രാമനവമിയുടെ മറവിലുള്ള സംഘ്പരിവാറിന്റെ മുസ്‌ലിം വംശഹത്യ: റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി ഫ്രറ്റേണിറ്റി

പാലക്കാട്: രാമനമവിയുടെ മറവിൽ രാജ്യത്തെ ഒമ്പതോളം സംസ്ഥാനങ്ങളിൽ സംഘ്പരിവാർ നടത്തിയ മുസ്ലിം വംശഹത്യക്കെതിരെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ ഉദ്ഘാടനം നിർവഹിച്ചു .ജി.ബി റോഡിൽ നിന്നും മാർച്ചുമായി എത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകർ സ്റ്റേഷന്റെ കവാടത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകരെ പോലീസ് മാറ്റുകയായിരുന്നു. പ്രതിഷേധ മാർച്ചിന് ജില്ലാ സെക്രട്ടറി സാബിത് മേപ്പറമ്പ്, ത്വാഹ മുഹമ്മദ്, അനീസ് തിരുവിഴാംകുന്ന്, ഹാഷിം, മുഹ്സിൻ തൃത്താല, നബീൽ ലുഖ്മാൻ, ഗഫൂർ കോട്ടായി, അഫ്സൽ, അമാൻ, ബന്ന എന്നിവർ നേതൃത്വം നൽകി.

കേന്ദ്രീയ വിദ്യാലയ പ്രവേശനം: എംപി ക്വാട്ട റദ്ദാക്കി

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയ പ്രവേശനത്തില്‍ എംപിമാര്‍ക്ക് നല്‍കിയിരുന്ന ക്വാട്ട റദ്ദാക്കി. എംപിമാരുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും പ്രവേശനത്തിനുള്ള ക്വാട്ടകളും നീക്കിയിട്ടുണ്ട്. ഇനി മുതല്‍ കേന്ദ്രീയ വിദ്യാലയത്തില്‍ ജനറല്‍ ക്വാട്ടയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാട്ടയും മാത്രമാകും ഉണ്ടാകുക. ഓരോ എംപിമാര്‍ക്കും പത്ത് സീറ്റ് വീതമായിരുന്നു ക്വാട്ട അനുവദിച്ചിരുന്നത്. 1975ലാണ് ഓരോ പാര്‍ലമെന്റ് അംഗത്തിനും കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള പ്രവേശനത്തിന് ക്വാട്ട നല്‍കാന്‍ ആരംഭിക്കുന്നത്.      

വാഹനത്തിലിരുന്ന് കൈനീട്ടം നല്‍കി സുരേഷ് ഗോപി; കാല്‍ തൊട്ടുവണങ്ങി അണികള്‍; വിമര്‍ശകര്‍ വക്രബുദ്ധികളായ ചൊറിയന്‍ മാക്രികൂട്ടങ്ങളെന്ന് നടന്‍

തിരുവനന്തപുരം: വിഷുക്കൈനീട്ടം നല്‍കിയ സംഭവം വിവാദമാക്കുന്നതിനെതിരേ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്ന സുരേഷ് ഗോപി. രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്ന സുരേഷ് ഗോപിക്ക് തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവേയാണ് അ ദ്ദേഹത്തിന്റെ വിമര്‍ശനം. ‘ചില വക്രബുദ്ധികള്‍ അതിനുനേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായാണ് കണക്കാക്കുന്നത്. അവര്‍ക്ക് അസഹിഷ്ണുത ഉണ്ടായി. ഞാനത് ഉദ്ദേശിച്ചിരുന്നില്ല. കുരുന്നുകളുടെ കൈയിലേക്ക് ഒരുരൂപയാണ് വെച്ചുകൊടുക്കുന്നത്. 18 വര്‍ഷത്തിന് ശേഷം വോട്ട് മേടിക്കാനുള്ള കപ്പമല്ല കൊടുത്തത്. വിഷു ഹിന്ദുവിന്റേതല്ല, ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ആചാരമാണ്. അത് മാത്രമാണ് നിര്‍വഹിച്ചത്. രാജ്യത്തിന്റെ സമ്പന്നതയിലേക്ക് സംഭാവന ചെയ്യുന്നതാണ് ഓരോ കുഞ്ഞും. അവരുടെ കഴിവുകള്‍ ഒരിക്കലും പാഴായി പോകരുതെന്ന പ്രാര്‍ഥനയാണ് കൈനീട്ടം നല്‍കിയപ്പോഴുണ്ടായിരുന്നത്. ഒരു രൂപ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണ് ഉള്ളത്. നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടേയോ അല്ല.…

കുടുംബവഴക്ക്: ഭാര്യയെ കൊന്നശേഷം പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുപറഞ്ഞ് ഭര്‍ത്താവിന്റെ ആത്മഹത്യാ ശ്രമം

പാലക്കാട്: കിഴക്കഞ്ചേരിയില്‍ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കോരഞ്ചിറ ഒടുകിന്‍ചുവട് കൊച്ചുപറമ്പില്‍ വീട്ടിലെ വര്‍ഗീസ്(61) ആണ് ഭാര്യ എല്‍സി(60)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴുത്തില്‍ കുരുക്കിട്ടനിലയില്‍ കണ്ടെത്തിയ വര്‍ഗീസിനെ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം വര്‍ഗീസ് തന്നെയാണ് പോലീസില്‍ വിളിച്ച് വിവരമറിയിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയെന്നും താനും മരിക്കാന്‍ പോവുകയാണെന്നും പറഞ്ഞ് ഇയാള്‍ ഫോണ്‍ കട്ട് ചെയ്തു. ഇതോടെ പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും വര്‍ഗീസിന്റെ വിലാസവും കണ്ടെത്തി സ്ഥലത്തെത്തി. പോലീസ് എത്തിയപ്പോള്‍ അടുക്കളയിലെ കഴുക്കോലില്‍ തൂങ്ങി പിടയുകയായിരുന്ന വര്‍ഗീസിനെയാണ് കണ്ടത്. ഉടന്‍തന്നെ ഇയാളുടെ കുരുക്കഴിച്ച് ആശുപത്രിയില്‍…

കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് പിതാവ് വീടിന് മുകളില്‍, അഞ്ചരമണിക്കൂര്‍ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി

 കോട്ടയ്ക്കല്‍(മലപ്പുറം): ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് പിതാവ് ഇരുനില വീടിന് മുകളില്‍ നിലയുറപ്പിച്ചത് അഞ്ചരമണിക്കൂര്‍. കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലാണ് കുഞ്ഞിനെ കൊല്ലുമെന്ന ഭീഷണി മുഴക്കി പിതാവ് നാടിനെയാകെ മുള്‍മുനയിലാക്കിയത്. ഒടുവില്‍ ബന്ധു ഇയാളെ അനുനയിപ്പിച്ച് കുഞ്ഞിനെ വാങ്ങിയതോടെയാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമമായത്. പിന്നാലെ പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ഇയാളെ താഴെയിറക്കി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ പിന്നീട് വെട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് നാടിനെയാകെ ആശങ്കയിലാഴ്ത്തിയ സംഭവങ്ങളുടെ തുടക്കം. ഏഴുമണിയോടെയാണ് 21-കാരനായ യുവാവ് ആറുമാസം പ്രായമുള്ള മകനുമായി ഇരുനില വീടിന്റെ മുകളില്‍ കയറിയത്. ഇയാള്‍ കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും എത്ര പറഞ്ഞിട്ടും താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഭാര്യാപിതാവ് വന്ന് ഏറെനേരെ അനുനയിപ്പിച്ച ശേഷമാണ് കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിന്റെ ജീവന്‍ സുരക്ഷിതമായതോടെ ഉച്ചയ്ക്ക് 12.30-ഓടെ പോലീസും അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും…

വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈനികരുടെ ആക്രമണത്തിൽ ഒരു ഫലസ്തീനി കൊല്ലപ്പെട്ടു; 31 പേർക്ക് പരിക്കേറ്റു

റാമല്ല : വടക്കൻ വെസ്റ്റ്ബാങ്ക് നഗരമായ നബ്ലസിന് സമീപം ബുധനാഴ്ച രാവിലെ ഇസ്രയേല്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഫലസ്തീനി കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മുഹമ്മദ് അസഫ് എന്ന 34 കാരനായ അഭിഭാഷകൻ നെഞ്ചിൽ വെടിയേറ്റ് കൊല്ലപ്പെടുകയും, 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ഡസൻ കണക്കിന് ഫലസ്തീൻ പ്രതിഷേധക്കാരുമായുണ്ടായ ഏറ്റുമുട്ടലുകൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന്, ഇസ്രായേൽ സുരക്ഷാ സേന തിരയുന്ന ഫലസ്തീനികളെ അറസ്റ്റ് ചെയ്യാൻ അവര്‍ നബ്ലസിലും നഗരത്തിന് ചുറ്റുമുള്ള മൂന്ന് ഗ്രാമങ്ങളിലും ഇരച്ചുകയറിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഫലസ്തീനികൾ രണ്ടുതവണ നബ്ലസ് നശിപ്പിച്ചതിനെത്തുടർന്ന് ഇസ്രായേൽ സൈനികർ റെയ്ഡുകൾ നടത്തുകയും നബ്ലസിലെ ഒരു ദേവാലയം പുനഃസ്ഥാപിക്കുകയും ചെയ്തതോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നബ്ലസിലെ സംഭവങ്ങളെക്കുറിച്ച് ഇസ്രായേൽ സൈന്യം ഉടനടി അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. എന്നാല്‍, ഫലസ്തീൻ പ്രവർത്തകരെ…

പിതാവിന്റെ ഉടമസ്ഥതയിലുള്ള സോപ്പ്‌പൊടി നിര്‍മാണ ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി മകന് ദാരുണാന്ത്യം

മലപ്പുറം: സോപ്പ്‌പൊടി നിര്‍മിക്കുന്ന യന്ത്രത്തിനുള്ളില്‍ കുടുങ്ങി 18 വയസുകാരന് ദാരുണാന്ത്യം. മലപ്പുറം പാണ്ടിക്കാട് പെരുങ്കുളം സ്വദേശി ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാമിലാണ് മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയില്‍ വച്ചാണ് അപകടമുണ്ടായത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.    

കെഎസ്ഇബിയില്‍ സമരം ചെയ്ത യൂണിയന്‍ നേതാക്കള്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ സമരത്തില്‍ കടുത്ത നടപടിയുമായി മാനേജ്‌മെന്റ്. അനുമതി ഇല്ലാതെ അവധിയെടുത്തുവെന്ന് പറഞ്ഞ് നടപടിയെടുത്ത കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് അവരെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റി. സംസ്ഥാന പ്രസിഡന്റ് സുരേഷ് കുമാര്‍ അടക്കമുള്ളവരെയും സ്ഥലം മാറ്റാനാണ് മാനേജ്‌മെന്റ് തീരുമാനം. സുരേഷ് കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും തിരുവനന്തപുരത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്ക് സ്ഥലം മാറ്റി.

കെ-സ്വിഫ്റ്റ് കന്നിയാത്രയിലെ അപകടം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്റെ കന്നിയാത്രയ്ക്കിടെ ഉണ്ടായ അപകടത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. ഡ്രൈവര്‍മാരെ ഒഴിവാക്കും. ഡ്രൈവര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത കോഴിക്കോട് ട്രിപ്പ് തിരുവനന്തപുരം കല്ലന്പലത്തിനു സമീപം അപകടത്തില്‍പ്പെട്ടു. ആളപായമില്ല. എന്നാല്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകിപ്പോയി. ഇതിനുപകരം കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഘടിപ്പിച്ചു യാത്ര തുടരുകയായിരുന്നു.കോഴിക്കോട്-തിരുവനന്തപുരം സര്‍വീസിനിടെ മലപ്പുറം ജില്ലയിലെ ചങ്കുവെട്ടിയില്‍ വച്ചും കെ-സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു. മലപ്പുറത്ത് കെ-സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രണ്ട് അപകടങ്ങളിലും ആളപായമില്ലെങ്കിലും കെ-സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചിരുന്നു. അപകടം മനഃപൂര്‍വമാണോ എന്ന് അന്വേഷിക്കും. ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അപകടത്തില്‍ സ്വകാര്യ ബസ് ലോബിക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കും.…

സംസ്ഥാനത്ത് 42 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് മേയ് 17ന്

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാര്‍ഡുകളില്‍ മേയ് 17ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍. വിജ്ഞാപനം ഏപ്രില്‍ 20ന് പുറപ്പെടുവിക്കും. 20 മുതല്‍ 27 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 28ന് നടത്തും. ഏപ്രില്‍ 30 വരെ പത്രിക പിന്‍വലിക്കാം. വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ്. വോട്ടെണ്ണല്‍ മേയ് 18ന് രാവിലെ 10 ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. അര്‍ഹതയുള്ള സ്ഥാനാര്‍ഥികള്‍ക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം കമ്മീഷന്‍ പുതിയതായി ഏര്‍പ്പെടുത്തിയ ഫാം കൂടി പൂരിപ്പിച്ചു നല്‍കണം. തെരഞ്ഞെടുപ്പിനു മുന്നോടിയായി അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 16ന് പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിനും ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും വീണ്ടും അവസരം നല്‍കിയിരുന്നു. സപ്ലിമെന്ററി പട്ടികകള്‍…