ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടന തന്നെ; അറിയാത്തവര്‍ ചരിത്രം പഠിക്കണം: ചന്ദ്രശേഖരന്‍

തിരുവനന്തപുരം: വി ഡി സതീശന്‍ – ഐഎന്‍ടിയുസി തര്‍ക്കത്തില്‍ കെപിസിസി ഇടപെട്ട് നടത്തിയ ചര്‍ച്ചയിലും പരിഹാരമായില്ല. ഐഎന്‍ടിയുസി കോണ്‍ഗ്രസ്സിന്റെ പോഷകസംഘടനയുടെ പട്ടികയില്‍ തന്നെയാണെന്ന് ചന്ദ്രശേഖരന്‍ അവകാശപ്പെട്ടു. ഐഎന്‍ടിയുസിയും കോണ്‍ഗ്രസും രണ്ടല്ല. സമരത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ മൊത്തമായി ആക്ഷേപിക്കരുതെന്നും, സതീശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

ഐഎന്‍ടിയുസി കോണ്‍?ഗ്രസിന്റെ പോഷകസംഘടന തന്നെയെന്ന് ആര്‍ ചന്ദ്രശേഖരന്‍ ആവര്‍ത്തിക്കുകയാണ്. കോണ്‍?ഗ്രസുമായി ഇഴുകിച്ചേര്‍ന്നുണ്ടായ പ്രസ്ഥാനമാണ് ഐഎന്‍ടിയുസിയെന്നും പോഷക സംഘടനകളുടെ ലിസ്റ്റില്‍ തന്നെയാണ് സംഘടനയുള്ളതെന്നും ചന്ദ്രശേരന്‍ ആവര്‍ത്തിച്ചു. വി ഡി സതീശന്‍ പറഞ്ഞത് അന്നത്തെ സമരത്തിന്റെ പ്രസ്താവനയിലാണ് അത് അ?ദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നാണ് പ്രതികരണം. ഐഎന്‍ടിയുസിയും കോണ്‍?ഗ്രസും രണ്ടല്ലെന്നാണ് ചന്ദ്രശേഖരന്റെ നിലപാട്.

Print Friendly, PDF & Email

Leave a Comment

More News