കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (KANJ) യുടെ ന്യൂഇയർ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ജനുവരി 28 ന്

ന്യൂജേഴ്‌സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ്) ന്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര ഇന്ത്യയുടെ 74) മതു റിപ്പബ്ലിക് ഡേയും ന്യൂ ഇയർ ആഘോഷങ്ങളും വിവിധ പരിപാടികളോടെ ന്യൂജേഴ്‌സി കാർട്ടറേറ് യുക്രേനിയൻ സെന്റെറിൽ വച്ച് നടത്തപ്പെടും. 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ വാർഷിക ആഘോഷത്തോടൊപ്പം പുതുവത്സരവും വളരെ വിപുലമായിട്ടാണ് കേരളാ അസ്സോസിയേഷൻ ഇത്തവണ നടത്തുന്നത് എന്നത് മുൻപെന്നത്തെക്കാളും പ്രത്യേകതയും പ്രാധാന്യവും അർഹിക്കുന്നു. മാലിനി നായരുടെ സൗപർണിക ഡാൻസ് അക്കാദമിയും , രേഖ പ്രദീപും സംഘവും , റുബീന സുധർമ്മന്റെ വേദിക അക്കാദമിയും , സോഫിയ മാത്യൂവിന്റെ ഫനാ സ്‌കൂൾ ഓഫ് ഡാൻസ് എന്നിവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും,നൃത്തനൃത്യങ്ങളും, നോർത്ത് അമേരിക്കയിലെ പ്രശസ്‌തരായ യുവഗായകർ അണിനിരക്കുന്ന “സംഗീത സായാഹ്‌നം” എന്ന പ്രത്യേക കലാവിരുന്നും ചടങ്ങിന്…

വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്കാ റീജിയൻ യൂണിഫൈഡിന് അഭിമാനപൂരകമായിമാറിയ കാനഡായിലെ വെസ്റ്റേൺ ഒൻറ്റാറിയോ പ്രോവിൻസ്

ന്യൂ ജഴ്‌സി: ഡബ്ല്യൂ എം സി അമേരിക്കാ റീജിയൻ യൂണിഫൈഡിന് ഒരു പൊൻതൂവൽ കൂടി നൽകികൊണ്ട് കാനഡായിലെ വെസ്റ്റേൺ ഒൻറ്റാറിയോയിൽ പുതിയ പ്രൊവിൻസിനു തുടക്കംകുറിച്ചു. വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്കാ റീജിയൻ യൂണിഫൈഡ് സംഘടിപ്പിച്ച സും മീറ്റിംഗിൽ പുതുതായി രൂപം കൊള്ളുന്ന വെസ്റ്റേൺ ഒൻറ്റാറിയോ പ്രോവിൻസിന് എല്ലാ വിധ ഭാവുകങ്ങളും നേർന്നുകൊണ്ട്, അമേരിക്ക റീജിയന്‍ പ്രസിഡന്റ് എല്‍ദോ പീറ്റര്‍, ഉല്‍ഘാടനം ചെയ്തുകൊണ്ടും അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാനായി ലിജു ചാണ്ടി ലവ്ലിൻ, പ്രസിഡന്റ് ഡോളറ്റ്‌ സഖറിയാ, സെക്രട്ടറി സാബു തോട്ടുങ്കൽ മാത്യു, ട്രെഷറർ തോമസ് വർഗീസ്, എന്നിവരെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: വൈസ് ചെയർമാൻ അനിൽ ടി പോൾ, വൈസ് ചെയര്‍പേഴ്സൺ ദീപ്തി എബ്രഹാം, വൈസ് പ്രസിഡന്റ്സ് ബാബു ചിറയിൻ കണ്ടത്ത്‌, തോമസ് എൽദോ വർഗീസ് തന്നാട്ടുകൂടി, അസ്സോസിയേറ്റ് സെക്രട്ടറി: ജെയ്ക്കബ് വിൽ‌സൺ, ജോയന്റ് ട്രെഷറർ വിനോദ്…

വിന്റര്‍ വെതര്‍: ഒക്കലഹോമ പബ്ലിക്ക് സ്‌ക്കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി

ഒക്കലഹോമ: ഒക്കലഹോമയില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജനുവരി 24 ചൊവ്വാഴ്ച ഒക്കലഹോമ സിറ്റിയിലെ മുഴുവന്‍ പബ്ലിക്ക് സ്്ക്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ഒക്കലഹോമ(നോര്‍മന്‍)യില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളും, റിമോര്‍ട്ട് വര്‍ക്കുകളും മാത്രമാണ് ഉണ്ടായിരിക്കുക. യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഒക്കലഹോമ ചൊവ്വാഴ്ച അടച്ചിടുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുതല്‍ ബുധനാഴ്ച 6 വരെയാണ് വിന്റര്‍ സ്‌റ്റോം ആഞ്ഞടിക്കാന്‍ സാധ്യത. ശൈത്യകാറ്റിനെ കുറിച്ചു ബെക്കം, കഡൊ, ക്ലീവ്‌ലാന്റ്, കസ്റ്റര്‍, ഗാര്‍വിന്‍, ഗ്രാഡി, ഹാര്‍മന്‍ തുടങ്ങിയ കൗണ്ടികള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഒക്കലഹോമയിലെ മറ്റു കൗണ്ടികളിലെ പബ്ലിക്ക് സ്‌ക്കൂളുകളില്‍ ചിലതിനു ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത ഹിമപാതവും, മഴയും ഉണ്ടാകാനാണ് സാധ്യത. 3 മുതല്‍ 5 ഇഞ്ചു വരെ ചില പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും നോര്‍ത്ത് കാലിഫോര്‍ണിയ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

അഡ്വ.സിബി സെബാസ്റ്റ്യൻ അയർലണ്ട് DLR-പിപിഎൻ സെക്രട്ടറിയേറ്റിൽ!; രാജ്യത്ത് പി.പി.എന്‍ സെക്രട്ടറിയേറ്റിലെത്തുന്ന ആദ്യ മലയാളി

ഡബ്ലിൻ :അയർലണ്ടിലെ ഡണ്‍ലേരി പബ്ളിക്ക് പാര്‍ട്ടിസിപ്പേഷന്‍ നെറ്റ് വര്‍ക്ക് (PPN ) സെക്രട്ടറിയേറ്റിലേയ്ക്ക് മലയാളി പ്രാതിനിധ്യം. കണ്ണൂര്‍ ചെമ്പേരി സ്വദേശിയും, പൊതു പ്രവര്‍ത്തകനുമായ അഡ്വ. സിബി സെബാസ്റ്റ്യനാണ് ‘ന്യൂ കമ്യുണിറ്റി ഇനിഷ്യേറ്റിവ്’ പ്രതിനിധിയായി പി പി എന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അറുനൂറോളം അംഗങ്ങളുള്ള ഡണ്‍ലേരി പി പി എന്നില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.മാധ്യമ പ്രവര്‍ത്തകനും ബ്‌ളാക്ക് റോക്ക് സീറോ മലബാര്‍ കമ്യുണിറ്റി ട്രസ്റ്റിയും കൂടിയാണ് സിബി സെബാസ്റ്റ്യന്‍. രാജ്യത്തുടനീളമുള്ള കൗണ്ടി കൗണ്‌സിലുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെ ഏകോപന സമിതിയാണ് പി പി എന്നുകള്‍. രാജ്യത്തിതാദ്യമാണ് ഒരു മലയാളി പി പി എന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഡണ്‍ലേരി കൗണ്ടി കൗണ്‍സില്‍ സ്ട്രാറ്റജിക് പോളിസി കമ്മിറ്റിയിലേക്ക് പി പി എന്‍ പ്രതിനിധികളായി റെജി സി ജേക്കബ് (Environment, Climate Change & Energy ) തോമസ് ജോസഫ്…

സ്വന്തം ശരീരത്തെകുറിച്ചു തീരുമാനമെടുക്കുന്നതിന് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കമലഹാരിസ്

വാഷിംഗ്ടണ്‍ ഡി.സി.: സ്വന്തശരീരത്തിന്മേല്‍ തീരുമാനമെടുക്കുന്നതിന് സ്ത്രീകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് അമേരിക്കന്‍ ഭരണഘടനാ വാഗ്ദാനം ചെയ്യുന്നതെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. റൊ.വിഎസ്. വേഡ് 50-ാം  വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട ്അബോര്‍ഷനെ അനുകൂലിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തപ്പെട്ട റാലികളില്‍ പങ്കെടുത്തവര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ പ്രസ്താവനയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്രത്തിനെതിരെ സ്വീകരിച്ച ശക്തമായ നടപടികള്‍ സ്ത്രീസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കമലഹാരിസ് പറഞ്ഞു. സുപ്രീം കോടതി ഗര്‍ഭഛിദ്രം നിരോധിക്കുന്നതിന് ഭരണഘടനയുടെ സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും, റൊ.വി.എസ്. വേഡ് ഗര്‍ഭഛിദ്രം നടത്തുന്നതിന് അടിസ്ഥാന സംരക്ഷണം നല്‍കിയിരുന്നതായി കമലഹാരിസ് കൂട്ടിചേര്‍ത്തു. ഗര്‍ഭഛിദ്രനിരോധനത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും ഉദാഹരണങ്ങള്‍ സഹിതം കമലഹാരിസ് വിശദീകരിച്ചു. ലൈംഗീക പീഢനം വഴി ഗര്‍ഭം ധരിച്ച ഒഹായോവില്‍ നിന്നും പത്തു വയസ്സുകാരിക്ക് ഗര്‍ഭഛിദ്രത്തിന് സംസ്ഥാനം വിട്ടു മറ്റൊരു സംസ്ഥാനത്തിലേക്ക് യാത്ര ചെയ്യേണ്ടി വന്ന ദയനീയ ചിത്രവും കമലഹാരിസ് വരച്ചുകാട്ടി. ഗര്‍ഭഛിദ്രത്തിനനുകൂലമായി…

ഡോമിനിക് ചാക്കോനാലിന്റെ നേതൃത്വത്തിൽ, ഫോമാ സൗത്ത് ഈസ്റ്റ് റീജിയണിന് പുതിയ ഭരണ സമിതി

ജോർജിയ : അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമാ യുടെ സൗത്ത് ഈസ്റ്റ് റീജിയണിന്റെ ഭാരവാഹികളായി ഡൊമിനിക് ചാക്കോനാൽ (വൈസ് പ്രസിഡന്റ്) ബിജു ജോസഫ്, ദീപക് അലക്സാണ്ടർ (നാഷണൽ കമ്മിറ്റി മെംബേർസ്), അമ്പിളി സജിമോൻ വനിതാ പ്രതിനിധിയായും, ജീവൻ മാത്യു നാഷണൽ യുവജന പ്രതിനിധിയായും മാർച്ച് 4 ന് അറ്റ്ലാന്റായിൽ സത്യാപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏൽക്കുന്നതായിരിക്കും. ഫോമയുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ 2023 , 24 കാലട്ടത്തിലേക്കുള്ള പുതിയ നേതൃത്വ നിരയുടെ കർമപരിപാടികളുടെ പ്രവർത്തോനോത്ഘാടനം മാർച്ച് 4 ന് ഔചാരികമായി നടത്തപെടുമെന്നു ചാക്കോനാൽ അറിയിച്ചു. അതേദിവസം ഫോമയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് സ്വീകരണവും, മുൻ സാരഥികൾ, പുതിയ സാരഥികൾക്ക് അധികാര കൈമാറ്റവും നടത്തപ്പെടുമെന്നതുമായിരിക്കും. അറ്റ്ലാന്റായിൽ സെയിന്റ് അൽഫോൻസാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടത്തപെടുന്ന ഉദ്ഘാടന ചടങ്ങിൽ ടെന്നസി, സൗത്ത് കരോലിന, ജോർജിയ, അലബാമ എന്നീ സംസ്ഥാനങ്ങളിൽനിന്നുമുള്ള മലയാളീ സംഘടനകളുടെ…