കെ സുധാകരൻ കോൺഗ്രസിലെ കരട്: മുഖ്യമന്ത്രി പദത്തിനായി ചരടുവലികൾ സജീവം

ഡാളസ്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മെയ് നാലിന് അറിയാനാവുകയെന്നിരിക്കെ, ഭൂരിപക്ഷം നേടാനാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് മുഖ്യമന്ത്രി പദത്തിനായി ചരടുവലികൾ സജീവം എന്ന് റിപ്പോർട്ടുകൾ.

വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ എന്നീ നേതാക്കളെ മുൻനിർത്തി അവരുടെ പക്ഷങ്ങൾ ചരടുവലികൾ സജീവമാക്കിയിട്ടുണ്ട്.ചുരുക്കത്തിൽ കോൺഗ്രസ്സിൽ മൂന്നു ഗ്രുപ്പുകൾ ശക്തമായി കൊണ്ടിരിക്കുന്നു. ഈ അമിട്ട് തെരഞ്ഞെടുപ്പിന് മുൻപേ പൊട്ടിച്ചിരുന്നുവെങ്കിൽ പല ഇടങ്ങളിലും ഇവരൊക്കെ ദാരുണമായി തോൽവി ഏറ്റുവാങ്ങുമായിരുന്നു. അറിയില്ല. അതും സംഭവിച്ചോ എന്ന്? വോട്ടു എണ്ണി തീരുമ്പോൾ മനസിലാകും ശരിയായ നീക്കം.

മൂന്ന് നേതാക്കളുടെയും അനുകൂലികൾ സമൂഹ മാധ്യമങ്ങളിൽ ചേരിതിരിഞ്ഞ് പോസ്റ്റുകൾ ഇട്ടുവരികയാണ്. അതിനിടെ മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ കെ സുധാകരന്, കെ സി വേണുഗോപാലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുമുണ്ട്.
എന്നാല് നിലപാട് മാറ്റിയ കെ സുധാകരൻ കെ സി വേണുഗോപാൽ കേരളത്തെ നയിക്കണമെന്ന അഭിപ്രായം പങ്കുവച്ച് ബുധനാഴ്ച ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇതോടെ വിഡി സതീശൻ അനുകൂലികൾ കമന്റ് ബോക്സ് കൈയ്യടക്കുകയും അദ്ദേഹത്തിനായി വാദമുഖങ്ങൾ ഉയർത്തുകയും ചെയ്തു.

ഒടുവിൽ കെ സുധാകരന്റെ പോസ്റ്റിന്റെ കമന്റ് ബോക്സിന് പൂട്ടിട്ടിരിക്കുകയാണ്. വിഡി സതീശനെ മുഖ്യമന്ത്രി പദത്തിൽ നിന്ന് മാറ്റിനിർത്തണമെന്ന അഭിപ്രായമാണ് കെ സുധാകരൻ ഉന്നയിക്കുന്നത്.

മുഖ്യമന്ത്രി പദത്തെ ചൊല്ലി ഫലം വരും മുൻപ് ചർച്ച പാടില്ലെന്ന ഹൈക്കമാന്ഡ് നിര്ദേശത്തിന് പുല്ലുവില കൽപ്പിച്ചാണ് കെ സുധാകരൻ ഫേസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കിയത്.

കേരളം കെസി നയിക്കട്ടെ’ എന്ന ആഹ്വാനവുമായാണ് കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിന് വേണ്ടത് കെസിയെ പോലെ ദീർഘദർശിയായ നേതാവിനെയാണെന്ന് കെ സുധാകരൻ തന്റെ കുറിപ്പിൽ വിശദീകരിക്കുന്നു.
വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന നിലപാടാണ് കെ സുധാകരന് തിരഞ്ഞെടുപ്പിന് മുൻപും ശേഷവും കൊക്കൊണ്ടിരിക്കുന്നത്. കണ്ണൂര് മണ്ഡലത്തിൽ മത്സരിക്കാന് കെ സുധാകരൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ഹൈക്കമാണ്ടിൽ സമ്മർദ്ദം ചെലുത്തി ഇതിന് തടയിട്ടത് വിഡി സതീശനാണെന്നാണ് കെ സുധാകരന് വിശ്വസിക്കുന്നത്. സിറ്റിങ് എംപിമാർ ആരും മത്സരിക്കേണ്ട എന്നതായിരുന്നു ഹൈക്കമാൻഡ് തീരുമാനം.

തന്റെ തട്ടകമായ കണ്ണൂരില് ടി.ഒ.മോഹനനെ സ്ഥാനാർഥിയാക്കിയതിലും സുധാകരന് എതിർപ്പുണ്ട്. കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോഴും വിഡി സതീശനുമായി കെ സുധാകരൻ രസത്തിലായിരുന്നില്ല. പല അവസരങ്ങളിലും ഇരുവരും തമ്മിൽ ഇടഞ്ഞിരുന്നു.

അതേസമയം നേതാക്കൾ അഭിപ്രായങ്ങൾ പാർട്ടി വേദികളിലാണ് പറയേണ്ടതെന്ന് വ്യക്തമാക്കി കെപിസിസി അദ്ധ്യക്ഷന് സണ്ണി ജോസഫ് രംഗത്തുവന്നു. അതിനിടെ, തന്നെ മുൻനിർത്തിയുള്ള മുഖ്യന്ത്രി പദ ചർച്ചകളിൽ താത്പര്യമില്ലെന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം.

എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാലിനെതിരെ വി ഡി സതീശൻ അനുകൂലികള് രംഗത്തെത്തിയിട്ടുണ്ട്. ‘പണി എടുത്ത ആൾക്ക് കൂലി ഉണ്ടോ, അതോ ഗ്യാലറിയിൽ ഇരുന്ന ആൾക്കാണോ സിഎം പദവി’ എന്നടക്കം കെസി വേണുഗോപാലിന്റെ പോസുകൾക്കു താഴെ വിഡി സതീശന് അനുകൂലികൾ കുറിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്കുപ്പായം തുന്നി കേരളത്തിലേക്ക് വരേണ്ടെന്ന് അവർ തുറന്നടിക്കുകയും ചെയ്യുന്നു. അതിനിടെ, എംപിമാരുടെ പിന്തുണ ഉറപ്പാക്കാനും ഘടകകക്ഷികളെ ഒപ്പം നിർത്താനും അണിയറയിൽ ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.

ഫലം പ്രഖ്യാപിക്കും മുന്പേ മുഖ്യമന്ത്രി പദവി സംബന്ധിച്ച് തർക്കങ്ങളിൽ ഏർപ്പെടുന്നതിനെതിരെ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്. മുഖ്യമന്ത്രിയെ നിശ്ചയിക്കാന് പാർട്ടിക്ക് നിയതമായ രീതിയുണ്ടെന്ന് നേതാക്കൾ ഓര്മ്മിപ്പിക്കുകയും ചെയ്യുന്നു.

രമേശ് ചെന്നിത്തല ഡൽഹിയിൽ എത്തി രാഹുൽ ഗാന്ധിയെയും, പാർട്ടി അധ്യക്ഷൻ മല്ലികാർജുനൻ ഖാർക്കയെയും കാണും. മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും തർക്കവും തുടരുന്നതിനിടെയാണ് ഡൽഹി യാത്രയെന്നത് ശ്രദ്ധേയമാണ്.

വിവാദങ്ങളക്ക് താല്പര്യമില്ലെന്നും, സോഷ്യല് മീഡിയയിലൂടെയല്ല കോണ്ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നുമാണ് വിഷയത്തിൽ രമേശ് ചെന്നിത്തല പ്രതികരിച്ചത്.

ജനങ്ങളുടെ അഭിപ്രായം എന്താണ് എന്ന് നമുക്ക് അറിയേണ്ടേ? ആദ്യം തെരഞ്ഞെടുപ്പ് ഫലം അറിയട്ടെ, അതുകഴിഞ്ഞു പോരെ മുഖ്യ മന്ത്രി സഥാനത്തിനുള്ള ഈ കടിപിടി??? തുടക്കത്തിലേ ഇങ്ങനെയെങ്കിൽ ഭരണം കിട്ടിയാൽ ഇവർ എങ്ങനെ അഞ്ചു വർഷം തികക്കും? അഭിപ്രായ ഐക്യം ഇല്ലാത്ത നേതാക്കളെ എങ്ങനെ കോൺഗ്രസ്സിലെ അണികൾ വിശ്വസിക്കും.
ബാലറ്റു പെട്ടികൾ പൊട്ടിച്ചു വോട്ടുകൾ എണ്ണി കഴിയുമ്പോൾ മുഖ്യ മന്ത്രി സ്ഥാനത്തിന് കണ്ണും നട്ടു ഇരിക്കുന്ന ഇക്കൂട്ടരുടെ ശുപാതി വിശ്വാസത്തിനു മങ്ങൽ ഏറ്റാൽ, ഈ ഗ്രൂപ് നേതാക്കളുടെ അവസ്ഥ എന്തായിരിക്കും ആയിരിക്കും?? നമുക്ക് കാത്തിരിക്കുന്നു കാണാം

Leave a Comment

More News