കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവലിന് സമാപനം

കുവൈറ്റ് സിറ്റി: മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ചെറിയ ചിത്രങ്ങളുടെ വലിയ ഉത്സവമായ കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു. പൂര്‍ണമായും കുവൈറ്റില്‍ ചിത്രീകരിച്ച 42 ചിത്രങ്ങളാണു ഫെസ്റ്റിവലില്‍ മല്‍സരിച്ചത്. പ്രശസ്ത ചലച്ചിത്രസംയോജകയും കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍പേഴ്‌സനുമായ ബീന പോള്‍ ഉദ്ഘാടനം ചെയ്ത ഫെസ്റ്റിവലില്‍ ജൂറിയും, മുഖ്യാതിഥികളുമായി പ്രശസ്ത ചലച്ചിത്ര നിരൂപക·ാരായ വി.കെ ജോസഫ്, ജി. പി. രാമചന്ദ്രന്‍ എന്നിവര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നിഷാന്ത് ജോര്‍ജ് സംവിധാനം ചെയ്ത ‘Judges please note… Chest No-1 56 inch on stage’ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. രതീഷ് സി.വി അമ്മാസ് സംവിധാനം ചെയ്ത’Day 378′ മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജിജോ വര്‍ഗീസ് (സംമോഗ ഉറവ്), മികച്ച തിരക്കഥാകൃത്തായി മനു രാമചന്ദ്രന്‍ (മൂന്ന്), മികച്ച ക്യാമറാമാനായി രാജേഷ്, ബിന്ദു(Light), മികച്ച എഡിറ്ററായി…

വനിതാവേദി കുവൈറ്റ് സ്ഥാപക അംഗങ്ങ്ളായ വത്സല സാമിനും സാം പൈനുമൂടിനും യാത്രയയപ്പു നല്‍കി

കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വനിതാവേദി കുവൈറ്റ് സ്ഥാപക അംഗവും സജീവ പ്രവര്‍ത്തകയുമായ വത്സ സാമിനും വനിതാവേദി കുവൈറ്റ് മുന്‍ഉപദേശക സമിതി അംഗമായ സാം പൈനുംമൂടിനും വനിതാവേദി കുവൈറ്റ് യാത്രയയപ്പു നല്‍കി. കേന്ദ്ര കമ്മിറ്റി അംഗം രമ അജിത് കുമാര്‍ സാം പൈനും മൂടിനെ കുറിച്ചും കേന്ദ്ര കമ്മിറ്റി അംഗം ഷിനി റോബര്‍ട്ട് വത്സ സാമിനെ പറ്റിയുമുള്ള കുറിപ്പുകള്‍ അവതരിപ്പിച്ചു. കലാകുവൈറ്റ് ട്രഷറര്‍ പി. ബി സുരേഷ്, ഉപദേശക സമിതി അംഗങ്ങളായ സജി തോമസ് മാത്യു, ടി. വി. ഹിക്മത്, ആര്‍. നാഗനാഥന്‍, വനിതാവേദി കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, അബാസിയ യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വനിതാവേദി കുവൈറ്റ് പ്രസിഡന്റ് സജിത സ്‌കറിയ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ആശ ബാലകൃഷ്ണന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അമീന…

കോവിഡ്: വിയ്യൂരില്‍ തടവുകാരന്‍ മരിച്ചു; കണ്ണൂരില്‍ 10 പേര്‍ക്കും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 262 പേര്‍ക്കും രോഗബാധ

തൃശൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കേ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. സന്തോഷ് (44) എന്ന തടവുകാരനാണ് മരിച്ചത് കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ രോഗം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 10 തടവുകാര്‍ക്ക് കോവിഡ്. ഇവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി. ജയിലിലെ മുഴുവന്‍ തടവുകാരെയും പരിശോധിച്ചുവരികയാണെന്ന് ജയില്‍ സുപ്രണ്ട് പറഞ്ഞു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 262 തടവുകാര്‍ക്ക് കോവിഡ്. ആന്റിജന്‍ പരിശോധനയിലാണ് തടവുകാര്‍ക്ക് കൂട്ടത്തോടെ കോവിഡ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ആന്റിജന്‍ പരിശോധന നടത്തിവരികയായിരുന്നു. 961 പേരെയാണ് പരിശോധിച്ചത്. രോഗബാധിതരെ പ്രത്യേക സെല്ലിലേക്ക് മാറ്റി. മറ്റ് ജയിലുകളിലും ജയില്‍വകുപ്പ് പരിശോധനയ്ക്കു നിര്‍ദേശം നല്‍കി. ജയിലുകള്‍ക്കായി പ്രത്യേക ആരോഗ്യവിഭാഗത്തെ അനുവദിക്കണമെന്ന് ജയില്‍ വകുപ്പ് ആവശ്യപ്പെട്ടു.

കേരളത്തില്‍ ശനിയാഴ്ച 45,136 പേര്‍ക്ക് കോവിഡ്; കണ്‍ട്രോള്‍ റൂമുകള്‍ സജജമെന്ന് ആരോഗ്യമന്ത്രി

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ഗോഡ് 623 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,85,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,77,086 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8430 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1124 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,47,227 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…

നടന്‍ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: നടന്‍ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ജയറാം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഐസൊലേഷനില്‍ പ്രവേശിക്കണമെന്നും രോഗലക്ഷണം കണ്ടാല്‍ പരിശോധിക്കണമെന്നും ജയറാം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മമ്മൂട്ടിക്കും മകന്‍ ദുല്‍ഖര്‍ സല്‍മാനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

വഴിത്തര്‍ക്കവും മദ്യലഹരിയും; കോട്ടയം വൈക്കപ്രയാറില്‍ അമ്മയെ മര്‍ദ്ദിച്ച മകന്‍ തോട്ടില്‍മുക്കി കൊന്നു

കോട്ടയം: മദല്‍ഹരിയില്‍ മകന്‍ അമ്മയെ തോട്ടില്‍ മുക്കി കൊന്നു. കോട്ടയം വൈക്കപ്രയാറിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന മകന്‍ ബൈജുവാണ് അമ്മയെ മര്‍ദിച്ചതിനു ശേഷം തോട്ടില്‍ മുക്കി കൊലപ്പെടുത്തിയത്. ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി(68)യാണ് മരിച്ചത്. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ബൈജുവും മന്ദാകിനിയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കൂടാതെ ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇന്ന് വൈകിട്ടോടെ അമ്മയെ ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ ബൈജു വീടിന് സമീപത്തെ തോട്ടില്‍ വച്ച് അമ്മയെ മുക്കി കൊല്ലുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ മന്ദാകിനിയെ വൈക്കത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.  

ദിലീപിനെ മൂന്നു ദിവസം ചോദ്യം ചെയ്യാം; അറസ്റ്റ് 27 വരെ തടഞ്ഞു; ചോദ്യം ചെയ്യല്‍ ദിവസവും 11 മണിക്കൂര്‍

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കി ഹൈക്കോടതിയുടെ ഇടക്കാല വിധി. ഞായര്‍, തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് വരെ ചോദ്യം ചെയ്യാം. ജനുവരി 27 വരെ ഇവരെ അറസ്റ്റു ചെയ്യാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. ബുധനാഴ്ച പൊതു അവധിയാണ്. വ്യാഴാഴ്ച റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണം. ജനുവരി 27ന് കേസ് പരിഗണിക്കുമ്പോള്‍ മുന്‍കൂര്‍ ജാമ്യം പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കണം. പ്രതികള്‍ അന്വേഷണത്തെ ഒരുതരത്തിലും സ്വാധീനിക്കാന്‍ ശ്രമിക്കരുത്. ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുത്. അതിനു മുതിര്‍ന്നാല്‍ കോടതി ഗൗരവമായി കാണും. അറസ്റ്റിനുള്ള വിലക്ക് അടക്കം പിന്‍വലിക്കുന്നത് പരിഗണിക്കുമെന്നും കോടതി പ്രതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദിലീപ്, സഹോദരന്‍ അനൂപ്,…

സി.പി.എം ജില്ലാ സമ്മേളനം അനിശ്ചിതമായി മാറ്റിവച്ചു

ആലപ്പുഴ: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചു. ഈ മാസം 28ന് ആരംഭിക്കാനിരുന്ന സമ്മേളനം മാറ്റിവച്ചതായും പുതിയ തീയതി പിന്നീട് നിശ്ചയിക്കുമെന്നും ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ അറിയിച്ചു. 50 പ്രതിനിധികളെ ഉള്‍പ്പെടുത്തി സമ്മേളനം നടത്തുന്നതിന് വിലക്കില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിനുള്ള സാധ്യത പരിഗണിച്ച് മാറ്റിവയ്ക്കുകയാണ്. കോവിഡ് വ്യാപനം കുറഞ്ഞശേഷമേ പുതിയ തീയതി നിശ്ചയിക്കൂ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകേണ്ട പ്രവര്‍ത്തകര്‍ പാര്‍ട്ടി സമ്മേളനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുന്നതിനാലാണ് സമ്മേളനം മാറ്റുന്നതെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. കാസര്‍കോട് ജില്ലാ സമ്മേളനം ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ അവാനിപ്പിക്കേണ്ടിവന്നിരുന്നു.

തെളിവായി വീഡിയോ ഉണ്ട്, ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യുഷന്‍; ശപിച്ചതെങ്ങനെ വധഗൂഢാലോചനയാകുമെന്ന ദിലീപ്

കൊച്ചി: അന്വേഷണ ഉദ്യേഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള ആറ് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. കേസില്‍ മൂന്നു വാദങ്ങളാണ് ദിലീപ് മുന്നോട്ടുവച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയതിന് കെട്ടിച്ചമച്ച കേസാണെന്ന് ദിലീപ് ഒന്നാമതായി പറയുന്നു. വിചാരണ വൈകിപ്പിക്കാനാണ് ശ്രമം. ബാലചന്ദ്രകുമാറിന്റെ അഭിമുഖം പറഞ്ഞുപഠിപ്പിച്ചതും ആസൂത്രിതവുമാണെന്ന് ദിലീപ് പറയുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ല. തന്നെ അറസ്റ്റു ചെയ്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് കണ്ടത്. ആ പോലീസുകാര്‍ അനുഭവിക്കുമെന്നാണ് പറഞ്ഞത്. അവരെ ശപിച്ചത് എങ്ങനെ വധിക്കാനുള്ള ഗൂഢാലോചനയാകുമെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു, ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. ഗൂഢാലോചനയും പ്രേരണയൂം വ്യത്യസ്തമാണെന്ന് കോടതി തുടക്കത്തില്‍ നിരീക്ഷിച്ചു. ഒരാളെ കൊല്ലുമെന്ന് വീട്ടിലിരുന്ന് വെറുതെ പറഞ്ഞാല്‍ അത്…

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി: അതിശയോക്തി കലര്‍ത്തിയത്, മത്സരിക്കില്ലെന്ന് പറയാനാവില്ല

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള ഊഹാപോഹങ്ള്‍ക്ക് അവസാനമിട്ട് ജനറല്‍ സെക്രട്ടറി പിയങ്ക ഗാന്ധി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താനാണെന്ന വാര്‍ത്ത അതിശയോക്തി കലര്‍ന്നതാണെന്നാണ് പ്രിയങ്ക പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തികാട്ടുന്ന മുഖമേതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ജനറല്‍ സെക്രട്ടറിയെന്ന നിലയിലാണ് അത് താന്‍ തന്നെയെന്ന് പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പറയുന്നില്ലെന്ന് പറഞ്ഞ പ്രിയങ്ക തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി ഒഴികെ ഏതു കക്ഷിയുമായി സഖ്യത്തിന് തയ്യാറാണെന്നും പ്രിയങ്ക പറഞ്ഞു. യു.പി തിരഞ്ഞെടുപ്പില്‍ മായാവതിയുടെ നിശബ്ദത തന്നെ അത്ഭുതപ്പെടുത്തുന്നു. യുപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താനാണെന്ന് താന്‍ പറഞ്ഞിട്ടില്ല. നിങ്ങള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ നിങ്ങള്‍ക്ക് എവിടെയും എന്നെ കാണാമെന്നാണ് പറഞ്ഞത്. സംസ്ഥാനത്തെ തൊഴിലില്ലായ്മയേയും വിദ്യാഭ്യാസത്തിന് മാറ്റിവയ്ക്കുന്ന ബജറ്റ് വിഹിതത്തെയും യു.പിയുടെ പുരോഗതിയ്ക്കായി ഒന്നും ചെയ്യാത്തതിനെയും കുറിച്ച് എന്തുകൊണ്ട് നാം സംസാരിക്കുന്നില്ല. തിരഞ്ഞെടുപ്പിനു ശേഷമുള്ള…