‘രാജ്യത്തിന് അദ്ദേഹത്തെ വേണം’: 78 കാരിയായ സ്ത്രീ തന്റെ സ്വത്തുക്കൾ മുഴുവൻ രാഹുൽ ഗാന്ധിയുടെ പേരിലേക്ക് മാറ്റി

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുള്ള 78 കാരിയായ സ്ത്രീ 50 ലക്ഷം മൂല്യമുള്ള സ്വത്തും 10 പവൻ സ്വർണവും ഉൾപ്പെടെ തന്റെ എല്ലാ സ്വത്തുക്കളും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരിലാക്കി. പു​ഷ്പ മു​ഞ്ജി​ലാ​ൽ എ​ന്ന എ​ഴു​പ​ത്തെ​ട്ടു​കാ​രി​യാ​ണ് തന്റെ സ്വത്തുക്കളും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും രാഹു​ൽ ഗാ​ന്ധി​യു​ടെ പേ​രി​ൽ എ​ഴു​തി​യ​ത്.

ഇ​തു​സം​ബ​ന്ധി​ച്ച വി​ൽ​പ​ത്രം കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന പ്ര ​സി​ഡ​ന്‍റ് പ്രി​തം സിം​ഗി​ന്‍റെ വ​സ​തി​യി​ലെ​ത്തി കൈ​മാ​റി. രാ​ഹു​ൽ ഗാ​ന്ധി​യെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യ​ങ്ങ​ളെ​യും രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് ത​ന്‍റെ സ​ന്പാ​ദ്യം മു​ഴു​വ​ൻ അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കു​ന്ന​തെ​ന്നും പു​ഷ്പ പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്താ​ഗതി​ക​ൾ ത​ന്നെ അ​തി​യാ​യി സ്വാ​ധീ​നി​ച്ചു​വെ​ന്നും പു​ഷ്പ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വ​ത്തു കൈ​മാ​റ്റം സം​ബ​ന്ധി​ച്ച വി​ൽ​പ​ത്ര​ത്തി​ന്‍റെ കോ​പ്പി ഡെ​റാ​ഡൂ​ണി​ലെ കോ​ട​തി​യി​ലും പു​ഷ്പ സ​മർ​പ്പി​ച്ചി​ട്ടു​ണ്ട്.

Print Friendly, PDF & Email

Leave a Comment

More News