രാശിഫലം (08-06-2026 തിങ്കൾ)

ചിങ്ങം: വ്യാപാരികൾക്കും വ്യവസായികൾക്കും ഇന്ന് വിപണിയിൽ കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടി വരും. വലിയ രീതിയിലുള്ള സാമ്പത്തിക നഷ്‌ടം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തുക. പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിനോ ഊഹക്കച്ചവടത്തിനോ ഇന്ന് അനുകൂല ദിവസമല്ല. പൊതുജനങ്ങളുമായി ചൂടേറിയ വാഗ്വാദ്ങ്ങൾ ഒഴിവാക്കുക.

കന്നി: നിങ്ങളുടെ കമ്മ്യൂണിക്കേഷൻ സ്‌കില്ലും ക്രിയേറ്റിവിറ്റിയും ഇന്ന് നിങ്ങളുടെ വലിയ ആയുധങ്ങളായി മാറും. നിങ്ങളുടെ ജീവിതം ഇപ്പോൾ പ്രണയത്താൽ നനഞ്ഞിരിക്കുകയാണെങ്കിലും ആ ആഹ്ലാദത്തിൻ്റെ ആനന്ദം പെട്ടെന്ന് നീങ്ങിപ്പോയേക്കാം. എങ്കിലും സമ്മർദ്ദങ്ങളും സംഘർഷങ്ങളും ഉണ്ടായാലും നിങ്ങളുടെ കഴിവിനെ അത് പൂർണ്ണമായി പുറത്തെടുക്കാൻ സഹായിക്കും.

തുലാം: സ്വാധീനശക്തിയുള്ള ഒരു സുഹൃത്ത് വഴി നിങ്ങൾക്ക് ഇന്ന് വലിയ ഭാഗ്യം കൈവരും. യാതൊരു തടസ്സവുമില്ലാതെ ഒരു പുതിയ സംയുക്ത സംരംഭം ആരംഭിക്കാൻ ഇന്ന് സാധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും കൃത്യമായി വിലമതിക്കപ്പെടും.

വൃശ്ചികം: ഓഫീസിൽ ഇന്ന് നിങ്ങളുടെ ബോസിൻ്റെ അനാവശ്യമായ നിരർത്ഥഭാഷണങ്ങൾ ക്ഷമയോടെ കേട്ടിരിക്കേണ്ടി വന്നേക്കാം. സഹപ്രവർത്തകരിൽ നിന്ന് ഭാഗികമായ പിന്തുണ മാത്രമേ ഇന്ന് ലഭിക്കുകയുള്ളൂ. എന്നാൽ, പുതിയ തൊഴിൽ അവസരങ്ങൾ തേടുന്ന പുതുമുഖങ്ങൾക്ക് ഇൻ്റർവ്യൂകളിൽ മികച്ച വിജയം കണ്ടെത്താൻ സാധിക്കുന്ന അനുകൂല ദിവസമാണ്.

ധനു: ഇന്ന് എതിരാളികളെയും കിടമത്സരത്തിന് വരുന്നവരെയും നിങ്ങൾ തകർപ്പൻ പ്രകടനത്തിലൂടെ മുട്ടുകുത്തിക്കും. ദിവസം മുഴുവൻ നല്ല ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. പുതിയതായി എന്തെങ്കിലും ബിസിനസ്സോ കാര്യങ്ങളോ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇന്ന് ഏറ്റവും മികച്ച ദിവസമാണ്. സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കും. ഒരു ഹൃദ്യമായ ആത്മീയാനുഭവത്തിനും ഇന്ന് യോഗം കാണുന്നു.

മകരം: ഇന്ന് നിങ്ങൾക്ക് പൊതുവിൽ അത്ര നല്ല ദിവസമായിരിക്കില്ല. കുടുംബാംഗങ്ങൾക്കിടയിലെ തെറ്റിദ്ധാരണകൾ നിങ്ങളെ മാനസികമായി വിഷമിപ്പിച്ചേക്കാം. അനാവശ്യമായ പാഴ്ച്ചെലവുകൾ കാര്യങ്ങൾ കൂടുതൽ വഷളാക്കും. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. പ്രാർത്ഥനയും ധ്യാനവും വഴി ശാന്തത വീണ്ടെടുക്കാൻ ശ്രമിക്കുക.

കുംഭം: സാമ്പത്തികമായി ഇന്ന് വളരെ പ്രതീക്ഷാനിർഭരമായ ദിവസമാണ്. കുടുംബാന്തരീക്ഷം ഊഷ്‌മളവും സന്തോഷപ്രദവുമായിരിക്കും. സുഹൃത്തുക്കളുമായി ഉല്ലാസവേളകൾ പങ്കിടാനും ഉല്ലാസയാത്രകൾ പോകാനും വലിയ സാധ്യതയുണ്ട്. എങ്കിലും മനസ്സിൽ പെട്ടെന്ന് വിപരീത ചിന്തകൾ കടന്നുകൂടാം, ധ്യാനം വഴി അത് മാറ്റിയെടുക്കുക.

മീനം: വസ്‌തു ഇടപാടുകൾ സംബന്ധിച്ച നിയമപരമായ കാര്യങ്ങൾക്ക് ഇന്ന് ഒട്ടും പറ്റിയ ദിവസമല്ല. തെറ്റിദ്ധാരണകളും തർക്കങ്ങളും കാര്യങ്ങൾ സങ്കീർണ്ണമാക്കിയേക്കാം. കരാറുകളിൽ ഒപ്പുവെക്കുമ്പോഴും ഇടപാടുകൾ ഉറപ്പിക്കുമ്പോഴും ഇന്ന് രണ്ട് തവണ ആലോചിക്കുന്നത് നന്നായിരിക്കും. ആരോഗ്യപ്രശ്‌നങ്ങളിൽ ശ്രദ്ധ വേണം. അപ്രതീക്ഷിത അനുഭവങ്ങളെ നേരിടാൻ തയ്യാറായിരിക്കുക.

മേടം: സുഹൃത്തുക്കളോടൊപ്പം കറങ്ങിനടക്കാൻ ഇന്ന് ഏറ്റവും അനുയോജ്യമായ ദിവസമാണ്. അപ്രതീക്ഷിതമായി സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. പകരമായി സുഹൃത്തുക്കളെ സൽക്കരിക്കേണ്ടതായും വരും. പുതിയ ചങ്ങാതിമാർ ഭാവിയിലേക്ക് ഏറെ പ്രയോജനപ്പെടും. മക്കളിലൂടെ വലിയ നേട്ടങ്ങൾ ഉണ്ടാകും. പ്രകൃതിരമണീയമായ സ്ഥലത്തേക്ക് ഉല്ലാസയാത്ര പോകാനും സർക്കാർ സംബന്ധമായ ഇടപാടുകളിൽ നിന്ന് വലിയ ലാഭം കൊയ്യാനും ഇന്ന് യോഗമുണ്ട്.

ഇടവം: ഓഫീസിൽ ജോലി ചെയ്യുന്നവർക്കെല്ലാം ഇന്ന് ഭാഗ്യദേവതയുടെ പൂർണ്ണ കടാക്ഷമുണ്ടാകും. പുതുതായി ഏറ്റെടുത്ത ജോലികളെല്ലാം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. മേലധികാരികൾ നിങ്ങളോട് അനുകൂല മനോഭാവം പുലർത്തുകയും ജോലിയിൽ പ്രമോഷനോ ശമ്പളവർദ്ധനവോ നൽകി ആദരിക്കുകയും ചെയ്തേക്കാം. അപൂർണ്ണമായി കിടന്ന ജോലികളെല്ലാം തീർക്കാൻ സാധിക്കുന്നതിനാൽ കുടുംബാന്തരീക്ഷം സന്തുഷ്‌ടമായിരിക്കും.

മിഥുനം: കുടുംബവുമൊത്ത് വിനോദയാത്ര പോകണമെന്നുള്ള നിങ്ങളുടെ അമിതമായ ആഗ്രഹം ഇന്ന് പ്രാവർത്തികമാക്കാൻ സാധിക്കും. യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. യാത്രയ്ക്കായി ചെലവാകുന്ന തുക നിങ്ങളുടെ കണക്കുകൂട്ടലുകൾക്കുള്ളിൽ തന്നെ നിൽക്കുമെന്നത് കൂടുതൽ സന്തോഷം നൽകും.

കർക്കടകം: ഉജ്ജ്വലവും പ്രതീക്ഷാനിർഭരവുമായ ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. എങ്കിലും ബിസിനസ്സ് ഡീലുകൾ ചർച്ച ചെയ്‌ത് ഉറപ്പിക്കുമ്പോൾ സൂക്ഷ്‌മ മായ ജാഗ്രത ആവശ്യമാണ്. നിങ്ങളുടെ കമാൻഡിംഗ് പവർ ഉപയോഗിച്ച് ഏത് പ്രതിസന്ധിയെയും മറികടക്കാൻ സാധിക്കും. പുതിയ ഉത്പന്നങ്ങൾ മാർക്കറ്റിൽ അവതരിപ്പിക്കാൻ ഇന്ന് മികച്ച ദിവസമാണ്.

Leave a Comment

More News