രാശിഫലം (11-05-2026 തിങ്കള്‍)

ചിങ്ങം: ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല, ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത. .ഈ അഭിപ്രായഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുകയും കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക.

കന്നി : ഇന്ന് വീട്ടിലും ജോലിസ്ഥലത്തും നിങ്ങള്‍ സന്തോഷവാനും തികഞ്ഞ ഉല്‍സാഹവാനും ആയിരിക്കും. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളോടുള്ള പെരുമാറ്റത്തില്‍ തികഞ്ഞ ഊഷ്‍മളതയും സഹകരണവും പ്രകടിപ്പിക്കും. നിലവിലുള്ള രോഗത്തില്‍നിന്ന് സുഖം പ്രാപിക്കാന്‍ സധ്യത. കുടുംബത്തില്‍നിന്നും ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം.ക

തുലാം : നിങ്ങളുടെ സ്വാധീനമുള്ള ഒരു സുഹൃത്ത് നിങ്ങൾക്ക് ഇപ്പോൾ ഭാഗ്യമുണ്ടാക്കും. നിങ്ങൾക്ക് ഒരു തടസവും കൂടാതെ ഒരു പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും.

വൃശ്ചികം : ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ മേലുദ്യോഗസ്ഥനില്‍ നിന്ന് വഴക്കു കേള്‍ക്കാന്‍ സാധ്യത. കൂടാതെ നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും പിന്തുണ നല്‍കും. തൊഴിൽ അവസരങ്ങൾ തേടുന്ന പുതുമുഖങ്ങൾ ഇന്ന് അവരുടെ അഭിമുഖങ്ങളിൽ വിജയം കണ്ടെത്തും.

ധനു : പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ ദിവസം. സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒപ്പം ഒട്ടേറെ സമയം ആഹ്ളാദപൂര്‍വം ചെലവിടും. ഒരു ചെറിയ യാത്രക്ക് സാധ്യത. ആരോഗ്യപ്രശ്‌നങ്ങള്‍ അകന്നുപോകും.യോഗാത്മക, ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കും. ഏറ്റെടുത്ത ദൗത്യങ്ങള്‍ വിജയകരമാകാന്‍ സാധ്യത.

മകരം : ഇന്ന് നിങ്ങളുടെ കഠിനാധ്വാനവും ആസൂത്രണവും ഫലം കാണും. ഇന്ന് മറ്റുള്ളവരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും, ചില സമയങ്ങളിൽ ഈ വ്യത്യാസങ്ങൾ വാദഗതികളായി മാറാം. പക്ഷേ നിങ്ങൾ പ്രതീക്ഷ നഷ്‌ടപ്പെടുത്തരുത്. അവസാനത്തിൽ നിങ്ങൾ വെളിച്ചം കാണും.

കുംഭം : ദിവസം മുഴുവന്‍ നിങ്ങള്‍ ആഹ്ലാദവാനായി കാണപ്പെടും. നേട്ടങ്ങളും ലാഭവും ഇന്ന് കൈവരും. കുടുംബാംഗങ്ങളോടൊപ്പം പുറത്തുപോയി ഉല്ലസിക്കനുള്ള അവസരം കൈവന്നേക്കും. ശാന്തമായ മനസും ആത്മീയമായ മനോഭാവവും ഇന്ന് നിങ്ങള്‍ക്കുണ്ടാകും. സുഹൃത്തുക്കളും ബന്ധുക്കളും സമ്മാനങ്ങള്‍ നല്‍കിയേക്കും. ദാമ്പത്യ സുഖം അനുഭവപ്പെടും.

മീനം : അത്യാഗ്രഹവും അമിതപ്രതീക്ഷകളും നിയന്ത്രണവിധേയമാക്കണം. സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ വളരെ ശ്രദ്ധിക്കുക. ഇടപാടുകള്‍ ഉറപ്പിക്കുമ്പോഴോ മുതല്‍ മുടക്ക് മുതല്‍ ഇറക്കുമ്പോഴോ രണ്ടുവട്ടം ചിന്തിക്കുക. ആരോഗ്യപ്രശ്‌നങ്ങളുണ്ടായേക്കാം. മതപരമായകാര്യങ്ങളില്‍ ചെലവുകള്‍ നേരിടേണ്ടി വന്നേക്കാം. കുടുംബപരമായ തര്‍ക്കങ്ങള്‍ക്കും സാധ്യത കാണുന്നു.

മേടം : സുഹൃത്തുക്കളോടൊപ്പം ചുറ്റിക്കറങ്ങാന്‍ ഏറവും നല്ല ദിവസം. സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. പകരം മറ്റുള്ളവരെ സല്‍ക്കരിക്കേണ്ടിവരും. പുതിയ ചങ്ങാതികള്‍ ഭാവിയിലേക്ക് പ്രയോജനമുള്ളവരായി തീരും. മക്കളും നിങ്ങളുടെ നേട്ടത്തിന് മുതല്‍കൂട്ടും. പ്രകൃതിരമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസയാത്രക്കും സാധ്യത. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമായി കലാശിക്കും.

ഇടവം : പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പര്യവസാനിക്കും. മേലധികാരികള്‍ നിങ്ങളോട് അനുകൂലമനോഭാവം പുലര്‍ത്തുകയും നിങ്ങളെ ജോലിക്കയറ്റം നല്‍കി അംഗീകരിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തോഷമുള്ളതായിരിക്കും. ഔദ്യോഗികമായ ആനുകൂല്യം ശക്തമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

മിഥുനം : പുതിയ ദൗത്യങ്ങളേറ്റെടുക്കാന്‍ ഈ ദിനം ശുഭകരമല്ല. തളര്‍ച്ച, മടി, ഉന്‍മേഷക്കുറവ് എന്നിവക്ക് സാധ്യത. ഉദര അസ്വാസ്ഥ്യവും പ്രതീക്ഷിക്കാം. തൊഴില്‍പരമായി കാര്യങ്ങള്‍ നിങ്ങള്‍ക്കനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകള്‍ക്കുള്ള സാധ്യതയും കാണുന്നു. എല്ലാ പ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവെക്കുക.

കര്‍ക്കടകം : ഇന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അതീവ ശ്രദ്ധ പുലര്‍ത്തണം. കുടുംബത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. ദിവസം മുഴുവന്‍ വിനയം കൈവിടാതിരിക്കുക. പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ അത് സഹായിക്കും. അവിചാരിതമായ ചെലവുകള്‍ നേരിടാന്‍ തയ്യാറാവുക. അധാർമ്മികമോ നിയമവിരുദ്ധമോ ആയ പ്രവൃത്തികളില്‍ നിന്ന് മാറിനില്‍ക്കുക. പ്രാര്‍ത്ഥനയും ധ്യാനവും വളരെ ഗുണകരം.

Leave a Comment

More News