മയക്കുമരുന്ന് ഓവർഡോസ് മൂലം യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡ വിദ്യാർത്ഥി മരണപ്പെട്ട കേസിൽ രണ്ട് പേർക്ക് തടവുശിക്ഷ

ഫ്ലോറിഡ:യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡ വിദ്യാർത്ഥി പാട്രിക് കോണോലി (18) മയക്കുമരുന്ന് ഓവർഡോസ് മൂലം മരണപ്പെട്ട കേസിൽ രണ്ട് പേർക്ക് തടവുശിക്ഷ .പ്രതികളായ മാർക്വിസ് ട്രാന്റിന് (37) പന്ത്രണ്ട് വർഷവും, ഡേവിഡ് ചുധബുദ്ധിക്ക് (40) എട്ട് വർഷവുമാണ് വ്യാഴാഴ്ച തമ്പാ കോടതിയിൽ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജോൺ ബദലമെന്റി ശിക്ഷ വിധിച്ചത്.ജയിലിലെ താമസിപ്പിച്ചുള്ള മയക്കുമരുന്ന് വിമുക്ത ചികിത്സ പൂർത്തിയാക്കാനും ഇരുവർക്കും ജഡ്ജി ഉത്തരവിട്ടു.

2024 ഫെബ്രുവരിയിലാണ് ഹോസ്റ്റൽ മുറിയിൽ പാട്രിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വേദനസംഹാരിയായ പെർകോസെറ്റ്  എന്ന വ്യാജേന അതീവ മാരകമായ ഫെന്റാനിൽ  ഗുളികകൾ പ്രതികൾ വിദ്യാർത്ഥിക്ക് വിൽക്കുകയായിരുന്നു.  മയക്കുമരുന്ന് മാഫിയയെ പിടികൂടാൻ പോലീസിനെ സഹായിച്ചതിനാലാണ് പ്രതികൾക്ക് നിയമപ്രകാരമുള്ള കുറഞ്ഞ ശിക്ഷ നൽകിയതെന്ന് കോടതി വ്യക്തമാക്കി…

2024 ഫെബ്രുവരിയിലാണ് ഹോസ്റ്റൽ മുറിയിൽ പാട്രിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വേദനസംഹാരിയായ പെർകോസെറ്റ്  എന്ന വ്യാജേന അതീവ മാരകമായ ഫെന്റാനിൽ  ഗുളികകൾ പ്രതികൾ വിദ്യാർത്ഥിക്ക് വിൽക്കുകയായിരുന്നു.  മയക്കുമരുന്ന് മാഫിയയെ പിടികൂടാൻ പോലീസിനെ സഹായിച്ചതിനാലാണ് പ്രതികൾക്ക് നിയമപ്രകാരമുള്ള കുറഞ്ഞ ശിക്ഷ നൽകിയതെന്ന് കോടതി വ്യക്തമാക്കി..

Leave a Comment

More News