മീന്‍ കറി കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത; പച്ചമീന്‍ കഴിച്ച പൂച്ചകള്‍ ചത്തു

തി​രു​വ​ന​ന്ത​പു​രം: ഇടുക്കിയിലെ നെടുങ്കണ്ടത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. പച്ച മീനിന്റെ അവശിഷ്ടം കഴിച്ച് പൂച്ചകള്‍ ചത്തതോടെ സംഭവം അന്വേഷിക്കാൻ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കുട്ടികളടക്കം നിരവധി പേർക്ക് വയറുവേദന അനുഭവപ്പെട്ടു.

ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍​ക്കാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ വകു​പ്പ് ഇ​ന്നു​ത​ന്നെ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി സാ​മ്പി​ള്‍ ശേ​ഖ​രി​ക്കു​ന്ന​താ​ണ്. മീ​ന്‍ കേ​ടാ​കാ​തി​രി​ക്കാ​ന്‍ എ​ന്തെ​ങ്കി​ലും മാ​യം ചേ​ര്‍​ത്തി​ട്ടു​ണ്ടെ​ങ്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Print Friendly, PDF & Email

Leave a Comment

More News