ഡാളസ് :ഡാലസ് സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് നടന്ന ആവേശകരമായ ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ജപ്പാനും സ്വീഡനും 1-1 സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇരുടീമുകളും തങ്ങളുടെ ഓരോ ഗോൾ വീതം നേടിയത്. 56-ാം മിനിറ്റിൽ ജപ്പാനാണ് ആദ്യം സ്കോർ ചെയ്തത്. എന്നാൽ 62-ാം മിനിറ്റിൽ ആന്റണി എലങ്കയിലൂടെ സ്വീഡൻ സമനില ഗോൾ മടക്കി.
ഈ സമനിലയോടെ ഗ്രൂപ്പ് F-ൽ ജപ്പാൻ രണ്ടാം സ്ഥാനത്തും സ്വീഡൻ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്ത് നോക്കൗട്ട് റൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടി. ജൂൺ 29-ന് ഹൂസ്റ്റണിൽ നടക്കുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ജപ്പാൻ (Samurai Blue) ശക്തരായ ബ്രസീലിനെ നേരിടും. സ്വീഡന്റെ നോക്കൗട്ട് എതിരാളികളെ വരും ദിവസങ്ങളിൽ തീരുമാനിക്കും. പ്രശസ്ത മുൻ എൻ.ബി.എ താരം ഡിർക്ക് നൊവിറ്റ്സ്കിയും മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

