അഫ്ഗാനിസ്ഥാനിൽ ഒരു സമഗ്ര സർക്കാരാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്: പാക് പ്രസിഡന്റ് ആരിഫ് അൽവി

അഫ്ഗാനിസ്ഥാനിൽ സമാധാനം നിലനിർത്തുന്നത് ഈ മേഖലയിൽ ക്ഷേമമുണ്ടാക്കാൻ സഹായിക്കുമെന്ന് പാക്കിസ്താന്‍ പ്രസിഡന്റ് ആരിഫ് ആൽവി പറഞ്ഞു. അങ്ങനെയെങ്കില്‍ അത് ലോകത്ത് കൂടുതൽ ബിസിനസ്സ് അവസരങ്ങൾ സൃഷ്ടിക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളെയും പ്രതിനിധീകരിക്കുന്ന ഒരു സർക്കാര്‍ രൂപീകരിക്കണമെന്നും അദ്ദേഹം താലിബാനോട് ആവശ്യപ്പെട്ടു. ഒക്ടോബർ 10 ഞായറാഴ്ച, ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രസിഡന്റ് ഈ ആവശ്യം ഉന്നയിച്ചത്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് സമാധാനത്തിന് അത്തരമൊരു അവസരം നൽകണമെന്നും, യുദ്ധത്തിൽ തകർന്ന രാജ്യത്തിലൂടെ അവർക്ക് മധ്യേഷ്യയുമായി ബന്ധം പുലർത്താനാകണമെന്നും അദ്ദേഹം പ്രസ്താവിച്ചു. അഫ്ഗാനിസ്ഥാന്റെ അസ്ഥിരത പാക്കിസ്താനിലേക്കുള്ള അഭയാർത്ഥികളുടെ ഒഴുക്ക് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “അയൽ രാജ്യത്ത് ഒരു തരത്തിലുള്ള അസ്ഥിരതയും ഞങ്ങൾ ആഗ്രഹിക്കുന്നില്ല, എല്ലാ രാഷ്ട്രീയ പങ്കാളികളെയും പ്രതിനിധീകരിക്കുന്ന, അവര്‍ ഉൾക്കൊള്ളുന്ന സർക്കാരാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്,” മാധ്യമത്തോട് പാക് പ്രസിഡന്റ് പറഞ്ഞു. പാക്കിസ്താന്‍ അഫ്ഗാനിസ്ഥാന്റെ കാര്യങ്ങളിൽ ബദ്ധശ്രദ്ധരാണ്. താലിബാനുമായി മാനുഷിക…

ഐസിസ് മേധാവി അബൂബക്കര്‍ അൽ ബാഗ്ദാദിയുടെ ഡപ്യൂട്ടിയെ അറസ്റ്റു ചെയ്തു

ഐസിസിന്റെ സാമ്പത്തിക കാര്യ മേധാവിയും, ഐസിസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഡപ്യൂട്ടിയുമായിരുന്ന സാമി ജാസിം മുഹമ്മദ് അൽ ജബുരിയെ സുരക്ഷാ സേന അറസ്റ്റു ചെയ്തതായി ഇറാഖ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്ന് (ഒക്ടോബർ 11 തിങ്കളാഴ്ച) ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ-ഖാദിമിയാണ് ഇറാഖി സുരക്ഷാ സേന ജാസിമിനെ അറസ്റ്റു ചെയ്ത വിവരം ട്വിറ്ററില്‍ കുറിച്ചത്. എവിടെ വെച്ചാണെന്ന വിവരം അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ഇറാഖിലെ മൊസൂളിൽ ഐസിസ് ഗവർണറായിരുന്ന, അത്യന്തം അപകടകാരികളായ ഭീകരരുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിരുന്ന വ്യക്തിയാണ് ജാസിം മുഹമ്മദ് അല്‍ ജബൂരി.

കാബൂളിലെ പാസ്പോർട്ട് ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിച്ചു; ജനത്തിരക്കുമൂലം പാസ്പോര്‍ട്ട് വിതരണം തടസ്സപ്പെട്ടു

കാബൂള്‍: ഒന്നര മാസത്തെ അടച്ചുപൂട്ടലിന് ശേഷം കാബൂളിലെ പാസ്പോർട്ട് ഓഫീസ് പ്രവർത്തനം പുനരാരംഭിച്ചു. എന്നാല്‍, അഭൂതപൂര്‍‌വ്വമായ ജനത്തിരക്കു മൂലം പാസ്‌പോർട്ടുകൾ വിതരണം ചെയ്യുന്ന പ്രക്രിയ തടസ്സപ്പെട്ടു. ആഗസ്ത് 15 ന് മുമ്പ് അപേക്ഷിച്ച അപേക്ഷകരാണ് ഇപ്പോൾ പാസ്പോർട്ട് ഓഫീസിന്റെ മുന്നില്‍ തടിച്ചുകൂടിയത്. ഇത് പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചെന്ന് അധികൃതര്‍ പറഞ്ഞു. പാസ്‌പോർട്ട് ഓഫീസ് രജിസ്ട്രേഷനായി ഒരു സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ അപേക്ഷകർ ഒരു അഡ്മിനിസ്ട്രേറ്റീവ് പ്രക്രിയയിലൂടെയാണ് അവരുടെ പാസ്‌പോർട്ടുകൾക്ക് അപേക്ഷിക്കേണ്ടത്. അതിനാൽ, നിശ്ചിത തീയതിയില്‍ യാത്ര പോകുന്നവര്‍ക്ക് അവരുടെ പാസ്പോർട്ടുകൾ എളുപ്പത്തിൽ ലഭിക്കുകയില്ല. നടപടിക്രമങ്ങൾ പരിഗണിക്കാതെ പാസ്പോർട്ട് അപേക്ഷകരുടെ ഒഴുക്ക് വെല്ലുവിളി ഉയർത്തിയിട്ടുണ്ടെന്നും പാസ്പോർട്ട് ഉദ്യോഗസ്ഥർ പറയുന്നു. എന്നിരുന്നാലും, ഈ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും, പാസ്‌പോർട്ട് വിതരണ പ്രക്രിയ സുഗമമാക്കുമെന്നും അധികൃതർ പറഞ്ഞു. ഒക്ടോബർ 5 ചൊവ്വാഴ്ച പാസ്പോർട്ട് വിതരണ പ്രക്രിയ പുനരാരംഭിക്കുന്നതായി പാസ്പോർട്ട്…