മേരി തോമസ് (72) ലോംഗ് ഐലന്റില്‍ നിര്യാതയായി

ലോംഗ് ഐലന്റ്: ന്യൂയോർക്ക് MTA യിൽ IT ഡിവിഷനിൽ ജോലി ചെയ്തുകൊണ്ടിരുന്ന മേരി തോമസ് (72) അന്തരിച്ചു. പിറവം മേമുഖം കയ്യാലപ്പറമ്പിൽ വർക്കി കുര്യാക്കോസിന്റെയും സാറാമ്മ കുര്യാക്കോസിന്റെയും മകളും, മാവേലിക്കര കങ്കാലിൽ കെ. റ്റി. മാത്യുവിൻ്റേയും തങ്കമ്മ മാത്യുവിൻ്റേയും മകൻ തോമസ് മാത്യുവിന്റെ സഹധര്‍മ്മിണിയുമാണ്. ന്യൂയോർക്ക് ലോംഗ് ഐലന്റ് മർത്തോമ്മ പള്ളി ഇടവാംഗമാണ്. മക്കൾ: റൂണി തോമസ്‌, റീമി തോമസ്. മരുമക്കൾ: റീതു മാത്യു, ഷോൺ മാത്യുസ്. കൊച്ചു മക്കൾ : Alexis, Jeremy, Conor, Bryce. സഹോദരങ്ങൾ: വറുഗീസ്, ജോൺ (കേരള); ജേക്കബ്, ബാബു (ന്യൂജേഴ്സി) Viewing and Services: LONG ISLAND Marthoma Church, 2350 Merrick Ave. Merrick Friday: 5 PM to 8 PM 8 PM to 8.30 PM Service Part 1 & 2 Saturday:…

ലോക മലയാളി സംഘടന (ഡബ്ല്യു.എംസി) ന്യൂയോക്ക് പ്രോവിന്‍സ് ക്രിസ്മസ് നവവത്സരാഘോഷം സംഘടിപ്പിച്ചു

ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യുയോര്‍ക്ക് പ്രോവിന്‍സിന്റെ ക്രിസ്മസ് – നവവത്സരാഘോഷം ജനുവരി എട്ടാം തീയതി ടൈസന്‍ സെന്റില്‍ ‘ഫ്രണ്ട്‌സ് ഓഫ് കേരള’ അവതരിപ്പിച്ച ചെണ്ട മേളത്തോടു കുടി അരങ്ങേറി. കുമാരി അജ്ഞന മൂലയില്‍ അമേരിക്കന്‍ ദേശീയ ഗാനവും ഇന്‍ഡ്യന്‍ ദേശീയ ഗാനവും ആലപിച്ചു. വേള്‍ഡ് മലയാളി സംഘടന ന്യൂയോര്‍ക്ക് പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി പ്രൊഫ. സാം മണ്ണിക്കരോട്ട് സ്വാഗത പ്രസംഗം നടത്തി. പ്രോവിന്‍സ് പ്രസിഡന്റ് ജോര്‍ജ് കെ. ജോണിന്റെ അദ്ധ്യഷ പ്രസംഗത്തിനു ശേഷം സംഘടനയുടെ ആഗോള ചെയര്‍മാന്‍ ഗോപാലപിളള നിലവിളക്ക് കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. എപ്പിസ്‌കോപ്പല്‍ സഭ ബിഷപ്പ് വെരി.റവ. ജോണ്‍സി ഇട്ടി ക്രിസ്മസ് ദൂത് നല്കി. റോക്ക്‌ലാന്‍ഡ് കൗണ്ടി ജനപ്രതിനിധി ഡോ. ആനി പോള്‍, സംഘടനയുടെ ആഗോള ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പളളി, അമേരിക്കന്‍ റീജിയന്‍ ചെയര്‍മാന്‍ ചാക്കോ കോയിക്കലേത്ത്, പ്രസിഡന്റ് ജോണ്‍സണ്‍…

കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ; സർക്കാർ നിലപാട് ജാതി വിവേചകരെ സംരക്ഷിക്കുന്നത് – എസ്.ഐ.ഒ

കോട്ടയം : കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വിവേചനപരമായി പെരുമാറിയ ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ നടപടിയെടുക്കാന്‍ സന്നദ്ധമാവാതെ സർക്കാർ സ്വീകരിക്കുന്ന സമീപനം ജാതി വിവേചനം നടത്തുന്നവരെ സംരക്ഷിക്കുന്നതാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ. ഒരു മാസത്തിലധികമായി വിദ്യാര്‍ത്ഥികളും ജീവനക്കാരും സമരത്തിലാണ്. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഇടതുപക്ഷ സര്‍ക്കാറും ജാതി വിവേചനം നടത്തിയ ഡയറക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ രോഹിത് വെമുലയുടെ മരണത്തിന് കാരണക്കാരായവരെ സംരക്ഷിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ അതേ നടപടികളാണ് ഇന്ന് കേരള സര്‍്ക്കാര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. നവോത്ഥാനത്തെ കുറിച്ച് നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുന്നതാണ് സമരത്തോടുള്ള സര്‍ക്കാര്‍ നിലപാട്. കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സന്ദര്‍ശിച്ച് കൊണ്ട്…

ബജറ്റില്‍ കര്‍ഷകരുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചാല്‍ തിരിച്ചടിയുണ്ടാകും : അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: വരാന്‍ പോകുന്ന സംസ്ഥാന ബജറ്റില്‍ കര്‍ഷകരുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാനുള്ള അണിയറനീക്കത്തില്‍ നിന്ന് ധനകാര്യവകുപ്പ് പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ വി.സി.സെബാസ്റ്റിയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ധനകാര്യ ധൂര്‍ത്തിന്റെ ഇരകളായി അസംഘടിത കര്‍ഷകസമൂഹത്തെ ഇനിയും വിട്ടുകൊടുക്കാനാവില്ല. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വന്‍ ശമ്പളക്കുതിപ്പിനായി, തകര്‍ന്നടിഞ്ഞ കാര്‍ഷിക സമ്പദ്ഘടനയില്‍ ജീവിതം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന കര്‍ഷകരെ ദ്രോഹിക്കുന്നത് എതിര്‍ക്കപ്പെടണം. 2011 ലെ ഭൂനികുതി 11 രൂപയെങ്കില്‍ 2022ലത് 88 രൂപയായി പതിന്മടങ്ങ് വര്‍ദ്ധിച്ചു. അതേസമയം കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച അതിരൂക്ഷവുമാണ്. ഭൂമിയുടെ ന്യായവില വര്‍ദ്ധിപ്പിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ഉയര്‍ത്താനുള്ള നീക്കവും ഭൂമിയുടെ ക്രയവിക്രയത്തെയും കര്‍ഷകരുടെ നിലനില്പിനെയും ബാധിക്കും. ഇപ്പോള്‍തന്നെ സാമ്പത്തിക പ്രതിസന്ധിയില്‍ കാര്‍ഷികമേഖലയിലെ ഭൂമിയുടെ ക്രയവിക്രയം നിലച്ചിരിക്കുകയാണ്. തകര്‍ന്നടിഞ്ഞ കാര്‍ഷിക സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം പരാജയപ്പെട്ടു. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍പോലും…

ഹൂസ്റ്റണിൽ നിര്യാതയായ അക്കാമ്മ വര്‍ഗീസിന്റെ പൊതുദർശനം വെള്ളിയാഴ്ച; സംസ്കാരം ശനിയാഴ്ച

ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതയ ഇരവിപേരൂർ ശങ്കരമംഗലത്ത് ചേറ്റുകണ്ടത്തില്‍ പരേതനായ സി.ജി. വര്‍ഗീസിന്റെ (ജോയി) ഭാര്യ അക്കാമ്മ വര്‍ഗീസിന്റെ (കുഞ്ഞൂഞ്ഞമ്മ-80) സംസ്‍കാരം ജനുവരി 21 നു ശനിയാഴ്ച നടത്തും. പരേത കീഴ്വായ്പൂർ കാവില്‍ കുടുംബാംഗമാണ്. പൊതുദർശനം: ജനുവരി 20ന് വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 8:30 വരെ സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് (സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് (Southwest Church of God, 235 Avenue E, Stafford, TX 77477) സംസ്കാരശുശ്രൂഷകൾ ജനുവരി 21 ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് (Southwest Church of God, 235 Avenue E, Stafford, TX 77477) സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഫോറസ്റ്റ് പാര്‍ക്ക് വെസ്റ്റ്‌ഹൈമര്‍ സെമിത്തേരിയില്‍ (12800 Westheimer Rd, Houston, TX…

ഷിക്കാഗോ മലയാളി അസോസിയേഷന്റെ സുവര്‍ണജൂബിലി മെഗാ സ്‌പോണ്‍സര്‍ അലക്‌സ് & അച്ചാമ്മ മരുവിത്തറ

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്‍ രൂപം കൊണ്ട്  50 വര്‍ഷം തികയുന്നതിനോട് അനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികളോടെ ‘സുവര്‍ണജൂബിലി’ ജൂണ്‍ 24 ,2023  ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ചു. 12000 ചതുരശ്രയടി വിസ്തീര്‍ണവും 3500ലധികം ആളുകളെ  ഉള്‍ക്കൊള്ളുന്നതിന്  സ്ഥലസൗകര്യവും ഉള്ള  ‘വാട്ടര്‍ഫോര്‍ഡ്’ ബാന്‍ക്വറ്റിലെ ‘ഗ്രാന്‍ഡ് ബാല്‍ റൂമില്‍’ വെച്ച് ആയിരിക്കും ജൂബിലി ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്. രാവിലെ 9:00 മുതല്‍ വൈകുന്നേരം 11 മണി വരെയാണ് വിവിധ ഇനം പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തിരിക്കുന്നത്. സെമിനാറുകള്‍, ക്ലാസുകള്‍, മീറ്റിംഗുകള്‍,  അവാര്‍ഡ് ദാന ചടങ്ങുകള്‍, പ്രമുഖ അതിഥികള്‍, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രതിനിധികള്‍, ഫിലിം ഇന്‍ഡസ്ട്രി പ്രതിനിധികള്‍, എന്റര്‍ടെയിന്‍മെന്റ് പരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിവിധ പരിപാടികളാണ് പ്രസ്തുത ദിനത്തില്‍  ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിന്റെ മെഗാ സ്‌പോണ്‍സറായി അലക്‌സ് & അച്ചാമ്മ മരുവിത്തറ എന്നീ കുടുംബത്തിനുവേണ്ടി മീന & ജൂബി വള്ളികളത്തില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് സീറോമലബാര്‍…

ഡാളസിൽ നിര്യാതനായ ജസ്റ്റിൻ എബ്രഹാമിന്റെ പൊതുദർശനം ശനിയാഴ്ച

ഡാളസ്: ഹൃദയാഘാതത്താൽ ഡാളസിൽ നിര്യാതനായ പത്തനംതിട്ട പുന്നയ്ക്കാട്ട് കിഴക്കേ പുത്തേത്ത് സണ്ണി എബ്രഹാമിന്റെയും കല്ലൂപ്പാറ കൈതയിൽ മുണ്ടോകുളത്ത് മലയിൽ പുത്തൻവീട്ടിൽ സാലി അബ്രഹാമിന്റെയും മൂത്ത മകൻ ജസ്റ്റിൻ എബ്രഹാമിന്റെ (33) പൊതുദർശനം നാളെ (വെള്ളിയാഴ്ച) വൈകിട്ട് 6 മുതൽ 9 മണി വരെ ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ (11550 Luna Rd, Farmers Branch, Tx 75234) ദേവാലയത്തിൽ വെച്ച് നടത്തപ്പെടും. സംസ്കാരം ജനുവരി 21 ശനിയാഴ്ച്ച രാവിലെ 9.30 ന് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ജസ്റ്റിൻ അക്കൗണ്ടിംഗിൽ മാസ്റ്റേഴ്സ് ബിരുദത്തിനു ശേഷം ജെ. ഹിൽബേൺ എന്ന പ്രമുഖ കമ്പനിയിൽ സീനിയർ അക്കൗണ്ടന്റ് ആയി ജോലി…

ഏഷ്യന്‍ വംശജരുടെ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന മൂവര്‍ സംഘം പിടിയില്‍

പ്ലാനോ (ടെക്‌സസ്) : പ്ലാനോ സിറ്റി ഉള്‍പ്പെടെ നോര്‍ത്ത് ടെക്‌സസില്‍ വിവിധ സൈറ്റുകളില്‍ ഏഷ്യന്‍ വംശജരുടെ വീടുകളില്‍ കവര്‍ച്ച നടത്തിവന്നിരുന്നു മൂവര്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഹോസെ ഗോണ്‍സാല്‍വസ്,  മെല്‍ബ ഗെയിറ്റന്‍, ലിബര്‍ഡോ സോട്ടോ, എന്നിവരാണ് അറസ്റ്റിലായത് മൂന്നുപേരും കൊളംബിയയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞവര്‍ഷം പ്ലാനോയില്‍ മാത്രം 12 ഏഷ്യന്‍ വംശജരുടെ പ്രത്യേകിച്ചു ഇന്ത്യക്കാരുടെ വീടുകളില്‍ ഇവര്‍ കവര്‍ച്ച നടത്തി. വിലപിടിപ്പുള്ള ആഭരണങ്ങള്‍ സ്വര്‍ണം എന്നിവ കൊണ്ടുപോവുകയായിരുന്നു. നോര്‍ത്ത് കരോലിന, ഫ്‌ലോറിഡ, ജോര്‍ജിയ തുടങ്ങിയ സംസ്ഥാനങ്ങളിലും  ഇവര്‍ കവര്‍ച്ച നടത്തിയതായി പോലീസ് പറഞ്ഞു. ഗേയ്റ്റനും സോട്ടോയും ഹൂസ്റ്റണില്‍  നിന്നും ഗോണ്‍സാല്‍വസ് മിയാമിയില്‍ നിന്നും ആണ് പിടിയിലായത്. അറസ്റ്റ് ചെയ്ത ഇവരുടെ വീടുകളില്‍ നിന്നും ആയിരക്കണക്കിന് വിലമതിക്കുന്ന ആഭരണങ്ങളും വിലയേറിയ മോഷണമുതലുകളും  കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പിടികൂടിയവരെ പ്ലാനോ തുടങ്ങിയ  സ്ഥലങ്ങളില്‍ കൊണ്ടുവന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

10,000 ജീവനക്കാര്‍ മൈക്രോസോഫ്റ്റ് കമ്പനിക്ക് പുറത്ത്; ആമസോണ്‍ 18000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു

ന്യൂയോര്‍ക്ക്: അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടെന്ന് ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ 10,000 ജീവനക്കാര്‍ കമ്പനിക്ക് പുറത്തായി. പിരിച്ചു വിടല്‍ തീരുമാനം വ്യക്തമാക്കിക്കൊണ്ട് കമ്പനി സിഇഒ സത്യ നദെല്ല ജീവനക്കാര്‍ക്ക് ഇ-മെയ്ല്‍ സന്ദേശം അയച്ചു’.ബൃഹദ് സാമ്പത്തിക സാഹചര്യങ്ങളും ഉപഭോക്താക്കളുടെ മാറിയ മുന്‍ഗണനകളും’ മുന്‍നിര്‍ത്തിയാണ് ജീവനക്കാരെ പിരിച്ചു വിടാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയില്‍ എത്ര പേര്‍ക്ക് ജോലി നഷ്ടമായെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. . ‘ചില മേഖലകളില്‍ ആളുകളെ ഒഴിവാക്കുന്നതിനൊപ്പം സുപ്രധാനവും തന്ത്രപരവുമായ മേഖലകളിലേക്ക് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യും,’ നദെല്ല വ്യക്തമാക്കി. ഭാവിയെക്കരുതി തന്ത്രപരമായ മേഖലകളില്‍ നിക്ഷേപം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. റെഗുലേറ്ററി ഫയലിംഗില്‍ കൂട്ട പിരിച്ചു വിടലിനെപ്പറ്റി മൈക്രോസോഫ്റ്റ് സൂചിപ്പിച്ചിരുന്നു. നേരത്തെ ആമസോണ്‍, ട്വിറ്റര്‍, മെറ്റ തുടങ്ങിയ വമ്പന്‍മാരും ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ആമസോണ്‍…

ഭാര്യയെ വെട്ടിമുറിച്ചു ഡംപ്സ്റ്ററില്‍ നിക്ഷേപിച്ച ഭര്‍ത്താവ് അറസ്റ്റില്‍

നോര്‍ഫോള്‍ക്ക് (മാസച്യുസെറ്റ്‌സ്) : ഭാര്യയെ വധിച്ചു ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി ഡംപ്സ്റ്ററില്‍  നിക്ഷേപിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മൂന്നു കുട്ടികളുടെ മാതാവാണ് ഇവര്‍. വിവാഹ ബന്ധം അവസാനിപ്പിക്കുവാന്‍ ഭര്‍ത്താവ് ബ്രയാന്‍ വാള്‍ഷ് ഭാര്യ അനാ വാള്‍ഷിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.ഭയാനകമായി പീഡിപ്പിച്ചശേഷം അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് നോര്‍ഫോള്‍ക്ക് ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. കൊലപാതകക്കുറ്റം ചുമത്തി ജനുവരി 18 കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യം നല്‍കാതെ ജയിലില്‍ അടക്കുന്നതിനും ,ഫെബ്രുവരി 9 നു വീണ്ടും ഹാജരാക്കുന്നതിനും ഉത്തരവിട്ടു. വിവാഹമോചനത്തെക്കാള്‍ ഭാര്യയെ വധിക്കുകയാണ് നല്ലതെന്ന് വിശ്വസിച്ച ബ്രയാന്‍ ഭാര്യയെ ഉപേക്ഷിക്കാന്‍ ഏറ്റവും നല്ല സ്റ്റേറ്റ് ഏതാണെന്ന് ഗൂഗിളില്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ജനുവരി ഒന്നിനുശേഷം ഭാര്യയെ കണ്ടിട്ടില്ലെന്നാണ് ഭര്‍ത്താവ് പോലീസിനു നല്‍കിയ വിവരം. ജനുവരി നാലിന് ജോലിയില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സ്ഥാപനം ഉടമ പോലീസില്‍ പരാതിപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പല നുണകള്‍…