അമേരിക്കയില്‍ പഠനത്തിനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 2021 ല്‍ 12 ശതമാനം വര്‍ദ്ധനവുണ്ടായതായി യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്ന ചൈനയില്‍ നിന്നും, 2021 ല്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 8 ശതമാനം കുറവുണ്ടായി. 2020-ല്‍ എത്തിയ ചൈനീസ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ നിന്നും 33569 കുട്ടികളുടെ കുറവാണ് 2021 ല്‍ ഉണ്ടായത്.

ഇന്ത്യയില്‍ നിന്നും 2020 നെ അപേക്ഷിച്ച് 2021-ല്‍ 25391 വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ എത്തിയിട്ടുണ്ട്. യുഎസില്‍ എത്തിയിട്ടുള്ള വിദ്യാര്‍ഥികളില്‍ 37 ശതമാനം പെണ്‍കുട്ടികളാണ്.

ചൈനക്കും ഇന്ത്യക്കും ശേഷം 2021-ല്‍ അമേരിക്കയിലെത്തിയ വിദ്യാര്‍ത്ഥികള്‍: സൗത്ത് കൊറിയ (58787), കാനഡ (37453), ബ്രസീല്‍ (33453), വിയറ്റ്നാം (29597), സൗദി അറേബ്യ (28500), തയ്‌വാന്‍ (25406), ജപ്പാന്‍ (20144), മെക്സിക്കോ (19680).

കാലിഫോര്‍ണിയ സംസ്ഥാനമാണ് ഏറ്റവും കൂടുതല്‍ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയത് (208257). അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 16.8 ശതമാനം വര്‍ദ്ധനവാണിത്. ഈ വര്‍ഷവും ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News