രാശിഫലം (23-04-2026 വ്യാഴം)

ചിങ്ങം: ഇന്നത്തെ ദിവസം സന്തോഷകരമായി നിങ്ങൾ ചെലവിടും. സുഹൃദ് സമാഗമത്തിനും അവരിൽ നിന്നും നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത. പ്രിയപ്പെട്ടവരമായി കൂടിക്കാഴ്‌ച നടത്തുന്നത് ഗുണകരമായി മാറും.

കന്നി: തെരഞ്ഞെടുക്കുന്ന തിരുമാനങ്ങളിൽ വിജയം കണ്ടെത്താൻ സാധിക്കും. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധ വേണം. വൈകുന്നേരം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. ചെറിയ ഉല്ലാസ യാത്രക്കും സാധ്യത.

തുലാം: കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് നല്ലതാണ്. സാമ്പത്തിക നേട്ടമുണ്ടാകാം. വിദേശരാജ്യത്ത് നിന്ന് നല്ല വാര്‍ത്ത വന്നുചേരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം.

വൃശ്ചികം: മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്ക് ഇന്ന് നല്ല ദിവസം. പുതിയ സംരംഭം തുടങ്ങാന്‍ സാധ്യത. മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമായിരിക്കും ഇന്ന് നിങ്ങള്‍. ചെലവുകൾ കൂടാൻ സാധ്യത.

ധനു: ആരോഗ്യ കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തണം. ആസൂത്രണം ചെയ്‌ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ നിങ്ങളിന്ന് വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ദാമ്പത്യജീവിതം ഏറെ സന്തോഷവും സമാധാനവും നല്‍കും. സമൂഹത്തില്‍ നിങ്ങളുടെ പേരും പെരുമയും ഉയരും.

മകരം: ജോലി സ്ഥലത്തെ നിങ്ങളുടെ പ്രശസ്‌തി ഉയരും. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധ വേണം. കുടുംബത്തില്‍ നിന്നും സന്തോഷ വാര്‍ത്തകള്‍ കേള്‍ക്കും. ബന്ധു വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചേക്കും.

കുംഭം: മികച്ച ജോലിക്കായി പുതിയ ഇടങ്ങള്‍ തേടും. ആസൂത്രണം ചെയ്‌ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ നിങ്ങളിന്ന് വിജയിക്കും. പ്രതീക്ഷിച്ചതിലും കൂടുതൽ ചെലവുകൾ ഇന്ന് ഉണ്ടായോക്കാം. മാനസിക സംഘർഷം അനുഭവപ്പെട്ടേക്കാം.

മീനം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കില്ല. മാനസികമായി ഉന്മേഷ കുറവ് അനുഭവപ്പെട്ടേക്കാം. നിസാര കാര്യങ്ങള്‍ക്ക് പോലും സങ്കടപ്പെട്ടേക്കാം. മറ്റുള്ളവരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കുക. വാഹനം ഓടിക്കുമ്പോഴും ജലാശയത്തില്‍ ഇറങ്ങുമ്പോഴും ശ്രദ്ധിക്കുക.

മേടം: പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത് നിങ്ങൾ ഒഴിവാക്കുക. പ്രണയം തുറന്ന് പറയാൻ ഇന്ന് ഉത്തമ ദിനം. സഹപ്രവർത്തകരുടെ സഹായം ഇന്ന് നിങ്ങൾക്ക് ഗുണമായി മാറിയേക്കും. ചിരകാല സ്വപ്‌നം ഇന്ന് സാക്ഷാത്‌കരിക്കും.

ഇടവം: നിങ്ങൾക്ക് ഇന്ന് ഒരു ശരാശരി ദിവസം ആയിരിക്കും. മാനസിക പിരിമുറക്കം അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ ജോലിയിൽ മേലധികാരി അകൃഷ്‌ടനായേക്കും. സുഹൃത്തുകളുമായും കുടംബാംഗങ്ങളുമായും ഒരു ഒത്തുചേരലിന് സാധ്യത കാണുന്നു.

മിഥുനം: സുഹൃത്തുക്കളുമായും കുടുംബവുമായും ഒരു ഉല്ലാസ യാത്രയ്‌ക്ക് സാധ്യത. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്, പ്രശസ്‌തി എന്നിവയില്‍ വലിയ മുന്നേറ്റമുണ്ടാകും. മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത ജോലികള്‍ നല്ല രീതിയിൽ ചെയ്‌ത് തീർക്കാൻ സാധിച്ചേക്കും.

കര്‍ക്കടകം: ബിസിനസുകാര്‍ക്ക് ഇന്ന് ഭാഗ്യദിവസമാണ്. സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും.

Leave a Comment

More News