ഇന്ത്യ പ്രസ് ക്ലബ് പ്രവർത്തനോത്ഘാടനം സ്‌പീക്കർ എം.ബി രാജേഷ് നിർവഹിക്കും

വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒമ്പതാമത് ദേശീയ പ്രവർത്തക സമിതിയുടെ പ്രവർത്തനോത്ഘാടനം മെയ് 29 ന് വൈകീട്ട് 5 മണിക്ക് ഹ്യൂസ്റ്റനിൽ വെച്ച് കേരള നിയമസഭാ സ്‌പീക്കർ എം.ബി രാജേഷ് നിർവ്വഹിക്കും. സ്റ്റാഫോർഡ് അൺഫോർഗറ്റബിൾ മെമ്മറീസ് ഇവൻറ് സെന്റർ (445 FM 1092 # 500H, Stafford, TX 77477) വേദിയാകുന്ന ചടങ്ങിൽ കൈരളി ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ പി.ആർ സുനിലും, രാഷ്ട്രീയ-മാധ്യമ-സാമൂഹിക രംഗത്തെ പ്രമുഖരും വിശിഷ്ടാതിഥികളായി പങ്കെടുക്കും. കൂടാതെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനോത്ഘാടനവും നടക്കും.

സുനിൽ തൈമറ്റം – പ്രസിഡന്റ്, രാജു പള്ളത്ത് -സെക്രട്ടറി, ഷിജോ പൗലോസ് (ട്രഷറർ), ബിജു സക്കറിയ – വൈസ് പ്രസിഡന്റ് , സുധ പ്ലക്കാട്ട് – ജോയിൻറ് സെക്രട്ടറി, ജോയ് തുമ്പമൺ – ജോയിൻറ് ട്രഷറർ, ജോർജ് ചെറായിൽ – ഓഡിറ്റർ, സുനിൽ ട്രൈസ്റ്റാർ – പ്രസിഡന്റ് എലെക്ട്, ബിജു കിഴക്കേകൂറ്റ്‌ – അഡ്വൈസറി ബോർഡ് ചെയർമാൻ എന്നിവരടങ്ങുന്ന ദേശീയ പ്രവർത്തക സമിതിയാണ് ചടങ്ങിന് നേതൃത്വം നൽകുന്നത്.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് ജോർജ് തെക്കേമല, വൈസ് പ്രസിഡന്റ് – ജോൺ ഡബ്ല്യൂ വർഗീസ്, സെക്രട്ടറി ഫിന്നി രാജു, ട്രഷറർ മോട്ടി മാത്യു, ജോയിൻറ് ട്രഷറർ – ജോയ്‌സ് തോന്നിയാമല എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പ്രവർത്തനോത്ഘാടനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : Sunil Thymattam – National President 305 776 7752, Raju Pallath ,Secretary- 732 429 9529 , Shijo Poulose ,Treasurer- 201 238 9654, George Thekkemala,Chapter President – 8326924726, Finny Raju , Secretary- 832 646-9078 ,Motti Mathew, Treasurer- (713) 231-3735.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment