രാശിഫലം (12-08-2026 ബുധന്‍)

ചിങ്ങം: തികഞ്ഞ ആത്മവിശ്വാസമുണ്ടാകും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകര്‍ സഹായിക്കും.എങ്കിലും വ്യക്തിപരമായ നഷ്ടങ്ങളുടെ പേരില്‍ ദുഖിക്കേണ്ടി വരും.

കന്നി: ഈ ദിനത്തില്‍ നിങ്ങളുടെ വ്യക്തിജീവിതം കൂടുതല്‍ ശ്രദ്ധനേടും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും സാധ്യത. വാക്കുതർക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.. ആരാധനലായത്തില്‍ നിങ്ങള്‍ ദര്‍ശനം നടത്തും

തുലാം: മാനസികമായി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. സാമ്പത്തിക പ്രശ്‌നം അലട്ടും. വൈകുന്നേരം സന്തോഷപ്പെടുത്തുന്ന ഒരു സര്‍പ്രൈസ് നിങ്ങളെ കാത്തിരിപ്പുണ്ടാകും. മികച്ചത് സംഭവിക്കാനായി കാത്തിരിക്കുമ്പോഴും തിരിച്ചടികള്‍ നേരിടാന്‍ തയ്യാറായിരിക്കുക

വൃശ്ചികം: ഇന്ന് നിങ്ങളുടെ സ്വാധീനം നിങ്ങള്‍ക്ക് ചുറ്റുമുള്ളവരില്‍ മതിപ്പ് ഉണ്ടാക്കും. പുതിയ ജോലികൾ, സംരംഭങ്ങൾ എന്നിവ ഏറ്റെടുക്കും. പുതിയ സാമ്പത്തിക സ്രോതസ് കണ്ടെത്തിയേക്കാം. അമിത ചെലവ് ഒഴിവാക്കുക.

ധനു: ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പങ്കാളിയുടെ കരുതൽ കൂടുതൽ ആശ്വാസം നൽകിയേക്കാം. ഇന്ന് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. അനാവശ്യ തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുക. സംയമനം പാലിക്കുക. യാത്രകൾ ഒഴിവാക്കുക.

മകരം: ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാകും. വരുമാനം ഗണ്യമായി വര്‍ധിക്കും. ജോലി സ്ഥലത്ത് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്‌ച വയ്‌ക്കും. വിദേശ യാത്രയ്‌ക്ക് സാധ്യത. ആരോഗ്യവും സമാധാനവും നിറഞ്ഞ ദിവസമായിരിക്കും. നഷ്ടപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവ തിരികെ നേടാനും കൂടി അത് നിങ്ങളെ അനുവദിക്കും.

കുംഭം: മാനസികമായ അസ്വസ്ഥത നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കും. അപ്രതീക്ഷിത പരാജയമോ നഷ്‌ടമോ നിങ്ങളില്‍ പ്രതികൂല മനോഭാവമുണ്ടാക്കുന്നുണ്ടെങ്കില്‍ എല്ലാം നല്ലതിനാണെന്ന് വിശ്വസിക്കുക. ജീവിതവും ജോലിയും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കും. സാമ്പത്തികപരമായി കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. പക്ഷേ നിസാരമായ വിഷയങ്ങളിൽ മനസ് വിഷമിക്കും.

മീനം: ഇന്ന് നിങ്ങൾ സമ്മർദ്ദത്തിലാണെങ്കിൽ അത് ഒരു നല്ല കാര്യമാണ്. കാരണം അത് നിങ്ങളുടെ കഴിവുകളെ പൂർണമായും പൂർത്തീകരിക്കാന്‍ സഹായകരമാകും. നിങ്ങളുടെ എല്ലാ സഹപ്രവർത്തകരെയും നിങ്ങൾ പരിശീലിപ്പിക്കും. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങളെല്ലാം സഫലമാകും. ജീവിതപങ്കാളിയുമായി നല്ല നിമിഷങ്ങൾ പങ്കിടും. മുൻ കോപം നിയന്ത്രിക്കുക.

മേടം: ഇന്നത്തെ ദിവസം ഗുണകരമല്ല. അപകടങ്ങള്‍ക്ക് സാധ്യത. മുന്നോട്ട് വയ്‌ക്കുന്ന ഓരോ ചുവടിലും ശ്രദ്ധ വേണം. യാത്രകൾ ഒഴിവാക്കുക. അമ്മയുടെ ആരോഗ്യത്തിൽ ആശങ്കയുണ്ടാകും. നിങ്ങളെ ബാധിക്കാത്ത പ്രശ്‍നങ്ങളില്‍ ഇടപെടരുത്. തെറ്റായ ചിന്തകള്‍ക്കും പ്രേരണകള്‍ക്കും വഴിപ്പെടരുത്.

ഇടവം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും ശ്രദ്ധാകേന്ദ്രമാകാന്‍ സാധിക്കും. ബിസിനസില്‍ നേട്ടം കൊയ്യാന്‍ സാധിക്കുന്ന ദിവസമാണിന്ന്. കുടുംബാംഗങ്ങളുമായി സമയം ചെലവിഴിക്കും.

മിഥുനം: ഇന്നത്തെ ദിവസം അതികഠിനമാകും. നിങ്ങളിന്ന് ഏറെ പ്രകോപിതനായേക്കും. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. നിങ്ങളുടെ അമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനോവിഷമത്തിന് കാരണമാകും. ക്ഷമ പാലിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും.

കര്‍ക്കടകം: ഇന്ന് മെച്ചപ്പെട്ട ഒരു ദിനമാണ്. നിങ്ങൾ സൗമ്യതയും ശാന്തതയും പുലർത്തുക. സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് നിങ്ങളുടെ ജോലി എളുപ്പമാകും. അടുത്ത സുഹൃത്തിനെയോ ബന്ധുവിനെയോ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. സാമ്പത്തിക നേട്ടത്തിനും യോഗം കാണുന്നു.

Leave a Comment

More News