അന്താരാഷ്ട്ര വിദ്യാർഥികളുടെ ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ് പൂർണമായി നിർത്തി വെയ്ക്കുന്നു; കൃത്യമായ കാലാവധി വിസയിൽ രേഖപ്പെടുത്തും!!!

വാഷിംഗ്‌ടൺ: അമേരിക്കയിൽ പഠനം നടത്തുവാൻ വരുന്ന വിദ്യാർഥികൾ വിസയുടെ കാലാവധി കഴിഞ്ഞും അനധികൃതമായി താമസിക്കുന്നവർക്ക്‌ വേണ്ടി കടുത്ത നിയന്ത്രണം കൊണ്ടുവരുന്നു.

വിദ്യാർഥികളുടെ ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ് പൂർണമായും നീക്കം ചെയ്യുകയും പകരം കൃത്യമായ കാലാവധി വിസയിൽ രേഖപെടുത്തുവാനും തീരുമാനിക്കുന്നതായി യു എസ്‌ സർക്കാർ റിപ്പോർട്ടു ചെയ്യുന്നു.

ഒരു അന്തരാഷ്ട്ര വിദ്യാർത്ഥി തന്റെ പഠനം നടത്തിക്കൊണ്ടിരിക്കുന്ന കാലം വിസയുടെ കാലാവധി പ്രത്യേകമായി പുതുക്കാതെ തന്നെ അവർക്ക് യുഎസിൽ താമസിക്കാൻ അനുവദിക്കുന്ന ഒന്നാണ് ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടു കൂടി , നിശ്ചിത തീയതി വരെയുള്ള കാലാവധി മാത്രമേ വിദ്യാർത്ഥികൾക്ക് ലാഭിക്കുകയുള്ളൂ. യുഎസ്. നിലവിൽ യുഎസിൽ ഉള്ള എഫ് , ജെ , ഐ എന്നീ നോൺ ഇമിഗ്രന്റ് വിസ വിഭാഗങ്ങളിൽ വരുന്നവർക്ക് ഈ നിയമം ബാധകമാകും.

പുതിയ നിയമം വഴി വിദ്യാർത്ഥിക്ക് വിസ നൽകുമ്പോൾ തന്നെ ആ വിദ്യാർഥി എത്ര നാൾ യുഎസിൽ തുടരാൻ സാധിക്കും അല്ലെങ്കിൽ യുഎസിൽ എത്ര നാൾ വരെ ഈ വിസയിൽ താമസിക്കാം എന്ന് കൃത്യമായി രേഖപ്പെടുത്തും. ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒരു ആശയകുഴപ്പം മുൻകണ്ടുകൊണ്ടാണ് ഇപ്പോൾ ഈ തീരുമാനം എന്ന് ഇമിഗ്രേഷൻ അധികൃതർ പറഞ്ഞു.

കൂടാതെ വിസ കാലാവധി തീർന്നിട്ടും അനധികൃതമായി യുഎസിൽ താമസിക്കുന്നവരെ കണ്ടത്തനും അവരെ പുറത്തതാക്കാനും ഈ നിയമം സഹായിക്കും എന്ന് അധികാരികൾ പറയുന്നു. ഇതുവഴി രാജ്യ സുരക്ഷ വർധിപ്പിക്കാൻ സാധിക്കും.

വിദ്യാർഥികൾ അനുവദിച്ചിരിക്കുന്ന കാലാവധിക്കുള്ളിൽ തന്നെ പഠനം പൂർത്തികരിക്കാൻ ഇത് സഹായിക്കും. ഇനി എന്തെങ്കിലും പ്രതികൂല സാഹചര്യങ്ങൾ കാരണം പഠനം പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് എക്സ്റ്റൻഷൻ ഓഫ് സ്റ്റേ അപേക്ഷ സമർപ്പിച്ചാൽ ഈ കാലാവധി നീട്ടി കിട്ടുവാനുള്ള സാധ്യത ഉണ്ടെന്നു അധികാരികൾ വ്യക്തമാക്കി.

Leave a Comment

More News