ഫിഫ ലോക കപ്പ്: സർക്കാർ വിരുദ്ധ പ്രതിഷേധത്തിന് പിന്തുണയുമായി ഇറാനിയന്‍ ടീം ദേശീയ ഗാനം ആലപിച്ചില്ല

ദോഹ (ഖത്തര്‍): ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ ടീം അംഗങ്ങൾ ലോകകപ്പ് ഫുട്ബോൾ വേദിയിൽ. അർ-റയ്യാനിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഫിഫ ലോകകപ്പ് മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാതെ ഇറാനിയൻ ഫുട്ബോൾ ടീം പ്രതിഷേധിച്ചു. മത്സരത്തിനിടെ ഇറാൻ ആരാധകരുടെ വികാരനിർഭരമായ നിമിഷങ്ങൾക്കും ഗാലറി സാക്ഷിയായി. ഗ്രൂപ്പ് ബി ഉദ്ഘാടന മത്സരത്തിൽ ഇറാൻ ഇംഗ്ലണ്ടിനെ നേരിട്ടു. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ പിന്തുണച്ച് ദേശീയ ഗാനം ആലപിക്കണോ വേണ്ടയോ എന്ന് ടീം കൂട്ടായ തീരുമാനമെടുക്കുമെന്ന് ഇറാൻ ക്യാപ്റ്റൻ അലിറേസ ജഹാൻബക്ഷ് നേരത്തെ പറഞ്ഞിരുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ, രാജ്യത്തെ ജനങ്ങളുടെ ശബ്ദമാകാൻ ഇറാന്റെ ടീം അംഗങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ദേശീയ ടീം ക്യാപ്റ്റൻ എഹ്‌സാൻ ഹജ്‌സഫിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, ഇറാനിലെ പ്രതിഷേധക്കാർക്ക് പിന്തുണയുമായി ഗാലറിയിൽ പ്രതികരണങ്ങളുണ്ടായി. വിമന്‍, ലൈഫ്,…

ദക്ഷിണേഷ്യയിലെ മികച്ച പത്ത് വിമാനത്താവളങ്ങളിൽ എട്ടെണ്ണം ഇന്ത്യയില്‍; ഡല്‍ഹിയിലെ ഐജി‌എ ഒന്നാമന്‍

ന്യൂഡല്‍ഹി: സ്‌കൈട്രാക്‌സിന്റെ ദക്ഷിണേഷ്യയിലും ഇന്ത്യയിലും മികച്ച എയർപോർട്ട് അവാർഡുകളിൽ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണൽ എയർപോർട്ട് (ഡൽഹി) ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർച്ചയായി നാലാം വർഷമാണ് ഡൽഹി ഈ പുരസ്‌കാരം നേടുന്നത്. ബാംഗ്ലൂർ, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങൾ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി. ദക്ഷിണേഷ്യയിലെ മികച്ച പത്ത് വിമാനത്താവളങ്ങളിൽ എട്ടെണ്ണവും ഇന്ത്യൻ വിമാനത്താവളങ്ങളാണ്. ചെന്നൈ, കൊൽക്കത്ത, കൊച്ചി എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ദക്ഷിണേഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങളങ്ങളുടെ പട്ടികയിലും ഡൽഹിയാണ് മുന്നിൽ. കൂടാതെ, ലോകത്തിലെ മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയിൽ ഡൽഹി 37-ാം സ്ഥാനത്താണ്. ഡൽഹി വിമാനത്താവളത്തിൽ T1, T2, T3 എന്നിങ്ങനെ മൂന്ന് ടെർമിനലുകളുണ്ട്. 2010-ലാണ് ഇതിന്റെ T3 ടെർമിനൽ തുറന്നത്. ലോകത്തിലെ ഏറ്റവും വലിയ ടെർമിനലായ T3 വഴി പ്രതിവർഷം 40 ദശലക്ഷം യാത്രക്കാർ കടന്നുപോകുന്നു. ഡൽഹി വിമാനത്താവളം നിയന്ത്രിക്കുന്നത് ജിഎംആർ…

മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് സംഘടിപ്പിച്ച ഇന്റര്‍ ഡിസ്റ്റിക് പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരത്തില്‍ തൃശൂര്‍ ജില്ല ജേതാക്കള്‍

ദോഹ: ഖത്തര്‍ ലോകകപ്പിന് ഐക്യദാര്‍ഢ്യവുമായി മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ്‌സംഘടിപ്പിച്ചഇന്റര്‍ ഡിസ്റ്റിക് പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരത്തില്‍ തൃശൂര്‍ ജില്ല ജേതാക്കളായി. മലപ്പുറം ജില്ലയാണ് റണ്ണര്‍ അപ്പ്. അബുഹമൂര്‍ ഇറാനി സ്‌കൂളില്‍ നടന്നപെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരം മര്‍സ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ജിഫിന്‍ കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ചുകൊണ്ട് 14 ടീമുകള്‍ പങ്കെടുത്തു. വിജയികള്‍ക്ക് മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ഷാഫി ബിന്‍ ഹംസ ട്രോഫി സമ്മാനിച്ചു. മര്‍സ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ജിഫിന്‍, മാനേജര്‍ ഷംസീര്‍ ഖാന്‍, ചീഫ് അക്കൗണ്ടന്റ് സഹീര്‍ സി.പി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അഹമ്മദ് പാതിരിപ്പറ്റ, വിഷന്‍ മീഡിയ പ്രതിനിധികളായ അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍, നസീമ വലിയകത്ത്എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ : മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ച പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ വിജയികളായ…

England sporting goods firm removed Lord Ganesh polo-suit after Hindu protest

Whitstable (Kent, England) based online sporting goods store, Water Polo Shop, withdrew the water polo swimsuit carrying the image of Hindu deity Lord Ganesh; after Hindus protested calling these “highly inappropriate”. Pauline of Water Polo Shop, in an email to distinguished Hindu statesman Rajan Zed, who spearheaded the protest, wrote: We have removed the sale of this product from our website. Meanwhile, Bbosi, the sportswear company in Spain, which reportedly owned this design, also seems to have removed this and all other Ganesh products, as “Ganesh” search on its website yielded…

കെ.പി.എ എജ്യുക്കേഷൻ എക്സലൻസ് 2022 അവാർഡുകൾ സമ്മാനിച്ചു

ബഹ്റൈന്‍: 10, 12 ക്‌ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ കെ.പി.എ എജ്യുക്കേഷൻ എക്സലൻസ് 2022 അവാർഡുകൾ സമ്മാനിച്ചു. ബഹ്‌റൈനിലും, കേരളത്തിലും പഠിച്ച 32 കുട്ടികളാണ് ഈ വർഷത്തെ അവാർഡിന് അർഹരായത്. ബഹ്‌റൈനിൽ പഠിച്ച കുട്ടികൾ നേരിട്ടും, നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളും ജുഫയർ ഒലിവ് വെസ്റ്റേൺ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വച്ച് വിശിഷ്ടാഥികളിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷനായ ചടങ്ങ് മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി ഉത്‌ഘാടനം ചെയ്തു. ഫ്രണ്ട്‌സ് സോഷ്യൽ അസ്സോസിയേഷൻ പ്രസിഡന്റ് സെയ്ദ് റമദാൻ നദ്‌വി മുഖ്യാതിഥിയായും, വൈറ്റോൾ ബഹ്‌റൈൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ നൈന മുഹമ്മദ്, ഫിറ്റ്ജീ ബഹ്‌റൈൻ കോ-ഓർഡിനേറ്റർ അനിരുദ്ധ് ബരൻവാൽ എന്നിവർ വിശിഷ്ടാതിഥികളുമായിരുന്നു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ…

അല്‍ ജലീല ചിന്‍ഡ്രന്‍സ് സ്‍പെഷ്യാലിറ്റി ഹോസ്‍പിറ്റലില്‍ ‘വീല്‍സ് ഓഫ് ഹാപ്പിനെസ്’ സംഘടിപ്പിച്ച് യൂണിയന്‍ കോപ്

മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുട്ടികള്‍ക്കായുള്ള അന്താരാഷ്‍ട്ര ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു ‘വീല്‍സ് ഓഫ് ഹാപ്പിനെസ്’ സംഘടിപ്പിച്ചത്. ദുബൈ: ദുബൈയിലെ അല്‍ ജലീല ചില്‍ഡ്രന്‍സ് സ്‍പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് ‘വീല്‍സ് ഓഫ് ഹാപ്പിനെസ്’ എന്ന പേരില്‍ യൂണിയന്‍ കോപ് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. രോഗികളായി ആശുപത്രിയിലെത്തുന്ന കുട്ടികളെ സന്തോഷിപ്പിക്കാനും അവരുടെ ചികിത്സാ കാലയളവില്‍ പിന്തുണ നല്‍കാനും അവബോധം വളര്‍ത്താനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. ചികിത്സയ്ക്കിടെ കുട്ടികള്‍ക്ക് യൂണിയന്‍ കോപ് സമ്മാനങ്ങള്‍ വിതരണം ചെയ്‍തു. രക്ഷിതാക്കളുടെയും നിയോനെറ്റല്‍ ഇന്റര്‍ന്‍സീവ് കെയറിലെ (എന്‍ഐസിയു) രോഗികളുടെയും സഹകരണത്തോടെയായിരുന്നു, മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. യൂണിയന്‍കോപില്‍ നിന്ന് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി, കമ്മ്യൂണിക്കേഷന്‍ സെക്ഷന്‍ മാനേജര്‍ ഹുദ സാലെം സൈഫ്, യൂണിയന്‍ കോപ് അല്‍ വര്‍ഖ സിറ്റി മാള്‍ ബ്രാഞ്ച് മാനേജര്‍ മുഹമ്മദ്…

ശശി തരൂരിന്റെ മലബാർ പര്യടനത്തെച്ചൊല്ലി കേരളാ കോൺഗ്രസിലെ ഒരു വിഭാഗത്തില്‍ കലഹം

കോഴിക്കോട്: വിവിധ പരിപാടികളിൽ പങ്കെടുക്കാനും പൊതുപ്രവർത്തകരെ കാണാനുമായി കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ മലബാർ പര്യടനത്തെച്ചൊല്ലി സംസ്ഥാന കോൺഗ്രസില്‍ കലഹം. സംസ്ഥാന കോൺഗ്രസിൽ പുതിയൊരു “തരൂർ ഗ്രൂപ്പ്” ഉയർന്നുവരുന്നതിന്റെ സൂചനയായി, ഞായറാഴ്ച “സംഘപരിവാറും മതേതരത്വത്തിനെതിരായ വെല്ലുവിളികളും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിന് “അപ്രഖ്യാപിത വിലക്ക്” ഏർപ്പെടുത്തിയ നേതാക്കൾക്കെതിരെ അദ്ദേഹത്തിന്റെ അനുയായികൾ ആഞ്ഞടിച്ചു. “കോഴിക്കോട് ജവഹർ യൂത്ത് ഫൗണ്ടേഷന്റെ” ബാനറിൽ ഇതേ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോഴിക്കോട് എംപി എം കെ രാഘവൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ തരൂർ അനുകൂലികൾ പങ്കെടുക്കുകയും ചെയ്തു. കൂടാതെ, യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച തരൂരിന്റെ പരിപാടിക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിന് ഉത്തരവാദികൾ ആരാണെന്ന് കണ്ടെത്താൻ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും രാഘവൻ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. കോഴിക്കോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് തനിക്ക് ഉജ്ജ്വല സ്വീകരണം ലഭിക്കുന്നതിന്റെ വീഡിയോ തിങ്കളാഴ്ച തരൂർ തന്റെ ട്വിറ്ററില്‍…

ദുരഭിമാന കൊലപാതകം: അന്യ മതസ്ഥനെ വിവാഹം കഴിച്ച മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി; മൃതദേഹം സ്യൂട്ട് കെയ്സിലാക്കി ഉപേക്ഷിച്ചു

ന്യൂഡൽഹി: അന്യ മതസ്ഥനെ വിവാഹം കഴിച്ച മകളെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കെയ്സിലാക്കി മധുര എക്സ്പ്രസ് വേയില്‍ ഉപേക്ഷിച്ച മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. 22-കാരിയായ മകളെ പിതാവാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ആയുഷി ചൗധരി (22)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. മകൾ മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പറയുന്നു. മകൾ രാത്രിയിൽ സ്ഥിരമായി പുറത്തെക്ക് പോകുന്നത് പിതാവ് നിതേഷ് യാദവ് ശ്രദ്ധിച്ചിരുന്നു. അമ്മയുടെയും സഹോദരന്റെയും അറിവോടെയാണ് നിതേഷ് യാദവ് മകളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സ്യൂട്ട്‌കേസ് ലഭിച്ച ശേഷം ഫോൺ കോളുകൾ പിന്തുടരുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്താണ് പോലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കൊല്ലപ്പെട്ട യുവതിയെ കണ്ടെത്തുന്നതിനായി ഡൽഹിയിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ടായിരുന്നു. ഛത്രപാൽ എന്ന മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ച കാര്യം ആയുഷി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ഇതറിഞ്ഞ യാദവ് മകളെ…

പാന്‍-ആധാര്‍ ലിങ്കിംഗ്: അടുത്ത വർഷം മുതൽ പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമായേക്കാമെന്ന് മുന്നറിയിപ്പ്

നിങ്ങൾ പാൻ കാർഡ് ഉടമയാണെങ്കിൽ, അത് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ അടുത്ത വര്‍ഷം മുതൽ പ്രവർത്തനരഹിതമായേക്കാമെന്ന് മുന്നറിയിപ്പ്. 2023 മാർച്ചിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ മുന്നറിയിപ്പ്. 2022 മാർച്ച് 31-നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആയിരം രൂപ വരെ പിഴയീടാക്കുമെന്ന് ആദായ നികുതി വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അത്തരം കാർഡ് ഉടമകൾക്ക് പാൻ കാർഡ് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നു. ആ അനുമതി 2023-ഓടെ ഇല്ലാതാകും. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആദായ നികുതി വകുപ്പ് പലതവണ നീട്ടിയിരുന്നു. 2017 ജൂലൈ ഒന്നിന് പാൻകാർഡ് അനുവദിച്ചവർ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഇത് 2022 ജൂൺ വരെ നീണ്ടു. ഇനിയും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അടുത്ത…

മെഹ്‌റൗളി കൊലപാതകം: തിരച്ചിലിനിടെ പോലീസ് മനുഷ്യന്റെ താടിയെല്ലുകൾ കണ്ടെടുത്തു

ന്യൂഡൽഹി : ശ്രദ്ധ വാക്കറിന്റെ അവശിഷ്ടങ്ങൾക്കായുള്ള തെരച്ചിലിനിടെ ഡൽഹി പോലീസ് മനുഷ്യന്റെ താടിയെല്ല് കണ്ടെടുത്തു. ഇത് കൊലപാതകത്തിന് ഇരയായ 27-കാരിയുടേതാണോ എന്നറിയാൻ ദന്തഡോക്ടറുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്. “റൂട്ട് കനാൽ ചികിത്സയ്ക്കോ മറ്റോ ആ സ്ത്രീയെ ചികിത്സിച്ച മുംബൈ ആസ്ഥാനമായുള്ള ഡോക്ടറിൽ നിന്ന് എക്സ്-റേ ഫിലിം എടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എക്സ്-റേ ഇല്ലെങ്കിൽ, തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്, ” ഡോക്ടര്‍ പറഞ്ഞു. ഈ വർഷം ആദ്യം അഫ്താബ് അമിൻ പൂനാവാലയ്‌ക്കൊപ്പം (28) മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറിയ ശ്രദ്ധ വാക്കർ സൗത്ത് ഡൽഹിയിലെ മെഹ്‌റൗളിയിലെ ഒരു ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിൽ വെച്ച് പൂനാവാല വാക്കറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ശരീരം 35 കഷണങ്ങളാക്കി മുറിക്കുകയും 300 ലിറ്റർ ഫ്രിഡ്ജിൽ മൂന്നാഴ്ചയോളം സൂക്ഷിച്ച് ദിവസങ്ങളോളം നഗരത്തിലുടനീളം കുഴിച്ചിടുകയും ചെയ്തെന്നാണ് കുറ്റാരോപണം. സമീപത്തെ വനമേഖലയിൽ നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും…