ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

ഹൂസ്റ്റണ് : ഹൂസ്റ്റണിൽ താപനില 100 ഡിഗ്രി ഫാരൻഹീറ്റിൽ (37.7°C) കൂടുതൽ ഉയർന്ന് നിൽക്കുന്ന തീവ്ര ഉഷ്ണതരംഗം തുടരുന്നു. തുടർച്ചയായ നാല് ദിവസങ്ങളിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയ ഹൂസ്റ്റണിൽ, ഈ ആഴ്ചയിലുടനീളം ഇതേ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ചൂട് കടുത്തതോടെ തെക്കുകിഴക്കൻ ടെക്സസിലുടനീളം ‘ഹീറ്റ് അഡ്വൈസറി’ (Heat Advisory) പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഴ്ചയുടെ അവസാനത്തോടെ ‘ഹീറ്റ് ഡോം’ പ്രതിഭാസത്തിന് നേരിയ അയവ് വരികയും വ്യാഴം, വെള്ളി ദിവസങ്ങളിൽ 30% വരെ മഴയ്ക്ക് സാധ്യതയുമുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

പെട്ടെന്നുണ്ടാകുന്ന വരൾച്ചാ സാധ്യത മുൻനിർത്തി ചെടികൾക്കും വീടിന്റെ തറയ്ക്കും (Foundation) ആവശ്യമായ ജലസേചനം നൽകാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ടെക്സസ് തീരത്തേക്ക് മറ്റ് ചുഴലിക്കാറ്റ് ഭീഷണികളൊന്നുമില്ല.

Leave a Comment

More News