ഇന്നത്തെ രാശിഫലം (20-09-2026 ഞായര്‍)

ചിങ്ങം: നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ ഒരു ഭാഗ്യദിവസമായിരിക്കും‍. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. കായികം, കല, സാംസ്‌ക്കാരിക കാര്യങ്ങള്‍ എന്നിവ പോലെ ഇഷ്‌ടപ്പെടുന്ന മേഖലയിൽ പ്രവര്‍ത്തിക്കാന്‍ ഇന്ന് താത്‌പര്യപ്പെടും. വിദ്യാര്‍ഥികള്‍ അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും.

കന്നി: ഇന്ന് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ ഇന്ന് നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, അപമാനം, അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക എന്നിവ നിങ്ങളനുഭവിക്കുന്ന സ്വൈരക്കേടിന് കാരണമാകാം. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങളിലോ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.

തുലാം: ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിന് ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും നന്ദിയോടെ ഓർക്കുക. നിങ്ങള്‍ക്ക് ചുറ്റും നോക്കുമ്പോള്‍ കാര്യങ്ങളെല്ലാം പ്രസന്നവും ഉല്ലാസഭരിതവുമായി അനുഭവപ്പെടും. കുടുംബബന്ധങ്ങളിലെ സന്തോഷവും, ഊഷ്‌മളതയും നിങ്ങള്‍ക്ക് ശത്രുക്കളുടെ മേല്‍ വിജയം നേടാനും ഏത് ദൗത്യവും വിജയകരമായി പുര്‍ത്തിയാക്കാനും ശക്തി നല്‍കുന്നു. സായാഹ്നത്തില്‍ ഒരാളുടെ ഊഷ്‌മളമായ വാക്കുകള്‍ നിങ്ങളുടെ ഹൃദയത്തെ സ്‌പര്‍ശിക്കും.

വൃശ്ചികം: കരുതലോടെ സംസാരിക്കണം. നക്ഷത്രങ്ങളും ഗ്രഹനിലയും വീട്ടിലെ സാഹചര്യം ഇന്ന് ബുദ്ധിമുട്ടുള്ളതാക്കിത്തീർക്കും. ചെറിയ കാര്യങ്ങൾക്ക് പോലും കുടുംബാംഗങ്ങൾ വഴക്കിടാൻ വ്യഗ്രത കാണിക്കും. നിങ്ങളുടെ അനന്തമായ സ്വഭാവം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ഇന്ന് നിങ്ങൾ ആരുടെയെങ്കിലും ഹൃദയത്തെ മുറിപ്പെടുത്താന്‍ കാരണമാകുകയും പിന്നീടതില്‍ ഖേദിക്കുകയും ചെയ്യും. അതുകൊണ്ട് ക്ഷമ ശീലമാക്കുക. പ്രതികൂലചിന്തകൾ മികച്ച പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കാന്‍ അനുവദിക്കരുത്. അല്ലാത്തപക്ഷം നിങ്ങളുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും. വിദ്യാർഥികൾക്കിന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടാകും.

ധനു: ചെറിയ തീര്‍ത്ഥയാത്രക്ക് ഇന്ന് തയ്യാറെടുക്കും‍. ഉദ്ദേശിച്ച കാര്യങ്ങളെല്ലാം തന്നെ കൈവരിക്കാന്‍ കഴിയും. ശാരീരികമായും മാനസികമായും ഉത്സാഹത്തിമിര്‍പ്പിലാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസവും ഉന്മേഷവും വര്‍ധിപ്പിക്കും. കുടുംബത്തില്‍ സന്തോഷാവസരം ഉണ്ടാകാനിടയുണ്ട്. പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ കഴിയുന്നത് കൂടുതല്‍ ആഹ്ലാദം പകരും. സമൂഹത്തില്‍ അന്തസ് ഉയരും.

മകരം: ജീവിതത്തിന്‍റെ മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിന് വേണ്ടി കുറച്ച് പണവും ചെലവഴിച്ചേക്കാം. നിയമപ്രശ്‌നങ്ങളടങ്ങിയ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. പക്ഷേ ഇന്നൊന്നും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് താത്‌പര്യമുണ്ടാകില്ല.

കുംഭം: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ദിവസമാണ്. ബിസിനസുകാര്‍ക്ക് ഏറ്റവും നല്ല ഗുണാനുഭവങ്ങളുണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുകയും പുതിയ സുഹൃത്തുക്കളെ കണ്ടെത്തുകയും ചെയ്യും. സുഹൃത്തുക്കളോടൊപ്പം ഹ്രസ്വവിനോദയാത്രക്ക് സാധ്യത. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ നല്ല ദിവസമാണ്. വിവാഹം കഴിക്കാനോ പ്രണയം വെളിപ്പെടുത്താനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിന് അനുയോജ്യ ദിവസമാണ്.

മീനം: ബിസിനസുകാര്‍ക്ക് വിസ്‌മയകരമായ ദിവസം. നിങ്ങള്‍ ഒരു തൊഴിലാളിയാണെങ്കില്‍ നിങ്ങളുടെ ജോലിയും കഴിവും മേലധികാരികളില്‍ മതിപ്പുളവാക്കും. സ്ഥാനക്കയറ്റത്തിനുള്ള സാധ്യത കാണുന്നു. ഒരു വ്യവസായ സംരംഭകനെന്ന നിലയില്‍ വലിയ നേട്ടമുണ്ടാക്കുമ്പോള്‍ പിതാവില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടം വന്ന് ചേരുന്നു. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കും. സമൂഹത്തിന്‍റെ ഉന്നത പദവികളിലേക്ക് അനായാസം കയറിച്ചെല്ലാനും കഴിയും.

മേടം: മംഗളകര്‍മ്മങ്ങളിൽ പങ്കെടുക്കാന്‍ അത്ര ഉന്മേഷവാനാകണമെന്നില്ല. മനോവേദനകൊണ്ടും ചെറിയ അസുഖങ്ങള്‍കൊണ്ടും നിരാശപ്പെടുന്നതായി തോന്നിയേക്കാം. വീട്ടിലോ ജോലി സ്ഥലത്തോ ഉണ്ടായ കലഹങ്ങളോ തെറ്റിധാരണകളോ കൊണ്ട് ഉണ്ടായ മാനസികാവസ്ഥയാകാം ഇത്. കടുത്ത കോപം നിയന്ത്രിക്കാനായില്ലെങ്കില്‍ പിന്നീട് വിഷമിക്കേണ്ടിവരും. നിങ്ങള്‍ കൈകാര്യം ചെയ്‌തുകൊണ്ടിരിക്കുന്ന ചില പ്രധാന പ്രോജക്റ്റുകളെപ്പോലും അത് തകിടം മറിക്കും.

ഇടവം: ഇന്ന് ആത്മസംയമനം പാലിക്കണം. ചില ദിവസങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയുള്ളതാകില്ല. അത്തരം ഒരു ദിവസമാണ്. രാവിലെ മുതല്‍ക്കേ നിങ്ങള്‍ക്ക് ഒരു വല്ലായ്‌മ അനുഭവപ്പെടാം. പക്ഷേ മേലധികാരിയും സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിഭാരം കൂട്ടിക്കൊണ്ടേയിരിക്കും. നിങ്ങള്‍ വ്യഗ്രതയോടെ കാത്തിരിക്കുകയാണെങ്കിലും ജോലിയുടെ ഫലമറിയാന്‍ താമസിക്കും. ഇന്ന് നിങ്ങള്‍ നടത്തുന്ന യാത്രയും ഫലവത്താകില്ല. നിങ്ങള്‍ക്കുമാത്രം കാണാനും അനുഭവിക്കാനും കഴിയും വിധം ഉദാസീനതയും താത്‌പ്പര്യക്കുറവും നിങ്ങളെ ഇന്ന് വലയം ചെയ്‌തിരിക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ആ അവസ്ഥയോട് ഒരു അനുഭാവവും കാണിക്കില്ല. അതിനാല്‍ ശാന്തതയോടെ വരും വരായ്‌കകളെകുറിച്ച് ആലോചിക്കാതെയിരിക്കുക. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങളൊന്നും ഇന്ന് തുടങ്ങാതിരിക്കുക.

മിഥുനം: സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ ലഭിക്കുന്ന ആദരവും പ്രശസ്‌തിയും വര്‍ധിക്കും. മനോഹരമായ ഒരു സ്ഥലത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒരു യാത്ര പോയെന്നിരിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും. നിങ്ങളുടെ അഭിരുചിക്കിണങ്ങിയതും ഏവരേയും വിസ്‌മയിപ്പിക്കുന്നതും ആകര്‍ഷകവുമായ വസ്ത്രങ്ങളോ വാഹനങ്ങളോ വാങ്ങാനായി ഷോപ്പിങ് നടത്താനും സാധ്യത കാണുന്നു.

കര്‍ക്കടകം: സുഹൃത്തുക്കളോടൊപ്പമുള്ള ഒരു നല്ല ദിവസമായിരിക്കും‍ ഇന്ന്. കുടുംബാംന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. കുറച്ച് നല്ല സന്തോഷഭരിതമായ നിമിഷങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. ചെയ്യുന്ന കാര്യങ്ങളില്‍നിന്നെല്ലാം പ്രശംസ ലഭിക്കും. ശാരീരിക നില തൃപ്‌തികരമായിരിക്കും. കുടുംബവുമായി ഫലപ്രദമായി സമയം ചെലവിടും. ഉദോഗസ്ഥര്‍ക്ക് ഇന്ന് ഗുണകരമായ ദിനം. കീഴുദ്യോഗസ്ഥരെക്കൊണ്ട് പ്രയോജനമുണ്ടാകും. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്‌ച സന്തോഷം നല്‍കും. എതിരാളികൾ ഇന്ന് നിങ്ങളുടെ മുന്നില്‍ പരാജയം സമ്മതിക്കും.

Leave a Comment

More News