പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പറ്റിച്ച 700 രൂപയ്ക്ക് പകരം 2000 രൂപ തിരികെ നല്‍കി കള്ളന്റെ പശ്ചാത്താപം

വയനാട്: പെരിക്കല്ലൂർ പട്ടാണിക്കൂപ്പ് സ്വദേശിയായ വീട്ടമ്മയ്ക്ക് കഴിഞ്ഞ ദിവസം ഒരു കത്ത് വന്നു. കത്ത് അയച്ചയാളുടെ പേരോ മേല്‍‌വിലാസമോ കവറിനു പുറത്ത് കാണാതായപ്പോള്‍ വീട്ടമ്മയ്ക്ക് സംശയം തോന്നി. ക്രിസ്മസിന് മക്കള്‍ അയക്കുന്ന കാർഡുകളല്ലാതെ മറ്റൊന്നും മെയിലിൽ വരാറില്ല. എന്നാല്‍, കവര്‍ തുറന്നപ്പോള്‍ വീട്ടമ്മ ശരിക്കും ഞെട്ടി. അതില്‍ കത്ത് മാത്രമല്ല രണ്ടായിരം രൂപയുമുണ്ടായിരുന്നു! കത്തിലെ ഉള്ളടക്കം ഇങ്ങനെ: “പ്രിയ മേരി ചേടത്തീ, ഞാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയിരുന്നു. ഇന്ന് അതിന്‍റെ വില ഏതാണ്ട് 2,000 രൂപ വരും. പൈസ ഞാന്‍ ഇതോടൊപ്പം അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം. എന്ന് അന്നത്തെ കുറ്റവാളി…” നല്ലവനായ കള്ളനോട് മാപ്പ് പറഞ്ഞെന്ന് നേരിട്ട് പറയാൻ കഴിയാതെ വിഷമിക്കുന്നതായി വീട്ടമ്മ പറഞ്ഞു. കത്തിന് താഴെ പേരില്ലെങ്കിലും ഒപ്പുണ്ട്. പത്തു…

അട്ടപ്പാടി മധു വധക്കേസ്: പ്രതികള്‍ സാക്ഷികളുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ഫോണ്‍ രേഖകള്‍ പുറത്ത്

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ പ്രതികൾ സാക്ഷികളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ പുറത്ത്. സാക്ഷികളെ കാണാനോ വിളിക്കാനോ പാടില്ലെന്ന ഉപാധിയോടെയാണ് 2018ൽ കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ 11 പ്രതികൾ 13 സാക്ഷികളെ പലതവണ വിളിച്ചു. കുറ്റാരോപിതരായ മരയ്ക്കാർ, ഷംസുദീൻ, നജീബ്, സജീവ് തുടങ്ങിയവരാണ് സാക്ഷികളുമായി കൂടുതൽ ബന്ധപ്പെട്ടവര്‍. പ്രതികളുമായി അടുപ്പമുണ്ടായിരുന്ന എട്ട് പേർ ഇതുവരെ കൂറുമാറി. പ്രതികൾ സാക്ഷികളെ വിളിച്ചതിന്റെ ഫോൺ രേഖകൾ കോടതിയിൽ സമർപ്പിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ജാമ്യം റദ്ദാക്കാവുന്ന കുറ്റമാണ്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഈ മാസം 16ന് കോടതി പരിഗണിക്കും. പ്രതികളെ സ്വാധീനിക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനുമായി പ്രതികള്‍ ശ്രമിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അതിനിടെ മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതികളുടെ സുഹൃത്ത് ഷിഫാനെ പോലീസ് അറസ്റ്റ് ചെയ്തു. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ കണക്കില്‍…

സ്വപ്‌നയുടെ രഹസ്യമൊഴി പൊതുരേഖയല്ല; സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സ്വപ്നയുടെ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസർ ഇടപ്പഗത്താണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് സരിത തേടിയത്. തനിക്കെതിരായ പരാമർശങ്ങൾ അതിലുണ്ടെന്ന് സരിത അവകാശപ്പെട്ടു. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ തനിക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ സരിത എസ് നായര്‍ പറഞ്ഞിരുന്നു. കേസുമായി ബന്ധമില്ലാത്ത ഒരാൾ എങ്ങനെയാണ് രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌നയുടെ രഹസ്യമൊഴി സുപ്രീം കോടതിയിൽ നൽകാനൊരുങ്ങുകയാണ് ഇഡി. കോടതി അനുവദിച്ചാൽ രഹസ്യമൊഴി മുദ്രവച്ച കവറിൽ സുപ്രീം കോടതിയിൽ നൽകാമെന്ന് ഇഡി കോടതിയെ രേഖാമൂലം അറിയിച്ചു. നയതന്ത്ര മാർഗങ്ങളിലൂടെയുള്ള സ്വർണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജിയും സമർപ്പിച്ചു. അതേസമയം, രഹസ്യമൊഴി പൊതുരേഖയാണോ…

തീരദേശ ജനതയുടെ ജീവിത പോരാട്ടങ്ങളെ പൊതുസമൂഹം പിന്തുണയ്ക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

തിരുവനന്തപുരം: തീരദേശജനതയുടെ ജീവിത പോരാട്ടങ്ങള്‍ക്ക് പൊതുസമൂഹമൊന്നാകെ പിന്തുണയ്ക്കണമെന്നും നിരന്തരം ഭീഷണികള്‍ നേരിടുന്ന മലയോര തീരദേശ ജനസമൂഹം നിലനില്പിനായി സംഘടിച്ച് കൈകോര്‍ക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഇത് ഏതെങ്കിലുമൊരു സമുദായത്തിന്റെ വിഷയമല്ല. മറിച്ച് തീരദേശ സമൂഹമൊന്നാകെ നേരിടുന്ന ദുരന്തമാണ്. സമാനമായ രീതിയിലാണ് മലയോരമേഖലയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ബഫര്‍സോണ്‍, പരിസ്ഥിതിലോല ഭൂപ്രശ്‌നങ്ങളും. ഉദ്യോഗസ്ഥരുടെയും വന്‍കിട കോര്‍പ്പറേറ്റുകളുടെയും ജനദ്രോഹ അജണ്ടകള്‍ക്കു മുമ്പില്‍ ഭരണനേതൃത്വങ്ങളും ജനപ്രതിനിധികളും നിഷ്‌ക്രിയരായി ഓച്ഛാനിച്ചു നില്‍ക്കുന്നത് ഈ നാടിന്റെ ജനാധിപത്യ ഭരണവ്യവസ്ഥിതിക്ക് അപമാനകരമാണ്. തികച്ചും അതിക്രൂരവും ഭീകരവുമായ സമീപനമാണ് കടലോര-മലയോര ജനതയോട് സംസ്ഥാന ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഒത്താശയോടെ പശ്ചിമഘട്ടത്ത് വന്‍കിട ക്വാറികള്‍ തീര്‍ത്ത് രാഷ്ട്രീയ നേതൃത്വങ്ങളുടെ ബിനാമികളായി നിയമങ്ങള്‍ അട്ടിമറിച്ച് ക്വാറി മാഫിയകള്‍ വിലസുമ്പോള്‍ കര്‍ഷകനെ ഇവര്‍ക്കായി സ്വന്തം കൃഷിഭൂമിയില്‍ നിന്ന് കുടിയിറക്കാന്‍, ബഫര്‍സോണും,…

വയോധികയെ കൊലപ്പെടുത്തിയത് മോഷണം നടത്താന്‍: പോലീസ്

തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയത് മോഷണം നടത്താനാണെന്ന് പോലീസിന്റെ നിഗമനം. വയോധിക മനോരമ ആറ് പവനോളം വരുന്ന ആഭരണങ്ങള്‍ ധരിച്ചിരുന്നതായും അത് കാണാതായതായിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ പറഞ്ഞു. പശ്ചിമ ബംഗാളിലെ കച്ച് ബിഹാർ സ്വദേശിയായ ആദം അലി (21) ഒന്നര മാസം മുൻപാണ് സുഹൃത്തിന്റെ സഹായത്തോടെ നിർമാണ ജോലികൾക്കായി കേശവദാസപുരത്തെത്തിയത്. കൊല്ലപ്പെട്ട മനോരമയുടെ വീട്ടിൽ വെള്ളം കുടിക്കാൻ പോകുന്ന പതിവുണ്ടായിരുന്നു. പരിചയമുള്ള ആളായതിനാൽ ഇയ്യാള്‍ക്ക് വീട്ടിൽ കയറാൻ സാധിച്ചു. മോഷണത്തിന് വേണ്ടിയാണ് പ്രതി കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകത്തിന് ശേഷം പശ്ചിമ ബംഗാളിലേക്ക് കടന്ന് ഒളിവിൽ പോവുകയായിരുന്നു ലക്ഷ്യം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്ന് ഇയാള്‍ തമ്പാനൂര്‍ റെയിൽവേ സ്‌റ്റേഷനിൽ എത്തിയതായും ചെന്നൈ എക്‌സ്പ്രസിൽ കയറിയതായും വിവരം ലഭിച്ചത് അന്വേഷണത്തിന് സഹായകമായി എന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ…

ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടില്ലാത്ത ഓർഡിനൻസുകളിൽ ബിൽ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകളിൽ ഒപ്പിടാതെ നിലപാടെടുത്തതില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന്റെ നീക്കം. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ഓർഡിനൻസുകളിൽ നിയമനിർമ്മാണം നടത്താനാണ് സർക്കാർ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചത്. 10 ദിവസത്തെ സമ്മേളനമാണ് നിയമ നിര്‍മാണത്തിനായി തീരുമാനിച്ചിരിക്കുന്നത്. ഗവര്‍ണറുടെ അംഗീകാരത്തോടെയാകും നിയമസഭ സമ്മേളനം വിളിക്കുക. സമ്മേളനം വിളിക്കുന്നതിന് 14 ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്നാണ് ചട്ടം. സ്‌പീക്കറോട് കൂടി ആലോചിച്ച ശേഷമാകും തീയതി തീരുമാനിക്കുക. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പരസ്യമായി വ്യക്തമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിയമ നിര്‍മാണം എന്ന തീരുമാനത്തിലെത്തിയത്. ഓര്‍ഡിനന്‍സുകളില്‍ നിയമനിര്‍മാണം നടത്താതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. കൂടുതൽ തർക്കങ്ങളിലേക്ക് നീങ്ങാതെ വിഷയം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒക്ടോബറിൽ നിയമസഭാ സമ്മേളനം വിളിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നിലവിലെ അസാധാരണ…

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഇന്ന് ഹൈക്കോടതി പരിഗണനയ്ക്കെടുക്കും

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകുന്നതിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ടി ആർ രവിയാണ് ഹർജി പരിഗണിക്കുന്നത്. ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഇടക്കാല ഉത്തരവിലൂടെ ബാങ്കിൽ ടോക്കൺ വഴിയുള്ള നിക്ഷേപം തിരികെ നൽകുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു. എന്നാൽ, അടിയന്തരാവശ്യക്കാർക്ക് പണം നിക്ഷേപകര്‍ക്ക് നൽകണമെന്നും വിഷയം കോടതിയെ അറിയിക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. പണം എങ്ങനെ തിരികെ നൽകാനാകുമെന്ന് അറിയിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (11.08.2022) ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനമുണ്ട്.

തണൽ ചാരിറ്റബിൾ സൊസൈറ്റി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം, കുണ്ടറ: പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയും, ജില്ലാ അന്ധത നിവാരണ സൊസൈറ്റിയുടെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ ഏകദേശം 230 ഓളം പേരെ പരിശോധിക്കുകയും, നിരവധി പേർക്ക് കണ്ണട കൊടുക്കുകയും, 22 പേരെ തിമിര ശസ്ത്രക്രിയക്കായി തിരുനൽവേലി കണ്ണാശുപത്രിയിലേക്കു കൊണ്ട് പോകുകയും ചെയ്തു. തണൽ പെരുമ്പുഴ പ്രസിഡന്റ് ധനേഷ് ടി.എൽ, സെക്രട്ടറി ഷിബു കുമാർ, ട്രെഷറർ ശരത്, പ്രോഗ്രാം കൺവീനർ അബീഷ് , ഡോ. ആതിര, ഡോ. ശ്രീജ, കോ ഓഡിനേറ്റർ ഹേമചന്ദ്രൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. തണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ വിജിത്‌ കുമാർ , അശോക കുമാർ , ഷീബ അബീഷ്, ശ്യാംദാസ്, അഭിലാഷ്, ഷിജു, കൃഷ്ണകുമാർ, ശാന്തിനി, ലൈലാമണി…

ഒടുവിൽ ‘സുന്ദരി ബാർ’ എക്സൈസ് സംഘം അടച്ചു പൂട്ടിച്ചു; വീട്ടിൽ വ്യാജമദ്യം വിറ്റതിന് ബിന്ദുവിനെയും മക്കളെയും അറസ്റ്റ് ചെയ്തു

കൊല്ലം: വീട്ടില്‍ വ്യാജ മദ്യം വിറ്റതിന് കൊല്ലം ശൂരനാട് നോർത്ത് വില്ലേജിലെ ‘സുന്ദരി ബാർ’ എക്സൈസ് സംഘം അടച്ചുപൂട്ടിച്ചു. നിരവധി അബ്കാരി കേസുകളിൽ പ്രതിയായ ഇടപ്പനയം മുറിയില്‍ ജനാർദ്ദനന്റെ ഭാര്യ സിന്ധു എന്ന ബിന്ദു ജനാർദ്ദനനും മക്കളുമാണ് ഇടപ്പനയത്ത് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. സിന്ധു വീട്ടിൽ “സുന്ദരി ബാർ” എന്ന സമാന്തര ബാർ നടത്തിയിരുന്നു. സംഭവത്തിൽ മകൾ അമ്മുവും മകൻ അപ്പുവും ഉൾപ്പെടെ മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ശൂരനാട് നോർത്ത് വില്ലേജിൽ എക്‌സൈസ് പരിശോധന നടത്തിയത്. റെയ്ഡില്‍ ഇവരുടെ വീട്ടിൽ നിന്ന് പത്ത് ലിറ്റർ ചാരായം എക്സൈസ് സംഘം പിടികൂടി. വീട്ടിലെത്തിയ വനിതാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും വാഹനത്തിന് കേടുപാടുകള്‍ വരുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സിന്ധുവിന്റെ മകൾ അമ്മുവിന്റെ രാഷ്ട്രീയ പിന്തുണയുടെ മറവിലാണ് മദ്യക്കച്ചവടം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പരിശോധനക്ക് എത്തിയ…