ഇന്നത്തെ രാശിഫലം (22-11-2026 ഞായർ)

ചിങ്ങം: മറ്റുള്ളവരെ സഹായിക്കാൻ ഇന്ന് നിങ്ങൾ ഏറെ സന്നദ്ധനായിരിക്കും. തുടക്കത്തിൽ പരിശ്രമങ്ങളിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ദിവസത്തിൻ്റെ പകുതിയോടെ കാര്യങ്ങൾ അനുകൂലമായി മാറും. ആഗ്രഹിച്ച ഫലം ലഭിക്കുന്നതിനായി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.

കന്നി: നിങ്ങളുടെ ധീരമായ സ്വഭാവം എല്ലാവരെയും ആകർഷിക്കും. എങ്കിലും ചില കാര്യങ്ങൾ നിങ്ങളുടെ പ്രകടനത്തെ ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്. വലിയൊരു മത്സരത്തിനൊടുവിൽ നിങ്ങളുടെ ആന്തരികവ്യക്തിത്വം കൂടുതൽ മെച്ചപ്പെടും.

തുലാം: നിങ്ങളുടെ പ്രണയിനിയെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ നിങ്ങൾ തയ്യാറാകും. ജീവിതപങ്കാളിയെ ആകർഷിക്കുന്നതിനായി രൂപഭാവങ്ങളിൽ മാറ്റങ്ങൾ വരുത്തും. പഴയ സന്തോഷകരമായ ഓർമ്മകൾ പ്രിയപ്പെട്ടവരുമായി പങ്കുവയ്‌ക്കുകയും അവരോട് വൈകാരികമായി കൂടുതൽ അടുക്കുകയും ചെയ്യും.

വൃശ്ചികം: പങ്കാളിയോട് നേരിട്ട് സംസാരിക്കാതെ തന്നെ കണ്ണുകളിലൂടെ ഒരായിരം കാര്യങ്ങൾ ആശയവിനിമയം നടത്താൻ നിങ്ങൾക്ക് സാധിക്കും. ജോലിയിലുള്ള നിങ്ങളുടെ കഴിവും വൈദഗ്ധ്യവും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുകയും പ്രോത്സാഹനം നേടിത്തരുകയും ചെയ്യും. വിജയത്തിൻ്റെ കീർത്തി എങ്ങും പരക്കുന്ന സമയമാണിത്.

ധനു: ഇന്ന് നിങ്ങൾ ഒരു യാത്രയ്ക്കായി തയ്യാറെടുക്കുക. സാമ്പത്തിക കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. വൈകുന്നേരം വിശ്രമത്തിനായി സമയം കണ്ടെത്തുക.

മകരം: കുടുംബത്തേക്കാൾ കൂടുതൽ പ്രാധാന്യം ജോലിക്ക് നൽകുന്നതിനാൽ പങ്കാളിയുടെ ഭാഗത്തുനിന്നും പരാതികൾ കേൾക്കേണ്ടി വന്നേക്കാം. എന്നാൽ പങ്കാളിയെ നിരാശപ്പെടുത്താതെ സ്നേഹപൂർവ്വം ഒരു യാത്ര പോകാൻ സാധിക്കും. ഔദ്യോഗിക രംഗത്ത് മേലുദ്യോഗസ്ഥൻ്റെ പ്രശംസ പിടിച്ചുപറ്റുകയും എതിരാളികൾക്ക് മുന്നിൽ തിളങ്ങുകയും ചെയ്യും.

കുംഭം: ജീവിതത്തിൽ സുഹൃത്തുക്കളുടെ പ്രാധാന്യം തിരിച്ചറിയുകയും അവരുമായുള്ള ബന്ധം പുതുക്കാൻ ശ്രമിക്കുകയും ചെയ്യും. വാക്‌ചാതുരി ജോലിയിൽ വലിയ സഹായമാകും. എതിരാളികൾ പോലും നിങ്ങളുടെ കഴിവിനെ പ്രശംസിക്കും. ഈ കഴിവ് വീട്ടിലും മികച്ച അന്തരീക്ഷം സൃഷ്‌ടിക്കാനും പ്രണയിനിയെ സന്തോഷിപ്പിക്കാനും സഹായിക്കും.

മീനം: ജോലിയിൽ വളരെയധികം സമ്മർദങ്ങൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. എങ്കിലും നിങ്ങളുടെ സാമർഥ്യവും ഊർജ്ജസ്വലതയും ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തിയാൽ മുന്നോട്ട് പോകാൻ സാധിക്കും. ഏറ്റെടുത്ത പ്രോജക്റ്റുകൾ കൃത്യസമയത്ത് പൂർത്തിയാക്കാനും അതിലൂടെ നിരവധി അംഗീകാരങ്ങൾ ലഭിക്കാനും സാധ്യത.

മേടം: ഇന്ന് നിങ്ങളുടെ മാനസിക നില നിങ്ങളെ തളര്‍ത്തിയേക്കും. അതുകൊണ്ട് വികാരങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ നേരിടേണ്ടി വരുന്ന കാര്യങ്ങളെയെല്ലാം നല്ലതായി കണ്ട് പ്രവര്‍ത്തിക്കുക. ആത്മീയ കാര്യങ്ങളില്‍ മുഴുകുന്നത് മനസിന് ശാന്തത നല്‍കും.

ഇടവം: പരമ്പരാഗതവും വ്യവസ്ഥാപിതവുമായ കാര്യങ്ങളെ നൂതനമായ മാർഗങ്ങളിലൂടെ വെല്ലുവിളിച്ച് വിജയം നേടാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥനിൽ നിന്നും ശകാരം കേൾക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം സൂക്ഷിക്കുക. വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ അനുകൂലമാകും.

മിഥുനം: ജോലിസ്ഥലത്ത് നിങ്ങൾ സമ്മർദം നേരിട്ടേക്കാം. എന്നാൽ ദിനാവസാനത്തോടെ ജീവിതപങ്കാളിയുടെ നിർബന്ധത്തിന് വഴങ്ങി ജോലിഭാരവും സമ്മർദവും മാറ്റിവയ്‌ക്കാൻ നിങ്ങൾ തയ്യാറാകും. ബിസിനസ്, കുടുംബം, വിനോദം എന്നിവയ്‌ക്കെല്ലാം കൃത്യമായി സമയം കണ്ടെത്തുന്നതിൽ നിങ്ങൾ വിജയിക്കും.

കർക്കടകം: വീട്ടുകാര്യങ്ങൾക്കും കുടുംബപരമായ ഉത്തരവാദിത്തങ്ങൾക്കുമായി മുഴുവൻ ദിവസവും ചെലവഴിക്കും. ഇത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. നിങ്ങളുടെ പെരുമാറ്റത്തിലൂടെ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കും.

Leave a Comment

More News