പുന്നോല്‍ ഹരിദാസന്‍ വധം: പ്രതി ഒളിവില്‍ കഴിഞ്ഞത് പിണറായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍; വീടിനു നേര്‍ക്ക് ബോംബേറ്

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നിജിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീടിന് തൊട്ടടുത്ത്. ഒളിവില്‍ താമസിച്ചത് സിപിഎം പ്രവര്‍ത്തകനായ പ്രശാന്തിന്റെ വീട്ടില്‍. പ്രതിക്ക് കഴിയാന്‍ വീട് വിട്ടു നല്‍കിയതിന് പ്രശാന്തിന്റെ ഭാര്യയായ അധ്യാപിക അറസ്റ്റില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാത്രിയോടെയാണ് പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയായ പി.എം രേഷ്മയെ അറസ്റ്റ് ചെയ്തത്. ഇവരുടെ വീടിന് നേരെ ബോംബേറ് ഉണ്ടായിരുന്നു. പ്രതിക്ക് വീട് വിട്ടു നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഒളിച്ചു താമസിക്കാന്‍ വീട് വിട്ടു നല്‍കണമെന്ന് വിഷുവിന് ശേഷമാണ് നിജിന്‍ ദാസ് രേഷ്മയോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവ് പ്രവാസിയായ രേഷ്മയും മക്കളും അണ്ടലൂര്‍ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മിച്ച രണ്ടാമത്തെ…

തൃശൂരില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി; പശുവിനെ ആക്രമിച്ചു

തൃശൂര്‍: തൃശൂരില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി. പാലപ്പിള്ളി കാരിക്കുളത്താണ് പുലിയിറങ്ങിയത്. പശുവിനെ പുലി ആക്രമിക്കുയും ചെയ്തു.വെള്ളിയാഴ്ചയാണ് പുലിയിറങ്ങിയതായി സ്ഥിരീകരിച്ചത്.  

‘ഇത് മോഡമോക്രസി’: ഗുജറാത്തിനുള്ള റെയിൽവേ പദ്ധതിയെക്കുറിച്ച് കെ.ടി.ആർ

ഹൈദരാബാദ്: തെലങ്കാനയോട് വിവേചനം കാണിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) വർക്കിംഗ് പ്രസിഡന്റ് കെടി രാമറാവു. “ഗുജറാത്ത്, ഗുജറാത്ത്, ഗുജറാത്ത്, ഗുജറാത്തില്‍ നിന്ന് ഗുജറാത്തിലേക്ക്…. മോഡമോക്രസിയുടെ പുതിയ നിർവചനം,” ഗുജറാത്തിനായി ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിൻ പദ്ധതി പ്രഖ്യാപിച്ച പ്രധാനമന്ത്രിയോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. പാർലമെന്റിൽ വാഗ്ദാനങ്ങൾ നൽകിയിട്ടും തെലങ്കാനയിലെ വാറങ്കലിന് ലോക്കോമോട്ടീവ് കോച്ച് ഫാക്ടറി നിഷേധിക്കപ്പെട്ടു. NPA ഗവൺമെന്റിനെ ഓർത്ത് ലജ്ജിക്കുന്നു,” രാമറാവു കൂട്ടിച്ചേർത്തു. അടുത്തിടെ എൻ‌ഡി‌എ സർക്കാരിനെ “Non-Performing Asset (NPA)” എന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. മുൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം പ്രൊഫസർ കെ. നാഗേശ്വറിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു രാമറാവു എന്ന് അറിയപ്പെടുന്ന കെടിആർ. “കാസിപ്പേട്ട കോച്ച് ഫാക്ടറി വേണ്ട. എന്നാൽ മോദി പ്രഖ്യാപിച്ചത് 200 കോടി രൂപയുടെ ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിൻ…

അപൂർവ വിശുദ്ധ ഖുർആൻ പ്രദർശനത്തിന് റിയാദിൽ തുടക്കമായി

റിയാദ് : ലോക പൈതൃക ദിനത്തോടനുബന്ധിച്ച് റിയാദിലെ കിംഗ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറി വ്യാഴാഴ്ച അപൂർവ വിശുദ്ധ ഖുർആനിന്റെ പ്രദർശനം ആരംഭിച്ചതായി സൗദി പ്രസ് ഏജൻസി (എസ്‌പി‌എ) റിപ്പോർട്ട് ചെയ്തു. അറബ്, ഇസ്‌ലാമിക പൈതൃകങ്ങൾ പരിചയപ്പെടുത്തുന്നതിനുള്ള സംഭാവന എന്ന നിലയിലാണ് ലൈബ്രറി പ്രദർശനം നടത്തിയത്. 267 ഖുർആനുകളും 20 വിലപിടിപ്പുള്ള മ്യൂസിയം കോപ്പികളും അടങ്ങുന്ന വിശുദ്ധ ഖുർആനിന്റെ ശേഖരങ്ങളാണ് ലൈബ്രറി സ്വന്തമാക്കുന്നത്. വിവിധ പുഷ്പ അലങ്കാരങ്ങളോടുകൂടിയ ഇന്ത്യൻ ഖുർആനുകളുടെ വിലപ്പെട്ട ശേഖരങ്ങളും മനോഹരമായ ചൈനീസ്, കാശ്മീരി, മംലൂക്ക് നിർമ്മാണ സാമ്പിളുകളും ലൈബ്രറി പ്രദർശിപ്പിച്ചിരുന്നു. ഗലീലി (കുഫിക്), നാസ്ഖ്, തുളുത്ത്, റ്റിംബക്റ്റു, ലേറ്റ് സുഡാനീസ് തുടങ്ങിയ വ്യത്യസ്ത ഫോണ്ടുകളും ലെവന്റ്, ഇറാഖ്, ഈജിപ്ത്, യെമൻ, നജ്ദ്, ഹിജാസി പ്രദേശങ്ങൾ എന്നിവയുടെ പ്രത്യേക ലിപികളും കണ്ടു. പ്രദർശന വേളയിൽ, സന്ദർശകർക്ക് സ്വർണ്ണ വെള്ളം കൊണ്ട് എഴുതിയ കൈയെഴുത്തുപ്രതികൾ കാണാനാകും.…

ദുബായില്‍ ഷോപ്പിംഗ് മാളുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു

ദുബായ്: പെരുന്നാളിനോടനുബന്ധിച്ച് ഷോപ്പിംഗ് മാളുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു. ദുബായ് ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലീഷ്‌മെന്റാണ് മാളുകളുടെ പ്രവര്‍ത്തനസമയം നീട്ടിയത്. ഇതനുസരിച്ച് ചില മാളുകള്‍ രാത്രി 12 വരെയും പുലര്‍ച്ച വരെയും പ്രവര്‍ത്തിച്ചേക്കും. ദുബായ് മാളിലെ റി ടെയില്‍ ഷോപ്പുകള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ച ഒന്നു വരെയും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പുലര്‍ച്ചെ രണ്ടു വരെയും പ്രവര്‍ത്തിക്കും. റസ്റ്ററന്റും ഫുഡ് കോര്‍ട്ടുകളും എല്ലാ ദിവസവും പുലര്‍ച്ചെ രണ്ടു വരെയുണ്ടാകും. ദേര, മിര്‍ദിഫ് സിറ്റി സെന്ററുകള്‍ ഒരുമണി വരെ പ്രവര്‍ത്തിക്കും. ഇവിടെയുള്ള റസ്റ്ററന്റുകളും കഫെകളും പുലര്‍ച്ചെ രണ്ടു മണി വരെ തുറക്കും. ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍ രാത്രി 12 വരെ തുറന്നുപ്രവര്‍ത്തിക്കും. മാള്‍ ഓഫ് എമിറേറ്റ്‌സ് രാവിലെ 10 മുതല്‍ പുലര്‍ച്ച ഒന്നു വരെ പ്രവര്‍ത്തിക്കും.  

ഈജിപ്ത് മിഡിൽ ഈസ്റ്റിലെ ഏറ്റവും പഴയ സിനഗോഗിന്റെ പുനരുദ്ധാരണം ആരംഭിച്ചു

ഈജിപ്ത്: ഓൾഡ് കെയ്‌റോയിലെ മതസമുച്ചയത്തിലെ ബെൻ എസ്ര സിനഗോഗ് പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചതായി ഈജിപ്ഷ്യൻ ടൂറിസം, പുരാവസ്തു മന്ത്രാലയം അറിയിച്ചു. “ഈജിപ്തിലെയും മിഡിൽ ഈസ്റ്റിലെയും ഏറ്റവും പഴക്കം ചെന്ന സിനഗോഗായതിനാൽ ഇതിന് വലിയ പ്രാധാന്യമുണ്ട്,” കൗൺസിൽ സെക്രട്ടറി ജനറൽ മോസ്തഫ വസീരി പറഞ്ഞു. ഏകദേശം 1,200 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഈ സിനഗോഗ് ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജൂത ക്ഷേത്രങ്ങളിൽ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. മതപണ്ഡിതനും യഹൂദ തത്ത്വചിന്തകനുമായ എസ്രയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. “കെയ്‌റോ ജെനീസ” എന്നറിയപ്പെടുന്ന ഒരു കൂട്ടം ചരിത്രരേഖകൾ അതിൽ കണ്ടെത്തി. കൂടാതെ, ദേവാലയം ജറുസലേമിലെ കത്തീഡ്രലുകളുടെ മാതൃകയിൽ ആസൂത്രണം ചെയ്തിരിക്കുന്നു. മറ്റ് സിനഗോഗുകളെപ്പോലെ രണ്ട് നിലകളുള്ളതാണ് ക്ഷേത്രം. ഒന്നാം നില പുരുഷൻമാർക്കും രണ്ടാമത്തേത് സ്ത്രീകൾക്കുമാണ്. മധ്യഭാഗത്ത് തോറ വായിക്കുന്ന പ്രബോധന വേദിയും കിഴക്ക് ഒരു ഉയർന്ന വേദിയും ഉണ്ട്, തോറ ചുരുളുകൾ അടങ്ങുന്ന…

കോവിഡ്: ദുബായില്‍ സ്‌കൂളുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ദുബായ്: കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പറപ്പെടുവിച്ചു. ദുബായ് വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ചേര്‍ന്നാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളും പതിവുപോലെ പുനരാരംഭിക്കും. സ്‌കൂള്‍ പഠന യാത്രകള്‍ സംഘടിപ്പിക്കാനും അനുവാദമുണ്ട്. രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ പരിപാടികളില്‍ പങ്കെടുക്കാം. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം.  

യുഎഇയില്‍ പെരുന്നാള്‍ അവധി 30 മുതല്‍

അബുദാബി: യുഎഇയില്‍ പൊതു-സ്വകാര്യ മേഖലയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് ആണ് അവധി പ്രഖ്യാപിച്ചത്. ഏപ്രില്‍ 30 മുതല്‍ റംസാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്നു വരെ അവധിയായിരിക്കും. അതേസമയം മേയ് ഒന്നിനാണ് പെരുന്നാളെങ്കില്‍ മൂന്നു വരെയും രണ്ടിനാണെങ്കില്‍ നാലു വരെയും അവധി ആയിരിക്കും. ഇതോടെ ജീവനക്കാര്‍ക്ക് നാലോ അഞ്ചോ ദിവസം അവധി ദിനങ്ങള്‍ ലഭിച്ചേക്കും.  

പ്രവാസികളെ വെട്ടിലാക്കി വിമാന കന്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചു

അബുദാബി: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്. പെരുന്നാളിനോടനുബന്ധിച്ചു പ്രവാസികളില്‍ നല്ലൊരു വിഭാഗം നാട്ടിലേക്ക് തിരിക്കുന്നതിനാല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുക. ഇതു മുന്നില്‍കണ്ടാണ് പല വിമാനകന്പനികളും ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചിരിക്കുന്നത്. ദുബായില്‍ നിന്നു കൊച്ചിയിലേക്കുള്ള നിരക്ക് ഒരു വശത്തേയ്ക്കു മാത്രം ശരാശരി 450 ദിര്‍ഹമാണ് (7729 രൂപ) നിലവിലെ നിരക്ക്. എന്നാല്‍ പെരുന്നാള്‍ അവധി മുന്നില്‍ കണ്ട് 1550 ദിര്‍ഹം (32,227 രൂപ) ആണ് പല വിമാനകന്പനികളും ഈടാക്കുന്നത്. നാലംഗ കുടുംബത്തിനു കുറഞ്ഞത് 9500 ദിര്‍ഹം (രണ്ടു ലക്ഷത്തോളം രൂപ) ചെലവാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതു കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ്. സീസണ്‍ കാലയളവില്‍ മാത്രം പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനകന്പനികളുടെ ഈ പ്രവണത കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടരുകയാണ്.  

കതാറയില്‍ അപൂര്‍വാനുഭവമായി മലയാളി റമദാന്‍ സംഗമം

ദോഹ: ഖത്തറിന്റെ സാംസ്‌കാരിക തലസ്ഥാനമായ കതാറയുടെ ചരിത്രത്തില്‍ അപൂര്‍വാനുഭവമായി മലയാളി റമദാന്‍ സംഗമം. ലോക ശ്രദ്ധ നേടിയ കതാറ ആംഫി തിയേറ്ററിന്റെ വിശാലമായ വേദിയില്‍ ഇതാദ്യമായി നടന്ന മലയാള റമദാന്‍ പ്രഭാഷണം കേള്‍ക്കാന്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഒഴുകിയെത്തി. തിങ്ങി നിറഞ്ഞ ആംഫി തിയറ്റര്‍ മഹാമാരിക്കു ശേഷമുള്ള മലയാളികളുടെ റമദാന്‍ സംഗമ വേദി കൂടിയായി. റമദാനിന്റെ സന്ദേശവും ആത്മാവും ദോഹയിലെ ആയിരക്കണക്കിന് മലയാളി കുടുംബങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നത് ലക്ഷ്യം വച്ച് ഖത്തര്‍ ഇസ്ലാമിക കാര്യമന്ത്രാലയം- കതാറ കള്‍ച്ചറല്‍ വില്ലേജുമായി സഹകരിച്ച് ആംഫി തിയേറ്ററില്‍ സംഘടിപ്പിച്ചതാണ് കതാറ റമദാന്‍ സംഗമം. യുവപണ്ഡിതനും വാഗ്മിയും കേരള ഇസ്ലാമിക പണ്ഡിത സഭാംഗവും സെന്റര്‍ ഫോര്‍ സ്റ്റഡി ആന്‍ഡ് റിസര്‍ച് ദോഹ ഡയറക്ടറുമായ ഡോ. അബ്ദുല്‍വാസിഅ് ധര്‍മഗിരി സംഗമത്തില്‍ റമദാന്‍ പ്രഭാഷണം നടത്തി. ജീവിതവിഭവങ്ങള്‍ ഉളളവര്‍ ഇല്ലാത്തവര്‍ക്ക് പകുത്തുനല്‍കുന്നതിലൂടെ സാമൂഹിക…