ചിങ്ങം: കോപം നിയന്ത്രിച്ച് ശാന്തത പാലിക്കുക. വീട്ടിലായാലും ഓഫിസിലായാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷം തീരുമാനങ്ങളെടുക്കുക. സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കാനാകും.
കന്നി: യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവക്കുക. കാര്യങ്ങള്‍ വിചാരിച്ചപോലെ മുന്നോട്ട് പോകില്ല. സംസാരിക്കുമ്പോള്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ചിലപ്പോള്‍ വഷളാക്കിയേക്കും.
തുലാം: ജീവിത പങ്കാളിയെ കണ്ടെത്തിയേക്കും. പ്രണയം പറയാൻ ഉത്തമ ദിവസം. വിചാരിക്കുന്ന കാര്യങ്ങൾ നടന്നേക്കാം. ചെലവ് കൂടും. കുടുംബമായും സുഹൃത്തുക്കളുമായും ഒരു യാത്രക്ക് സാധ്യയുണ്ട്.
വൃശ്ചികം: തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് നല്ലവണ്ണം ആലോചിക്കുക. ശ്രമങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല. ഒരു ബിസിനസ് യാത്രയും പ്രതീക്ഷിക്കാവുന്നതാണ്. പങ്കാളിയുമായി സമയം ചെലവഴിക്കും.
ധനു: നല്ല ദിവസമായിരിക്കില്ല. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. വീട്ടിൽ കലഹങ്ങൾ നടന്നേക്കാം. ഓഫിസിൽ സഹപ്രവർത്തകരുമായി വാക്കുതർക്കമുണ്ടായേക്കാം. ചെയ്യുന്ന പ്രവൃത്തികളിൽ വിജയം ഉണ്ടാവണമെന്നില്ല.
മകരം: ബിസനസുമായി ബന്ധപ്പെട്ട് ചെയ്യുന്ന എല്ലാ കാര്യങ്ങളും നടക്കും. വീട്ടിൽ നിന്ന് നല്ല വാർത്ത ലഭിക്കും. കഴിവിൽ ഒരുപാട് പ്രശംസ ലഭിക്കും.
കുംഭം: ചെറിയ നേട്ടങ്ങളിൽ പോലും സന്തോഷിക്കും. ദിവസം മുഴുവൻ ആവേശഭരിതമായിരിക്കും. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടും. പ്രിയപ്പെട്ടവരോടുകൂടി സമയം ചെലവഴിക്കും. ഒരുപാട് നാളായി ആഗ്രഹിച്ച കാര്യം നടക്കും.
മീനം: പഴയ സൗഹൃദങ്ങൾ പുതുക്കും. ജീവിതപങ്കാളിയെ കണ്ടെത്തിയേക്കാം. തൊഴിൽ മേഖലയിലും വിജയം ഉണ്ടാവും. സുഹൃത്തുകളുടെയും സഹപ്രവർത്തകരുടെയും സഹായം ഗുണം ചെയ്യും.
മേടം: ഒരു പുതിയ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറെടുക്കും. മാനസികവും ശരീരികവുമായ ആരോഗ്യസ്ഥിതി മികച്ചതായിരിക്കും.
ഇടവം: ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. അമ്മയുമായി തർക്കമുണ്ടായേക്കാം. എന്തു കാര്യം ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും നല്ല ശ്രദ്ധ വേണം. മാനസിക ബുദ്ധിമുട്ടുകൾ തോന്നിയേക്കാം.
മിഥുനം: ബിസിനസ് യാത്രയുണ്ടാകും. ജോലി സ്ഥലത്ത് നല്ല ദിവസമായിരിക്കും. ചെലവ് നിയന്ത്രിക്കുക. ഏറ്റവും പ്രിയപ്പെട്ട ഒരാളെ കണ്ടുമുട്ടും. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ ഒരുപാട് സന്തോഷിക്കും.
കര്‍ക്കടകം: മേലുദ്യോഗസ്ഥനുമായി വാക്കു തർക്കമുണ്ടായേക്കാം. ചെയ്യുന്ന പ്രവൃത്തികളിൽ വിജയം കണ്ടെത്താൻ കഴിയില്ല. ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധ്യത. തെറ്റായ തീരുമാനങ്ങൾ എടുത്തേക്കാം. പ്രവൃത്തി മറ്റുള്ളവരെ വേദനപ്പിച്ചേക്കാം.
