ചിങ്ങം : ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങളായിരിക്കും. ഒരു വശത്ത് നിങ്ങളുടെ പങ്കാളിയാലോ, സഹപ്രവർത്തകരിലോ നിരാശനാകുമ്പോള്‍, മറുവശത്ത് നിങ്ങളുടെ തോന്നലുകള്‍ കൊണ്ട് വലിയ ലാഭങ്ങളുണ്ടാക്കും. ഇന്ന് ഒരു സുഹൃത്തിൻ്റെ ഉപദേശത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചേക്കാം.
കന്നി: ഇന്ന് നിങ്ങള്‍ ചിന്തകളുടെ ഒരു കുത്തൊഴുക്കിലായിരിക്കും, എന്നാല്‍ ശാന്തമായിരിക്കും. നിങ്ങള്‍ക്ക് എന്തും ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഇതുമൂലം നിങ്ങള്‍ക്ക് ധാരാളം ആളുകളെ തീർച്ചയായും സഹായിക്കാൻ സാധിക്കും. വളരെ അസാമാന്യമായി ദയയുള്ള വ്യക്തിയാണ്.
തുലാം : ഇന്ന് നക്ഷത്രങ്ങള്‍ നല്ല നിലയിലാണെങ്കിലും, നിങ്ങളുടെ ജീവിതത്തെ അത് അനുകൂലമായി ബാധിക്കുന്നില്ല. ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. ഒരു തൊപ്പി നിലത്തുവീണാല്‍മതി, നിങ്ങള്‍ പ്രകോപിതനാകും. നിങ്ങളുടെ ചിന്തകള്‍ ഇന്ന് നിങ്ങളെ പ്രകോപിതനാക്കുന്നു. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. നിങ്ങളുടെ അമ്മയുമായി ബന്ധപ്പെട്ട എന്തോ ഒന്ന്, അല്ലെങ്കില്‍ അമ്മ തന്നെ, നിങ്ങളുടെ വിഷമത്തിന് കാരണമാകുന്നുണ്ടാകാം. ക്ഷമ പാലിക്കുക
വൃശ്ചികം : പുതിയ വ്യവസായസംരംഭം തുടങ്ങുന്നതിനാാല് നിങ്ങളുടെ ആവേശത്തിൻ്റെ മേഖലകള്‍ അതിരുകള്‍ ലംഘിച്ചു മുന്നോട്ടു പോകും. ഇന്ന് നിങ്ങള്‍ വളരെ നിശ്ചയദാർഢ്യത്തോടു കൂടി സ്വപ്നങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കും. നിങ്ങളുടെ ഇന്നത്തെ ദിവസം വളരെ ഫലപ്രദവും, ശ്രേഷ്ഠവുമായിരിക്കും.
ധനു : ഇന്ന് നക്ഷത്രങ്ങളുടെ മിതമായ സ്വാധീനമുള്ള ദിവസമാണ്. ആശയക്കുഴപ്പങ്ങളും വിരുദ്ധ നിലപാടുകളും നിങ്ങളുടെ ആരോഗ്യത്തിനെന്നപോലെ തൊഴില്‍വിജയത്തിനും കാരണമാകും. സമ്മിശ്ര വികാരങ്ങള്‍ മനസിൻ്റെ വ്യക്തതയേയും പൊതുവായ സമാധാനത്തേയും പ്രതികൂലമായി ബാധിച്ചേക്കാം. ആലോചിച്ച് സാവകാശം ഉറച്ച നിലപാട് എടുക്കുക. അല്ലെങ്കില്‍ അനിശ്ചിതത്വവും വര്‍ധിച്ച ജോലിഭാരവും വര്‍ധിച്ച ചെലവുകളും നിങ്ങളെ ധര്മ്മസങ്കടത്തിലാഴ്ത്തും.
മകരം : നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി നിങ്ങളിന്ന് വിവേകപൂര്‍വം പരിശ്രമിക്കും. നിങ്ങളുടെ ബുദ്ധിപരമായ വളർച്ച അസാധാരണമായിരിക്കും. അതുപോലെ തന്നെ വിചാരങ്ങളും. ഈ ഘട്ടത്തിനെ പരമാവധി പ്രയോജനപ്പെടുത്തുക.
കുംഭം: അപ്രതീക്ഷിതവും ആശ്ചര്യകരവുമായ കാര്യങ്ങള്‍ ഇന്ന് നിങ്ങളെ അതിശയിപ്പിക്കും. നഷ്ടപ്പെട്ടത് എന്തുതന്നെയായാലും അത് തിരികെ വേണമെന്ന് ഒരാഗ്രഹം നിങ്ങള്‍ക്ക് പെട്ടെന്ന് ഉണ്ടായേക്കാം. ദിവസത്തിൻ്റെ അവസാനം, നിങ്ങള്‍ വായനയിലോ, ഗവേഷണത്തിലോ, ചർച്ചയിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ മുഴുകും.
മീനം : ഇന്ന് നിങ്ങള്‍ ഓഫിസിലെയും വീട്ടിലെയും കാര്യങ്ങള്‍ ഒരുമിച്ച് കൈകാര്യം ചെയ്യും. വീടിൻ്റെ നവീകരണത്തിനുള്ള ജോലികള്‍, അതിനുള്ള ചെലവ് ഒരു പക്ഷേ കൂടുതലാണെങ്കിലും നിങ്ങള്‍ അതില്‍ വ്യാപൃതനാകും. ഒരു ദിവസത്തെ നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള അംഗീകാരം നിങ്ങള്‍ക്ക് ലഭിക്കും.
മേടം: ജോലിയും, സാമൂഹിക പ്രതിബദ്ധതകളും നിങ്ങളെ തിരക്കിലാക്കുന്ന ദിവസം. നിങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങളുടെ ആരോഗ്യം പരിപാലിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ പിരിമുറുക്കം അനുഭവിക്കുന്നു എങ്കില്‍ ബാക്കിയെല്ലാം പിന്നിലേക്ക് മാറ്റി വയ്ക്കുക.
ഇടവം: ഇന്ന് നിങ്ങള്‍ക്ക് പ്രശ്നങ്ങളും കുരുക്കുകളുമൊക്കെ അഴിക്കാന്‍ സാധിക്കും. മറ്റാരുടെയെങ്കിലും കുറ്റത്തിന് നിങ്ങളെ ആരെങ്കിലും പഴിചാരിയെന്നു വരാം. ഉച്ചതിരിയുമ്പോഴേക്കും നിങ്ങള്‍ക്ക് നല്ല നിരാശയുണ്ടാകുകയും, ആത്മവിശ്വാസം കൂപ്പുകുത്തുകയും ചെയ്തേക്കാം. അവനവൻ്റെ ശക്തിക്കനുസരിച്ച് ജോലി ചെയ്യുക. നിങ്ങളുടെ ദൗര്‍ബല്യങ്ങളെ കണക്കിലെടുക്കാതിരിക്കുക.
മിഥുനം : ഇന്ന് നിങ്ങള്‍ മറ്റുള്ളവർ പകർന്ന പ്രചോദനത്തെ കണക്കാക്കുന്നതിനായി സമയം ചെലവഴിക്കും. ഇതു കൂടാതെ, നിങ്ങളുടെ കുടുംബാംഗങ്ങളുമായി സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും, മറ്റ് പ്രശ്നങ്ങളെ കുറിച്ചും സംസാരിക്കും.
കര്‍ക്കടകം: ആഡംബരവും സമൃദ്ധിയും ജീവിതത്തിലെ മറ്റുനല്ല കാര്യങ്ങളും നിങ്ങള്‍ക്കിന്ന് സന്തോഷം പകരും. തൊഴില്‍ പരമായും സാമ്പത്തികമായും ഇന്ന് ഭാഗ്യ ദിവസമാണ്. ധനാഗമനവും വ്യാപാരത്തില്‍ അഭിവൃദ്ധിയും പ്രതീക്ഷിക്കാം. ഇന്നു നിങ്ങള്‍ മാനസികമായും ശാരീരികമായും സ്ഥൈര്യവും ഊര്‍ജ്വസ്വലതയും പ്രകടിപ്പിക്കും
