കോവിഡ്: റെഡ് വിഭാഗത്തില്‍പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ മാറ്റം വരുത്തി

ദോഹ: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നു റെഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തിയതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ജോര്‍ദാന്‍, ജോര്‍ജിയ എന്നീ രാജ്യങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. നേരത്തെ ഒമ്പത് രാജ്യങ്ങള്‍ ഉണ്ടായിരുന്ന ഈ പട്ടികയില്‍ ഇനി മുതല്‍ ഏഴ് രാജ്യങ്ങളാണ് ഉണ്ടാവുക. മാര്‍ച്ച് 26 മുതല്‍ പുതിയ പട്ടിക പ്രാബല്യത്തില്‍ വരും.

അതേസമയം, ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴു രാജ്യങ്ങളെ ഇപ്പോഴും ചുവന്ന വിഭാഗത്തില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബംഗ്ലാദേശ്, ഈജിപ്ത്, പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവയാണ് ചുവന്ന വിഭാഗത്തിലുള്ള മറ്റു രാജ്യങ്ങള്‍.

 

Print Friendly, PDF & Email

Leave a Comment

More News