തിരുവല്ലത്ത് പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം: മൂന്ന് എസ്.ഐമാര്‍ക്ക് സസ്‌പെന്‍ഷന്‍; സി.ഐയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിക്കാനിടയായ സംഭവത്തില്‍ മൂന്ന് എസ്.ഐമാറക്ക് സസ്‌പെന്‍ഷന്‍. എസ്.ഐമാരായ വിപിന്‍, വൈശാഖ് , ഗ്രേഡ് എസ്.ഐ സജീവന്‍എന്നിവര്‍ക്കെതിരെയാണ് നടപടി. തിരുവല്ലം സി.ഐ സുരേഷ് വി.നായര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരിലാണ് നടപി.

തിരുവല്ലം ജഡ്ജിക്കുന്ന് സന്ദര്‍ശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിലാണ് തിരുവല്ലം സ്വദേശി സുരേഷ് അടക്കമുള്ളവര്‍ കസ്റ്റഡിയിലായത്. കസ്റ്റഡിയിലിരിക്കേ നെഞ്ചുവേദന അനുഭവപ്പെട്ട സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു.

കസ്റ്റഡി മര്‍ദ്ദനമാണ് മരണകാരണതെമന്ന് ആരോപിച്ച നാട്ടുകാര്‍ സ്‌റ്റേഷന്‍ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമാക്കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരണകാരണമായ പരിക്കുകയോ മര്‍ദ്ദനത്തിന്റെ പാടുകളോ സുരേഷിന്റെ ശരീരത്തില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News