപ്, കഴിഞ്ഞ ആഴ്ച പുടിനുമായി രണ്ട് മണിക്കൂറിലധികം സംസാരിച്ചിരുന്നു.
Trump: "I'm not happy with what Putin is doing. He's killing a lot of people and I don't know what the hell happened to Putin. I've known him a long time … we're in the middle of talking and he's shooting rockets into Kyiv and other cities. I don't like it at all. I'm… pic.twitter.com/c5cd2YcGjJ
— Aaron Rupar (@atrupar) May 25, 2025