കുക്കുമ്പർ എല്ലുകളെ ശക്തിപ്പെടുത്തുന്നു; വേനൽക്കാലത്ത് കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയൂ

ഓരോ വ്യക്തിയും വേനൽക്കാല ദിവസങ്ങളിൽ സ്വയം ജലാംശം നിലനിർത്താൻ ആഗ്രഹിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, സീസണൽ പഴങ്ങളും പച്ചക്കറികളും കഴിക്കുകയാണെങ്കിൽ, അത് വളരെ ഗുണം ചെയ്യും. ഈ പട്ടികയിൽ കുക്കുമ്പറും ഉള്‍പ്പെടും. ഇത് സാധാരണയായി ആളുകൾ സാലഡിലാണ് ഉപയോഗിക്കാറ്. 90 ശതമാനം വെള്ളവും കുക്കുമ്പറിൽ കാണപ്പെടുന്നു, ഇത് ശരീരത്തെ നിർജ്ജലീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ, നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, അയോഡിൻ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ നിരവധി ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ചൂട് കാലാവസ്ഥയില്‍ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു. കുക്കുമ്പർ നമ്മുടെ ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം. ചൂടിൽ കുക്കുമ്പർ കഴിക്കുന്നതിന്റെ ഗുണങ്ങൾ ശരീരത്തിൽ ജലാംശം നിലനിർത്തുന്നു – കുക്കുമ്പറിൽ 90 ശതമാനം വെള്ളം അടങ്ങിയിട്ടുണ്ട്, ഇത് വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. കുക്കുമ്പർ പതിവായി കഴിക്കുന്നത് ശരീരത്തിലെ ജലത്തിന്റെ…

കൊല്ലം പ്രവാസി അസോസിയേഷൻ – സിത്ര ഏരിയ സമ്മേളനം

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ സമ്മേളനം മാമീർ ഗ്രാൻഡ് റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു. ഏരിയാ വൈസ് പ്രസിഡന്റ് അൽ സാബിത്ത് അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം സിത്ര ഏരിയ കോഓർഡിനേറ്റർ നിഹാസ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സിദ്ദിഖ് ഷാൻ ഏരിയാ റിപ്പോർട്ടും ഏരിയ ട്രഷറര്‍ അരുൺകുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോഓർഡിനേറ്റർ നിഹാസ് പള്ളിക്കൽ നേതൃത്വം നൽകി. കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറി ആർ. കിഷോർ കുമാർ തിരഞ്ഞെടുപ്പ് വിശദീകരണം നടത്തി. കെ പി എ സിത്ര ഏരിയ കോഓഡിനേറ്റർ നിഹാസ് പള്ളിക്കൽ വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. ഏരിയ പ്രസിഡന്റ് അഭിലാഷ് കുമാർ, വൈസ് പ്രസിഡന്റ് വിനീഷ് മോഹനൻ, സെക്രട്ടറി ഫസിലുദീൻ, ജോയിൻ സെക്രട്ടറി അരുൺ കുമാർ,…

രാഷ്ട്രപതിയാകാൻ ആഗ്രഹിക്കുന്നില്ല, പകരം പ്രധാനമന്ത്രിയാകണം: മായാവതി

ലഖ്‌നൗ: ബിജെപി തന്നെ രാഷ്ട്രപതിയാക്കുമെന്ന എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ പരാമർശം തള്ളി ബിഎസ്പി അദ്ധ്യക്ഷ മായാവതി. താൻ ഒരിക്കലും രാഷ്ട്രപതിയാകാൻ ആഗ്രഹിച്ചിട്ടില്ലെന്നും, ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകാനുള്ള സ്വന്തം പാത വ്യക്തമാക്കാൻ മാത്രമാണ് സമാജ്‌വാദി പാർട്ടി നേതാവ് അതിനെക്കുറിച്ച് സ്വപ്നം കാണുന്നതെന്നും മായാവതി ബുധനാഴ്ച പറഞ്ഞു. “എനിക്ക് വരും ദിവസങ്ങളിൽ യുപി മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആകാൻ മാത്രമേ സ്വപ്നം കാണാനാകൂ, പക്ഷേ രാഷ്ട്രപതിയാകുമെന്ന് ഒരിക്കലും സ്വപ്നം കാണാൻ കഴിയില്ല,” നാല് തവണ മുഖ്യമന്ത്രിയായ ബഹുജൻ സമാജ് പാർട്ടി നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. . “ഞാൻ എന്റെ ജീവിതം സുഖമായി ചെലവഴിച്ചിട്ടില്ല, ബാബാ സാഹേബ് ഭീംറാവു അംബേദ്കറും കാൻഷി റാമും അവരുടെ അനുയായികളും അധഃസ്ഥിതരും അവരുടെ കാലിൽ നിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ കാണിച്ച പാതയിൽ പ്രവർത്തിക്കാൻ ഞാൻ പാടുപെട്ടു. രാഷ്ട്രപതിയായിക്കൊണ്ടല്ല, യുപി മുഖ്യമന്ത്രിയായും രാജ്യത്തിന്റെ പ്രധാനമന്ത്രിയായും ഈ ജോലി ചെയ്യാൻ…

ഫാ. മാത്യൂ എം മാത്യൂസിന് കൊല്ലം ജില്ല പ്രവാസി സമാജം യാത്രയയപ്പ് നല്‍കി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഔദ്യോഗിക പദവി പൂര്‍ത്തീകരിച്ചു നാട്ടിലേക്ക് മടങ്ങുന്ന കരുനാഗപ്പള്ളി മണപ്പള്ളി സ്വദേശിയും കൊല്ലം ജില്ലാ പ്രവാസി സമാജം അംഗവും സെന്റ് ബേസില്‍ ഇന്ത്യന്‍ ഓര്‍ത്തോഡക്‌സ് ചര്‍ച്ചു വികാരിയുമായ ഫാ. മാത്യൂ എം. മാത്യൂസിനു സമാജം യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് സലിം രാജ് അദ്ധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി അലക്‌സ് മാത്യൂ സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട, ജോയ് ജോണ്‍ തുരുത്തിക്കര എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സമാജത്തിന്റെ ഉപഹാരം സലിം രാജ് നല്‍കി , ഫാ. മാത്യൂ എം. മാത്യൂസ് മറുപടി പ്രസംഗം നടത്തി. ട്രഷറര്‍ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു. സലിം കോട്ടയില്‍  

ഫോക്കസ് അംഗത്വ വിതരണ കാമ്പയിന്‍ ഉദ്ഘാടനം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എന്‍ജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്‌സ് (ഫോക്കസ് , കുവൈറ്റ് ) പതിനാറാമത് പ്രവര്‍ത്തന വര്‍ഷത്തിന്റെ ഭാഗമായി അംഗത്വ വിതരണ മാസാചരണം ഉദ്ഘാടനം ചെയ്തു. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രവര്‍ത്തക സമതി യോഗത്തില്‍ വച്ചു പുതിയതായി അംഗത്വത്തിലേക്കു വന്ന മുഹമ്മദ് ഷെയ്ക് , ഷാജി ബേബി, ബിനു മാത്യൂ , മുഹമ്മദ് റിഫാന്‍ , നിഷ ഗിരിഷ് , പ്രേം കിരണ്‍ , മുഹമ്മദ് ഫൈസല്‍ എന്നിവര്‍ക്ക് ഫോക്കസ് ഭാരവാഹികളായ സലിം രാജ്, ഡാനിയേല്‍ തോമസ്, സി.ഒ. കോശി, റെജി കുമാര്‍ ,സുനില്‍ ജോര്‍ജ് . ജേക്കബ്ബ് ജോണ്‍ എന്നിവര്‍ അംഗത്വ വിതരണം നടത്തി ഉപദേശക സമതി അംഗങ്ങളായ തമ്പി ലൂക്കോസ്, റോയ് എബ്രഹാം, കാഡ് ടീം ലീഡര്‍ രതീഷ് കുമാര്‍ ,…

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ഉപവാസ സമരത്തിനൊരുങ്ങി നടന്‍ രവീന്ദ്രന്‍

കൊച്ചി: നടന്‍ രവീന്ദ്രന്‍ ഉപവാസം സമരം നടത്താനൊരുങ്ങുന്നു. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് രവീന്ദ്രന്‍ ഉപവാസ സമരം നടത്തുന്നത്. ഫ്രണ്ട്സ് ഓഫ് പി.ടി ആന്‍ഡ് നേച്ചറിന്റെ നേതൃത്വത്തില്‍ നാളെ എറണാകുളം ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ഏകദിന ഉപവാസത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവരും പിന്തുണ അറിയിച്ചിട്ടുണ്ട്. അതിജീവിതയ്ക്ക് നീതി വേണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. ചലച്ചിത്ര മേഖലയിലുള്ള മറ്റാരെങ്കിലും ഉപവാസത്തില്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന പ്രതിഷേധ പരിപാടി അഡ്വ. എ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും.  

ഇടുക്കിയില്‍ ഭാര്യയെ തീകൊളുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം: പൊള്ളലേറ്റ മകളും മരിച്ചു

കട്ടപ്പന: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന മകളും മരിച്ചു. ഇലവനാല്‍ തൊടുകയില്‍ ശ്രീ ധന്യയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരിച്ചത്. വണ്ടന്മേട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുറ്റടിയില്‍ ദന്പതികളാണ് കഴിഞ്ഞ ദിവസം പൊള്ളലേറ്റ് മരിച്ചത്. ഇലവനാല്‍ തൊടുകയില്‍ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ ഇളയ മകളാണ് ശ്രീ ധന്യ. ശ്രീധന്യയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഉറങ്ങിക്കിടന്ന ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവും തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു. ഞായറാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. കിടപ്പുമുറിയില്‍ പടര്‍ന്ന തീ വെള്ളമൊഴിച്ച് അണച്ച് അയല്‍വാസികള്‍ അകത്തു കയറിയപ്പോള്‍ രവീന്ദ്രനും ഉഷയും മരിച്ചു കിടക്കുന്നതാണു കണ്ടത്. തീ പടര്‍ന്നപ്പോള്‍ ഉണ്ടായ സ്‌ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്ന് ദന്പതികളുടെ ദേഹത്തുവീണ നിലയിലായിരുന്നു. തുടര്‍ന്നു…

നടന്‍ സലിം ഘൗസ് അന്തരിച്ചു; അനശ്വരനായത് ‘താഴ്‌വാരത്തിലെ’ വില്ലന്‍

മുംബൈ: പ്രശസ്ത നടന്‍ സലിം മുഹമ്മദ് ഘൗസ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച രാത്രി വസതിയില്‍ വച്ച് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. പിന്നാലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്‍ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭരതന്‍ സംവിധാനം ചെയ്ത താഴ് വാരം എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വില്ലന്‍ കഥാപാത്രമാണ് സലിം ഘൗസിനെ മലയാളികള്‍ക്ക് പ്രിയങ്കരനാക്കിയത്. പിന്നീട് ഭദ്രന്‍ സംവിധാനം ചെയ്ത ഉടയോന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. നിരവധി തമിഴ്, ഹിന്ദി ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്.        

കേരളത്തില്‍ രണ്ട് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക്് വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.30 നും 11.30നുമിടയ്ക്ക് 15 മിനിറ്റാണ് വൈദ്യുതി നിയന്ത്രണം. കേന്ദ്ര ൈവദ്യുതി വിഹിതത്തില്‍ കുറവ് വന്നതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 400 മുതല്‍ 500 മെഗാവാട്ട് വരെ കുറയുമെന്നാണ് സൂചന കൂടാതെ ഉപഭോക്താക്കള്‍ മൂന്ന് പോയിന്റ് എങ്കിലും ഓഫാക്കി വൈദ്യുതി ഉപഭോഗം കഴിയുന്നത്ര കുറച്ച് സഹകരിക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. നഗരപ്രദേശങ്ങളിലും ആശുപത്രികളിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ല. ദേശീയ ഗ്രിഡില്‍ നിന്നുള്ള കുറവും ചൂടുകൂടിയതോടെ ഉപഭോഗം കൂടിയതുമാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം. അതേസമയം, സംസ്ഥാനത്ത് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം രണ്ടു ദിവസത്തേക്ക് മാത്രമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പ്രതിദിനം ലഭിക്കേണ്ട വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവാണ് നിലവില്‍ ഇപ്പോഴുണ്ടായതെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അടിയന്തരസാഹചര്യം നേരിടാന്‍ മറ്റൊരു കമ്പനിയുമായി കരാര്‍ ഒപ്പിട്ടുണ്ടെന്നും മന്ത്രി…

സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരമെന്ന് ഇ. ശ്രീധരന്‍

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. വിശദമായി പഠനം നടത്താതെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പദ്ധതി കേരളത്തെ രണ്ടായി മുറിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. സില്‍വര്‍ലൈന്‍ അലൈന്‍മെന്റിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. കെ റെയിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംവാദം പ്രഹസനം മാത്രമായിരുന്നെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി.