ഡിട്രോയിറ്റ്: കോട്ടയം അതിരൂപത സഹായ മെത്രാനും കോട്ടയം അതിരൂപതയിലെ മലങ്കര റീത്തിലെ പ്രഥമ മെത്രാനും കൂടിയായ ഗീവർഗീസ് മാർ അപ്രേം ജൂൺ 30 തിങ്കളാഴ്ച ഡിട്രോയിറ്റ് സെയിന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക സന്ദർശിക്കുകയും, മലങ്കര റീത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും വിശുദ്ധ കുർബ്ബാനയ്ക്കു മുഖ്യ കാർമ്മികത്വം വഹിക്കുകയും ചെയ്തു.
ക്നാനായ റീജിയൻ വികാരി ജനറാളും ബെൻസൻവിൽ ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക വികാരിയുമായ റവ. ഫാ. തോമസ് മുളവനാൽ, ഡിട്രോയിറ്റ് സെയിന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി റവ. ഫാ. ജോസഫ് തറയ്ക്കൽ, ഡിട്രോയിറ്റ് സെയിന്റ് ജോസഫ് സീറോ മലങ്കര ഇടവക വികാരി റവ. ഫാ. പത്രോസ് പാനുവേൽ, ചിക്കാഗോ സെയിന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി റവ. ഫാ. സിജു മുടക്കോടിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. തുടർന്നു പാരീഷ് ഹാളിൽ സ്നേഹവിരുന്നും നടത്തപ്പെട്ടു.
ഇടവക വികാരി റവ. ഫാ. ജോസഫ് തറയ്ക്കൽ, കൈക്കാരന്മാരായ സെബാസ്ററ്യൻ വഞ്ചിത്താനത്ത്, സേവ്യർ തോട്ടം എന്നിവരോടൊപ്പം പാരീഷ് കൗൺസിൽ അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നൽകി.