പ്രവാസി ക്ഷേമ പദ്ധതി – റിസോഴ്സ് പേഴ്സണ്‍ വർക്ക്‌ഷോപ്പ്

ദോഹ: ‘പ്രവാസി ക്ഷേമ പദ്ധതികൾ -അറിയാം ‘എന്ന തലക്കെട്ടിൽ നോർക്ക, കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷൂറൻസ് സ്‌കീം തുടങ്ങിയവ പരിചയപ്പടുത്തുക, അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക, പദ്ധതികൾ ആകര്‍ഷണീയമാക്കുന്നതിനും കാര്യക്ഷമായി നടപ്പിലാക്കുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി റിസോഴ്സ് പേഴ്സണ്‍ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.

സാധാരണക്കാരായ പ്രവാസികൾക്ക് ക്ഷേമ, പെന്‍ഷന്‍ പദ്ധതികൾ വിശദമായി പരിചയപ്പെടുത്താനും അതില്‍ അംഗത്വം എടുക്കുന്നതിന്‌ അവരെ സഹായിക്കാനും ഖത്തറിലെ വിവിധ ഭാഗങ്ങളിലേക്ക് നൂറോളം റിസോഴ്സ് പേഴ്സണുകള്‍ക്കാണ്‌ പരിശീലനം നല്‍കിയത്.

കള്‍ച്ചറല്‍ ഫോറം പ്രസിഡൻ്റ് എ.സി മുനീഷ് വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം നോർക്ക – പ്രവാസി ക്ഷേമ ബോർഡ് പദ്ധതികളുടെ ചുമതലയുള്ള ഉവൈസ് എറണാകുളം വർക്ക് ഷോപ്പിന് നേതൃത്വം നൽകി. ക്യാമ്പയിന്‍ ജനറല്‍ കൺവീനർ ഫൈസൽ എടവനക്കാട് പരിപാടികൾ വിശദീകരിച്ചു. കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ അദ്ധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് കമ്മറ്റിയംഗം രാധാകൃഷ്ണന്‍ സ്വാഗതവും സെക്രട്ടറി സിദ്ദീഖ് വേങ്ങര സമാപന പ്രസംഗവും നടത്തി.

Print Friendly, PDF & Email

Leave a Comment

More News