യൂട്യൂബർമാര്‍ക്കും ഇൻസ്റ്റാഗ്രാം റീൽ നിർമ്മാതാക്കള്‍ക്കും വ്ലോഗര്‍മാര്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും പൂട്ടു വീഴുന്നു; അംഗീകാരമില്ലാത്ത മാധ്യമങ്ങളെ നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: യൂട്യൂബർമാരും ഇന്‍സ്റ്റാഗ്രാം റീല്‍ നിര്‍മ്മാതാക്കളും കണ്ടന്റ് ക്രിയേറ്റര്‍മാരും സദാചാര ബോധമില്ലാതെ എവിടെയും ഇടിച്ചു കയറി മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാതെ മൊബൈല്‍ ഫോണ്‍/ക്യാമറ എന്നിവ ഉപയോഗിച്ച് വീഡിയോ ഷൂട്ട് ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നു. നിയമപരമായ നിയന്ത്രണവും പരിഗണിക്കുന്നുണ്ട്. നടൻ സലിം കുമാറിന്റെ അന്ത്യകർമങ്ങൾക്കിടെ മൊബൈൽ ക്യാമറകളുമായി കടന്നുകയറിയവരെ പ്രകോപിപ്പിച്ച മകൻ ചന്തുവിനെതിരെ പൊതുജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് സർക്കാരിന്റെ നീക്കം.

ഇത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നതതല യോഗം വിളിക്കുമെന്നാണ് റിപ്പോർട്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്, സാമൂഹിക നീതി മന്ത്രി ബിന്ദു കൃഷ്ണ തുടങ്ങിയവരുമായി മുഖ്യമന്ത്രി കൂടിയാലോചന നടത്തും. അംഗീകാരമില്ലാത്ത മാധ്യമങ്ങൾക്ക് ഏതറ്റം വരെ പോകാമെന്ന് വ്യക്തത നൽകും.

രമേശ് പിഷാരടി എംഎൽഎ ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈൽ ഫോണിൽ സംസാരിക്കുന്ന ഇത്തരം യൂട്യൂബർമാരെ കർശനമായി നിരോധിക്കണമെന്നും മുഖ്യമന്ത്രി ഇതിന് നടപടിയെടുക്കണമെന്നും നടി മല്ലിക സുകുമാരനും ആവശ്യപ്പെട്ടു.

 

Leave a Comment

More News