ഒക്ലഹോമയിൽ ജൂലൈ 1 മുതൽ അധ്യാപകരുടെ ശമ്പളം വർദ്ധിക്കും, വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിലക്ക്

ഒക്ലഹോമ:ഒക്ലഹോമ സംസ്ഥാനത്ത് ജൂലൈ 1 മുതൽ പുതിയ വിദ്യാഭ്യാസ നിയമങ്ങൾ നിലവിൽ വരുന്നു. പ്രധാനമായും രണ്ട് മാറ്റങ്ങളാണ് പുതിയ ബില്ലുകളിലൂടെ വരുന്നത്:

സംസ്ഥാനത്തെ അധ്യാപകരുടെ അടിസ്ഥാന ശമ്പളത്തിൽ 2,000 ഡോളറിന്റെ വർദ്ധനവ് ഉണ്ടാകും.വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നതു മുതൽ ക്ലാസ് കഴിയുന്നതു വരെ മൊബൈൽ ഫോണുകൾ പൂർണ്ണമായും പൂട്ടി വെക്കണം.

പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ പദ്ധതി വൻ വിജയമായതിനെത്തുടർന്നാണ് ഇപ്പോൾ നിയമമാക്കുന്നത്. ഇത് വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്താനും അച്ചടക്കം നിലനിർത്താനും സഹായിച്ചതായി അധികൃതർ വ്യക്തമാക്കി. എന്നാൽ അടിയന്തിര ഘട്ടങ്ങളിൽ ഫോൺ ഉപയോഗിക്കാൻ വിദ്യാർത്ഥികൾക്ക് അനുവാദമുണ്ടായിരിക്കും.

Leave a Comment

More News