ഡോ.അമാനുല്ല വടക്കാങ്ങരക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം

ദോഹ: ലോകമെമ്പാടുമുള്ള മലയാളി സമൂഹം നെഞ്ചേറ്റിയ വിജയമന്ത്രങ്ങളുടെ ശില്‍പി ഡോ.അമാനുല്ല വടക്കാങ്ങരക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം.

റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്ന വിജയമന്ത്രങ്ങള്‍ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ ചടങ്ങിലാണ് ഖത്തറിലെ ഇന്ത്യന്‍ സമൂഹം ഡോ.അമാനുല്ല വടക്കാങ്ങരയെ പൊന്നാട നല്‍കി ആദരിച്ചത്. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പൊന്നാടയണിയിച്ചു.

Leave a Comment

More News